
മിണ്ടി പറയുവാന്‍ കാത്തിരിന്നു ഞാന്‍
മണ്ടിപ്പെണ്ണിന്റെ തലയിലൊരു കിഴുക്കും കൊടുത്ത് മണ്ടി -
പോയില്ല നീ എന്നില്‍ നിന്നൊരുമാത്ര
മണ്ടിപെണ്ണായെന്‍ മുന്നില്‍ മാത്രം ഒതുങ്ങീടുവാന്‍
മിണ്ടി പറയുന്ന നേരത്തോ, ഞാനൊരു മണ്ടനായീടുന്നു
മന്ദാരക്കാറ്റിന്റെ വാസനയെ ഉപമിക്കുവതെങ്ങിനെ?
മന്ദമാരുതന് തന് പോലും അറിയാത്തോരാ വാസനയെ
മന്ദമായ് ചൊല്ലി പറയുവതെങ്ങിനെ എന്നു നീ
മണ്ടി പെണ്ണെ ഞാന്‍ വിളിക്കുന്നു വീണ്ടും "കഴുതേ" എന്ന്
മാമ്പഴം പോല്‍ തുടുത്തൊരാ കവിളിന്റെ മധ്യത്തില്‍ മാഞ്ഞു -
പോകാത്ത വണ്ണം ചുടു ചുംബനങ്ങള്‍ നല്കുമ്പോള്
മറന്നു പോകുന്നുവോ നിന് ചോദ്യങ്ങള്‍ പലതും ?
മന്ത്രങ്ങള്‍ മാത്രമുരിവിടുന്നോരെന്‍ ചുണ്ടില്‍
മൂകമാംചിന്തകള്‍ തീര്‍ത്തിടുന്നുവെന്നില്‍
മിണ്ടാതിരിക്കുവാന്‍ ഓതിയോരെന്‍ മണ്ടിപെണ്ണെ
മറന്നീടുന്നു ഞാന്‍ ചൊല്ലിയോരാ മണ്ടത്തരങ്ങള്‍