വരുന്നില്ലേ എന്റെ കൂടെ ഒഴുകി നടക്കുവാന്‍
മുറ്റത്തെ ചെമ്പനീര്‍ പൂവിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ എല്ലാം മറക്കുമാമെന്‍ ഗന്ധമൊന്നു നുകരുവാന്‍
മധുരമാം പാടും കുഞ്ഞിക്കുരുവിയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ നിനക്കിഷ്ടമാമെന്‍ ചിലക്കലൊന്നാസ്വദിക്കാന്‍
വഴിയിലെ പവിഴമല്ലിയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേ അരികിലേക്കെന്നഴക് കാണുവാന്‍
ആര്‍ത്തുപ്പെയ്യുന്ന മഴയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ മഴച്ചാര്‍ത്തില്‍ നനഞ്ഞു കയറുവാന്‍
ദൂരെ കാണുമാ മലനിരകളും ചോദിപ്പൂ
വരുന്നില്ലേ എന്നും വരാറുള്ളോരാ ദൂരക്കാഴ്ചയ്ക്കായ്
പണ്ടൊട്ടു മനോഹരിയാം പുഴയിന്നെന്നോട് ചോദിപ്പൂ
വരുന്നില്ലേയെന്‍ അവസ്ഥ കണ്ടുപരിതപിക്കുവാനെങ്കിലും
പുലര്‍കാല മഞ്ഞിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ കുളിരിന് കുളിര്‍മയേകുവാന്‍
മധുനുകരും പൂമ്പാറ്റയിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്‍ വര്‍ണപ്രപഞ്ചം കാണുവാന്‍
തൊടിയിലെ ചേമ്പിലയുമിന്നെന്നോടു ചോദിപ്പൂ
വരുന്നില്ലേയെന്നില്‍ പളുങ്കുമണികള്‍ തീര്‍ക്കുവാന്‍
വരുന്നുണ്ട് വരുന്നുണ്ട് എല്ലായിടത്തുമെന്നാലി-
ന്നാദ്യം കാണട്ടെ നിറവിലെ ഒരു ദീപക്കാഴ്ച്ച
വൃശ്ചികക്കാറ്റിന്റെ കുട്ടിക്കുറുമ്പിന് മകരമഞ്ഞിന്റെ ആശംസകള്‍.
സൗരഭ്യം പകരുമീ ബ്ലോഗ് എന്നോട് ചോദിപ്പൂ...
ReplyDeleteവരുന്നില്ലേ വിജനമാമീ പാതയിലൊരു കാൽപ്പെരുമാറ്റത്തിനായ്...
വരുന്നുണ്ട് ഒരു നന്ദി ഈ നല്ല വാക്കുകള്‍ക്ക് :)
Deleteദീപക്കാഴ്ച്ചയൊക്കെ കണ്ട് വരൂ.
ReplyDeleteവന്നൂലോ ;)
Delete‘വരുന്നുണ്ട് വരുന്നുണ്ട് എല്ലായിടത്തുമെന്നാലി-
ReplyDeleteന്നാദ്യം കാണട്ടെ നിറവിലെ ഒരു ദീപക്കാഴ്ച്ച‘
കാർത്തിക വിളക്കിന് ശേഷം
വീണ്ടും ഒരു ദീപക്കാഴ്ച്ചയായി വന്നൂല്ലൊ ...
അത് മതി..., ഇനി മകര വിളക്കിനെങ്കില്ലും വന്നോളണമേ
വരാന്‍ നോക്കാം. :D
Deleteപുതുവത്സരാശംസകള്‍, ചേച്ചീ
ReplyDeleteആ ശ്രീ. നന്മയുടെ പുതുവര്‍ഷം നേരുന്നു.
Deleteദീപക്കാഴ്ച കഴിഞ്ഞ് എല്ലായിടത്തും എത്തണം. എന്തെല്ലാം കാണാനുണ്ട്.
ReplyDeleteഎത്തിയല്ലോ :) നന്ദി
Deleteചേച്ചീ...
ReplyDeleteനല്ലവണ്ണം വിശ്രമം എടുത്ത് പൂര്‍വ്വാധികം പ്രസരിപ്പോടെ, ഉന്മേഷത്തോടെ, സന്തോഷത്തോടെ തിരിച്ചു വരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു...
ഇതാ വന്നിരിക്കുന്നു..... കവിത തൻ മധു നുകരുവാൻ.....
ReplyDelete