Friday, December 19, 2008

വേഴാമ്പല്‍




ഒരു വേഴാമ്പല്‍പോല്‍ ഞാന്‍ കാത്തിരുന്നു ആ പൊയ്കതന്‍ തീരത്ത്
ഒരിറ്റു സ്നേഹത്തിന്‍ തേന്‍മഴക്കായ് ,
അറിയാതെ എന്നുള്ളില്‍ നിറയുവതാ സ്നേഹത്തിന്‍ തേന്‍
തുള്ളിയാണെന്നറിയുവാന്‍ താമസിച്ചുപോയ് ഞാനാ വേഴാമ്പല്‍ ആയിട്ടുപോലും
മഴത്തുള്ളികള്‍ വീണു പുഷ്പിണിയായൊരു ഭൂമിതന്‍ പച്ചപ്പിലെങ്ങോ
കണ്ടു ഞാനാ സ്നേഹത്തിന്‍ കണികകള്‍.
എന്നിലേക്കായ് വന്ന കണികകള്‍, സ്നേഹത്താല്‍ തീര്‍ത്ത
മുത്തുമാലകളായി എനിക്കായ് മാത്രം തീര്‍ത്ത സ്നേഹമാല്യങ്ങള്‍
ആണെന്നറിയുവാന്‍ ഞാനെന്തിത്ര താമസിച്ചുപോയ് ?
ഒത്തൊരിമിച്ചു ഞാനാ സ്നേഹത്തിന്‍ വിട്ടു നില്‍ക്കാന്‍
കഴിയാത്തൊരു ബന്ധമായ്, ആസ്വദിച്ചു ഞാന്‍ ആ നിമിഷങ്ങള്‍
എന്നിലെ എന്നെ ഞാനായ് തീര്‍ത്ത കൊച്ചു കൊച്ചു സുന്ദര നിമിഷങ്ങളെ
സ്നേഹത്തിനായ് കാത്തിരുന്നൊരു വേഴാമ്പല്‍ ഞാന്‍, എന്നില്‍ നിറഞ്ഞൊരു
സ്നേഹത്തിന്‍ കണികകള്‍ എല്ലാമറിഞ്ഞിട്ടും എന്താണെന്നില്‍ പൂര്‍ണമായ്
നിറയാത്തതെന്ന തോന്നല്‍
ഇന്നു ഞാന്‍ വേഴാമ്പല്‍ അല്ലെങ്കിലും ഒരു കൊച്ചു രാക്കിളിയായ് വീണ്ടും
കാത്തിരിപ്പൂ ഈ ഇല കൊഴിഞ്ഞ മരക്കൊമ്പില്‍ വീണ്ടുമൊരു വസന്തത്തിനായ്

2 comments:

  1. എത്രയും ചുരുക്കാന്‍ കഴിയുന്നുവോ?
    കവിത അത്രയ്ക്കും മനോഹരമായ്രിക്കും...
    ഒരുപാട് ആകുലതകളുണ്ട്...
    വ്യഥകളും...
    എഴുതിപ്പാടിപ്പതം വരട്ടെ... ഇനിയും..
    ആശംസകള്‍...

    ReplyDelete
  2. ശരിയാണ്. ഇത്രയും സത്യസന്ധമായ അഭിപ്രായത്തിന് നന്ദി.
    ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.

    ReplyDelete