
ഒരു ചിരാത് കയ്യിലേന്തി
ഒട്ടാകെ പ്രകാശം പരത്തി
ഒരു കാര്‍ത്തിക ദിനം കൂടി
ഒടുവിലിങ്ങെത്തിപ്പോയ്
ഒട്ടൊരു തിരക്കിനാല്‍
ഒട്ടാകെ മാറിമറിഞ്ഞ്
ഒന്നുമറിയാത്ത നേരത്തും
ഒരിക്കല്‍ കൂടി ഓര്‍ക്കുന്നീ നാള്
ഒളി മങ്ങാത്ത ഓര്മകളുമായ്
ഒരിടത്ത് ഒതുങ്ങിക്കൂടി
ഒരുവള്‍ കാത്തിരിക്കുന്നു
ഒരു നല്ല നാളിനായ്
കാര്‍ത്തികദീപങ്ങളുടെ വെട്ടം പോലെ നല്ല കവിത
ReplyDeleteഅജിത്ജി, വെട്ടത്തില്‍ ഒരു ചിരി :D
Deleteആശ കൈവിടേണ്ട സുകന്യാജീ... എല്ലാവർക്കും വരും ഒരു കാലം നല്ലത്...
ReplyDeleteഅങ്ങനെ ഈ വർഷത്തെ ആദ്യ പോസ്റ്റ് അല്ലേ?
അതെയതെ. വര്‍ഷാവസാനം ആദ്യ പോസ്റ്റ്. !!!
Deleteഒരു നല്ല നാളിനായ്.
ReplyDeleteദ്വീപങ്ങള്‍ തെളിയട്ടെ.
പ്രകാശമേ നയിച്ചാലും :D
Delete
ReplyDeleteഒട്ടും മടിയില്ലാതെ ഒത്തിരി കാർത്തിക ദീപങ്ങളുമായി
ഒളിവിലായൊരുവൾ ഒടുവിലിതാ ഓർമ്മയിൽ വന്നിവിടെ
ഒരിക്കൽ കൂടി ഒളിമങ്ങാത്ത സ്നേഹദീപം തെളിച്ചിതാ
ഒതുങ്ങി കൂടി ഓടിയെത്തിയിരിക്കുന്നു.... വീണ്ടും ഒരുമിക്കുവാൻ ...
അതുകലക്കി. അതങ്ങനെയാണല്ലോ. മുരളീജിയുടെ ചെറു കവിതാപ്രഭയില്
Deleteഒരുവളായിവള് മങ്ങാതെ നില്ക്കട്ടെ. :D
അങ്ങനെ ഒതുങ്ങിക്കൂടിയിരിക്കേണ്ട കേട്ടോ.. തിരക്കുണ്ടെങ്കിലും ഇടയ്ക്കിടെ ഈ വഴി വന്നുപൊയ്ക്കൊള്ളൂ..
ReplyDeleteഎന്നും നല്ലനാളുകളാവട്ടെ..
വര്‍ഷത്തിലൊരിക്കല്‍ ആയി ഇവിടെ. ഇടയ്ക്കൊക്കെ വരാന്‍ നോക്കാം.
Deleteഎല്ലാം നല്ല നാളുകള്‍ തന്നെ. പക്ഷെ......
കാത്തിരിപ്പിനും ഒരു സുഖമുണ്ട് അല്ലെ :)
ReplyDeleteനന്ദി ഫൈസല്‍ ജി
Deleteപ്രഥമക്ഷര പ്രാസം.....ആശയം ചോരാതെ പ്രാസമൊരുക്കി ഭാവുകങ്ങള്‍......
ReplyDeleteനന്ദി വിനോദ് ജി
Deleteമലയാള ഭാഷതന്‍ മാദക ഭംഗി നിന് മലര് മന്ദഹാസമായ് വിരിയുന്നു ഇവിടെ....................
ReplyDeleteമലയാളം കമ്പ്യൂട്ടറില്‍ ലഭ്യമാക്കാനുള്ള appല്‍ എന്റെ വക. അതാണോ ഇഷ്ടമായത്? നന്ദി ആതിര
Deleteനല്ല നാളേയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന് ഫലപ്രാപ്തിയുണ്ടാകട്ടെ... എൻറെ ആശംസകൾ.
ReplyDeleteഷഹീം നന്ദി
Deleteവിനുവേട്ടന്റെ ബ്ലോഗിൽ നിന്നു കയറിയതാണു.
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
സുധീ നന്ദി
Deleteകാമ്പുറ്റ വരികള്‍..
ReplyDeleteപുതിയ പോസ്റ്റുകള്‍ക്കായ് കാത്തിരിക്കുന്നു..
നന്ദി മുബാറക്.
Delete