
ആശങ്ക
പലരും പലരെയും പറയാറുണ്ട്
കൊടുമുടിയില്‍ ആണെന്ന്
പ്രശസ്തിയുടെ, സന്തോഷത്തിന്റെ, ......
ഞാനുമിന്നു കൊടുമുടിയുടെ നെറുകയിലാണ്
എനിക്ക് വിധിക്കപ്പെട്ട കൊടുമുടി കയറവേ
കാല്കള് ഇടറിയില്ല ഗര്‍ത്തങ്ങളില്‍
കോച്ചും തണുപ്പില്‍ മരവിച്ചതുമില്ല
ആശങ്കയുടെ കൊടുമുടി കയറാന്‍ എന്തിനാശങ്ക
എങ്കിലും ഒട്ടും ആശങ്കയില്ലാതെ നീ കൂടെ-
യുള്ളപ്പോള്‍ ഞാനിവിടെ സുരക്ഷിതയാണ്,
നിലനില്ക്കുന്നു ഇവിടെ, നിലനിര്‍ത്തുന്നു ശുഭചിന്തകള്‍
ആ കൊടുമുടി അലിഞ്ഞില്ലാതായാല്‍ ഞാനുമേ ഞാനല്ലല്ലോ
ത്യാഗം
നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും
നീ നിന്റെ ഹൃദയം എനിക്കായ് തുറന്നില്ല
ഞാനെന്റെ ഹൃദയം തുറന്നു വെച്ചുവെങ്കിലും..
നീ നിന്റെ കരളിനെ ശ്രദ്ധിക്കുന്നേ ഇല്ല,
ഞാനെന്റെ കരളിനെ സംരക്ഷിച്ചിട്ടെന്ത്?
നീ എന്നും മുഖം മിനുക്കിയിരുന്നു,
അതെനിക്കുവേണ്ടി ആയിരുന്നുവോ?
പലപ്പോഴും നീ കൈകള്‍ നീട്ടിയെങ്കിലും
അതെന്റെ കരം ഗ്രഹിക്കാനായിരുന്നുവോ?
നിന്റെ കണ്ഠം ഇടരുമ്പോഴെല്ലാം ഞാനെന്റെ
ഗദ്ഗദം മറച്ചു വെച്ചില്ലേ? പക്ഷെ നീ
എനിക്ക് വേണ്ടി, നമുക്ക് വേണ്ടി-
ചെയ്ത കാര്യം എനിക്ക് ചെയ്യാനാവില്ലല്ലോ
നീയെന്തൊക്കെ ചെയ്താലും ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കും