
ചെത്തി മിനുക്കിയോരാ കുളക്കല്പടവുകള്‍
ചവിട്ടിയിറങ്ങുമ്പോഴാ പാദസ്വരങ്ങള്‍
തന്‍ കിലുക്കത്തിനൊപ്പം കിലുങ്ങി-
യിരുന്നുവെന്‍ തെളിഞ്ഞ മാനസം
ധനുമാസരാവിലാ കുളിര്‍ വെള്ളത്തില്‍
ഇറങ്ങുമ്പോള്‍ കുളത്തിന്‍ അടിത്തട്ടില്‍
നിന്നും കയറി വരുന്ന ചൂടെന്‍
സിരകളില്‍ അലിഞ്ഞു പോയൊട്ടും തണുപ്പറിയാതെ
ഈറനുടുത്തു നീങ്ങവേയാ നന്ദ്യാര്‍വട്ടപ്പൂക്കള്‍-
തന്‍ കണ്ണുകള്‍ക്കുള്ളിലെ നിത്യ വസന്തം
കട്ടെടുത്തിരുന്നു ഞാനെന്നും
എന്നോട് ചേര്‍ന്ന് നില്‍ക്കുവാനായ്
തേന്‍ വണ്ടുകള്‍ ചുംബിച്ചുണര്‍ത്തുന്ന
പൂക്കള്‍ തന്‍ മധു ചഷകം മോന്തി
കുടിച്ചെന്‍കണ്ണുകളില്‍ നിറയുന്നു
ഞാന്‍ അറിയാത്തൊരുന്മാദം
ഈറന്‍ മാറ്റി ഞാനാ വാല്‍ക്കണ്ണാടിയില്‍
നോക്കി വാലിട്ടു കണ്ണെഴുതി മയ്യ് കണ്ണിന്‍
ജാലകം അടച്ചപ്പോള്‍ കണ്ടു മറ്റൊരു
പുതു പുലരിതന്‍ തിളക്കം
കണ്‍പീലികള്‍ക്കിടയിലൂടെഎത്തിനോക്കുന്ന
സൂര്യരശ്മികള്‍ക്കൊപ്പം വന്നത് എന്നും-
കാണുന്ന കനവിന്റെ മാധുര്യമായ്
മാറുന്നോരാ കണ്ണന്റെ കൊഞ്ചലുകള്‍ ആയിരുന്നു
കണ്ണന്റെ ചുണ്ടിലെ മുളംതണ്ടിലൂടെ
ഊര്‍ന്നിറങ്ങി വരുന്നോരാ നാദധ്വനികള്‍
നിറയുന്നു എന്നിലീ തിരുവാതിരനാളില്‍
എനിക്കറിയാത്തൊരു മഞ്ഞിന്‍ കുളിരായ്