Tuesday, January 1, 2008

അച്ഛനെയാണെനിക്കിഷ്ടം

അച്ഛനെയാണെനിക്കിഷ്ടം !!!
എന്ത് പറയേണ്ടു? ഓര്‍മയിലെന്നും വിടരുന്നു,
അച്ഛന്‍ തന്‍ സുന്ദരമാം മുഖവും സ്നേഹപൂര്‍ണമാം വാക്കുകളും
പക്ഷെ? അമ്മയെയാണ് ഓര്‍ത്തത് ഇന്നാളില്‍
അച്ഛനും ഓര്‍ത്തത് അമ്മയെയും എന്നെയുമല്ലേ?

Thursday, November 15, 2007

എന്നിട്ടും


ചതുപ്പ് നിലത്തിലാണ് ഞാനെന്ന് ഇന്നറിഞ്ഞു
മറ്റൊന്ന് കൂടി അറിഞ്ഞു ഇന്നു; നിനക്കെന്നെ രക്ഷിക്കാനവില്ലതന്നെ!
രക്ഷിക്കാനെത്തുന്ന നിന്റെ കൈപിടിച്ച് ഈ ദുരിതത്തിലിടാനല്ലാതെ
മറ്റൊന്നുമെനിക്കാവില്ലല്ലോ ?
ഇനി ഈ ചതുപ്പുനിലത്തില്‍ മുങ്ങിയും പൊങ്ങിയും ഞാനൊറ്റക്ക് മതി.