നടന്നു നീങ്ങി ഞാനാ അന്ധകാര പരപ്പിലൂടെ തെല്ലു ദൂരെ
മാമരങ്ങള്‍ നിറഞ്ഞു നില്ക്കുമാ കൊച്ചു വഴിയിലൂടെ.
അറിഞ്ഞു ഞാനാ ഇലകള്‍ തന് തുമ്പില്‍ നിന്നു വീഴുമാ
മഴത്തുള്ളികള്‍ തന് തിളക്കവും ഇണക്കവും പിന്നെ,
മാറിയൊരാ തുള്ളികള്‍ തന് സ്നേഹബിന്ദുക്കള്‍
എന്നില്‍ ഒന്നൊന്നായ് നിറയുന്നതും, പിന്നീടറിഞ്ഞു ഞാനാ
മഴത്തുള്ളികള്‍ വീഴുന്നതെന് ശരീരത്തില്‍ കൊച്ചു സൂചിയായ്
മെല്ലെ എന്നെ വെറുതെ നോവിക്കുവാനെന്നും.
എന്റെ സ്വപ്നങ്ങളെ പുനര്ജനിപ്പിക്കാനായ് വന്നുകൂടെ
വസന്തമേ, ഒരിക്കല്‍ക്കൂടി ഒരു പവിഴമല്ലി വര്‍ഷമായ്
എന്റെ ഉള്ളിന്റെ നിര്‍മലതയെ തലോലിക്കുവാനായ്
മടിച്ചു മാറി നിന്നതെന്തിനു നീ അങ്ങുദൂരെ
കടിച്ചുകീറാന്‍ തുനിയുന്ന കാര്മേഘങ്ങള്മൂലമോ