ഭൂതം, വര്‍ത്തമാനം, ഭാവി നിര്‍വചിക്കാനുണ്ടോ....?
ഉണ്ടേ, ഈ (സദ്) ബുദ്ധിയില്‍ തോന്നിയത് ഇതാ
ഭൂതം ഒട്ടും "ഭൂത"മല്ല ഓര്‍മയില്‍ സൂക്ഷിക്കുന്നു-
ഭൂതത്തെ ഗൃഹാതുരത്വത്തോടെ
വര്‍ത്തമാനം ഒട്ടൊക്കെ വര്‍ത്തമാന-
ത്തില്‍ മാത്രം വര്‍ത്തിക്കുന്നു,
ഭാവി ഒട്ടാകെ ശോഭനം എന്ന്
ഭാവിക്കുന്നു ഭാവനാപൂര്‍വ്വം
അപ്പൊ അറിഞ്ഞില്ലേ ഭൂതത്തെ, വെറും പാവം
കേട്ടില്ലേ വര്‍ത്തമാനത്തെ, ഈ വര്‍ത്തമാനമേ ഉള്ളു
കണ്ടില്ലേ ഭാവിയെ ഇതാ ശോഭിക്കുവാണെന്ന്
പാവത്താന്മാരിവരല്ലോ കൂട്ടരേ ജീവിതം
ഇതെന്റെ (കു)ബുദ്ധിയാണെന്ന് ധരിച്ചെങ്കില്‍, ഹാ കഷ്ടം!!