
ഒരു ചിരാത് കയ്യിലേന്തി
ഒട്ടാകെ പ്രകാശം പരത്തി
ഒരു കാര്‍ത്തിക ദിനം കൂടി
ഒടുവിലിങ്ങെത്തിപ്പോയ്
ഒട്ടൊരു തിരക്കിനാല്‍
ഒട്ടാകെ മാറിമറിഞ്ഞ്
ഒന്നുമറിയാത്ത നേരത്തും
ഒരിക്കല്‍ കൂടി ഓര്‍ക്കുന്നീ നാള്
ഒളി മങ്ങാത്ത ഓര്മകളുമായ്
ഒരിടത്ത് ഒതുങ്ങിക്കൂടി
ഒരുവള്‍ കാത്തിരിക്കുന്നു
ഒരു നല്ല നാളിനായ്