
പിച്ച വെച്ചു നടക്കുന്നുവെന്‍ മാനസമീ പിച്ചള കെട്ടിയ വാതിലിനു
പിന്നിലെ നാലുകെട്ടിന്‍ അകത്തളത്തിലെ നാലുച്ചുവരുകള്‍ക്കുള്ളില്‍ ഒച്ച വെക്കാതെ
ഇറയത്ത് വീഴുന്ന മഴത്തുള്ളികള്‍തന്‍ രാഗ ധാര ഇഴുകിചേരുന്നുവെന്‍ ഹൃദയ സ്പന്ദനമായ്
അടുക്കളപുക പുരണ്ടോരീ ഭിത്തിയില്‍ അള്ളിപിടിച്ചിരിക്കുന്നു ഒരു പല്ലി മാത്രം,
ശൂന്യമാണീ അകത്തളം, പണ്ടു ശൂരവീര പരാക്രമികള്‍ ഒന്നിച്ചിരുന്നു ആവര്‍ത്തിച്ചിരുന്ന അട്ടഹാസങ്ങളെല്ലാം ആര്‍ക്കും പിടികൊടുക്കാതെ കേട്ടതാണീ ചുവരുകള്‍
പൊളിഞ്ഞു കിടക്കുന്ന ഈ ദീപത്തറയില്‍ സന്ധ്യാവന്ദനം കാത്തിരിക്കുന്നു
ശുഷ്കിച്ച തുളസിച്ചെടി ഒന്നു മാത്രം പ്രതീക്ഷകള്‍ ഒന്നും കൈ വിടാതെ അരിച്ചു കയറുന്ന ഇരുട്ടിലിന്നീ അകത്തളമെന്നെഭയപ്പെടുത്തുന്നു
കാത്തിരിപ്പൂ ഞാന്‍ ഒരു റാന്തല്‍ വെളിച്ചത്തിനായ്,
കാത്തിരിപ്പൂ ഞാനാ വിറയാര്‍ന്ന വിരലിന്‍ സാന്ത്വനത്തിനായ്
അമ്മതന്‍ മടിത്തട്ടില്‍ തല ചായ്ച്ചു കിടന്നാ അന്തിച്ചുവപ്പിന്‍ നിറങ്ങള്‍ മെനയുവാനും കൈതപൂവിന്‍ മണം നിറയെ നുകരുവാനും കാറ്റിന്റെ കിന്നാരം കേള്‍ക്കുവാനും







