Friday, November 21, 2008

തീരം


I
മൂകമാം സന്ധ്യതന്‍ മാറിലെ മാഞ്ഞിടുന്നോരാ
കുന്കുമക്കുറിതീര്‍ത്തീടുന്നു എന്നില്‍ വീണ്ടും മറ്റൊരു കുന്കുമചാര്‍ത്ത്
പറന്നകലുന്നു ആ കടല്‍കാക്കകള്‍ ഇരുളിനെ ഭയന്നു കൂട് അണയാന്‍
വിജനമാം കടല്തീരമിന്നെന്നില്‍ ഉയര്‍ത്തീടുന്നു ഭീതിതന്‍ ഇരുണ്ട ഭിത്തി
II
കപ്പലണ്ടി വിറ്റു നടന്നൊരാ പയ്യന്‍ എണ്ണിത്തിട്ടപെടുത്തുന്നു,
വിയര്‍ത്തോര വിയര്‍പ്പിന്‍ നാണയത്തുട്ടുകള്‍ ഒന്നൊന്നായ്
ഉയരുന്ന കടല്‍ തിരമാലകള്‍ക്കൊപ്പം ഉണരുന്നുവെന്നില്‍ ആ പയ്യന്‍ തന്‍
ചേതനയറ്റൊരു മുഖത്തില്‍ തെളിഞ്ഞ നിഷ്കളങ്കമാം പുഞ്ചിരിക്കു പിന്നിലെ വേദന
III
ഇന്നലെ കണ്ടൊരാ സ്വപ്‌നങ്ങള്‍ കൊണ്ടു കോര്തോരാ വര്‍ണമാല
കുതിരുന്നു ഇന്നീ നിലക്കാത്ത തിരമാലകള്‍ക്കൊപ്പം

Thursday, November 20, 2008

തിരി നാളം


കണ്ടു ഞാനാ മുഖം ഇന്നലെ മറ്റൊരു മെഴുകുതിരി തന്‍ ഇത്തിരി വെളിച്ചത്തില്‍
ഒരു കൊച്ചു കുഞ്ഞിന്‍ മുഖമായിട്ടുമെന്തേ കണ്ടു ഞാനതില്‍ നീറുന്ന ഭാവങ്ങള്‍
കുന്കുമചെപ്പിന്നറിയാതെ തട്ടി വീണതോ, തിരിനാളത്തിന്‍ ജ്വാലയോ കണ്ടതാ
കൊച്ചു മിനുസമാം കവിള്‍ത്തടത്തില്‍
സ്നേഹത്തിന്‍ രണ്ടു തിരിനാളങ്ങള്‍ കണ്ടന്ധാളിച്ചു പോയതിന്‍ തീഷ്ണതയില്‍
വേരിട്ടുനിന്നോരാ മുഖകാന്തിയില്‍ കണ്ടില്ലേ ഞാനാ ദൃഡ പ്രതിജ്ഞ

ഇന്നു ഞാനാ തിരിനാളമായ്‌ മാറിയെങ്കില്‍ അലിഞ്ഞേനെ ആ ജീവന്റെ ലഹരിയില്‍


എന്നോ അടച്ചിട്ട ജനല്പാളികള്‍ ഇന്നാരോ തുറന്നു വെച്ചിരിക്കുന്നു


അണഞ്ഞു പോകുമോ ഈ തിരിനാളങ്ങള്‍


ചെറു ജനാലയിലൂടെ വരും കൊച്ചു കാറ്റില്‍






ഇന്ദ്രജാലം


എനിക്ക് വേണമിന്നൊരു ഇന്ദ്രജാലവടി, ഒരു വെള്ളി കെട്ടിയ വടി
ഒന്നുമറിയാത്ത ഇന്ദ്രജാലക്കാരനായ് എനിക്കും ചെയ്യേണം ഒരിന്ദ്രജാലം
എന്റെ രാജകുമാരിയെ ഒരു പുഷ്പം കണക്കെ നോവാതെ കയ്യിലോതുക്കാന്‍
എന്റെ നെഞ്ചോടു ചേര്ത്തു നില്‍ക്കാന്‍ എന്നോടൊപ്പം എന്നെന്നും നില്‍ക്കാന്‍
ഇനിയും പഠിക്കണം ആ ഇന്ദ്രജാലം എന്നിലെ എന്നില്‍ ജീവനേകാന്‍
വിടില്ല ഞാന്‍ ഒരിക്കലും നിന്നെ മാന്ത്രിക ചെപ്പില്‍ നിന്നു
എനിക്ക് ഇന്ദ്രജാലം അറിയില്ല എങ്കിലും