Wednesday, November 28, 2012

വെളിച്ചം

ഒരു മയില്‍പീലിയുമായെന്‍ 
അരികിലെന്തേ വന്നില്ലാ?
അരികിലെത്തിയ നേരത്തോ
അപരിചിതത്വത്തിന്‍ കൂട്ടിലും

പിന്നീടെങ്ങോ വീണ്ടുമൊരു കൂട്ടം 
മയില്‍പീലിയുമായ്‌
പൊലിയുമീ ദീപത്തെ
ഇരുകൈയ്യാല്‍ അണയാതെ കാത്തു നീ

വടവൃക്ഷമായ്‌ മാറി നീ ഇന്ന്
തണലിനായ് അണഞ്ഞോരു നേരത്ത്‌
കഥകളൊക്കെയും വെറും കഥകളാക്കി
എന്‍ മുന്‍പില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനായ്

മറക്കാനെളുതാമോ മുന്‍പേ പറക്കുമ്പോള്‍
കൂടെ കൂട്ടിയതും തളരാതെ നോക്കിയതും
മറവി രോഗത്താല്‍ മറന്നാലും
ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ്‌ ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്

32 comments:

 1. “ഓര്‍ക്കുക നീയെന്നുള്ളിലെന്നും
  ഒരു നറുതിരിവെളിച്ചമായ്
  തെളിനീരായ്‌ ചന്ദനഗന്ധമായ്
  സംഗീതമായ് ചെറുകാറ്റായ്
  നിറഞ്ഞിരിക്കുന്നുവെന്ന്“

  ആനന്ദലബ്ധിക്കിനിയെന്ത് വേണം..!!

  അപരിചിതത്വമില്ലാതെ, മയിൽ‌പീലിയുമായി വീണ്ടും അരികിലെത്തട്ടെ.. :)

  ReplyDelete
 2. നറുതിരിവെളിച്ചവുമായ്....

  ReplyDelete
 3. ഓര്‍മ്മകള്‍ ഉണ്ടല്ലോ
  അതെത്ര സന്തോഷം

  ReplyDelete
 4. വെളിച്ചം ദുഃഖമല്ല ഉണ്ണീ എന്ന് തിരുത്തിയെഴുതാം നമുക്ക്..

  ReplyDelete
 5. @ജിമ്മി, റാംജി, അജിത്‌ ജി, വിനുവേട്ടന്‍ - നന്ദി.

  ReplyDelete
 6. വരികള്‍ നന്നായിട്ടുണ്ട്, ചേച്ചീ...

  ReplyDelete
 7. നല്ല വരികള്‍. മയില്‍പീലിയുമായ് അരികിലണയും തീര്‍ച്ച

  ReplyDelete
 8. ഓര്‍ക്കുക നീയെന്നുള്ളിലെന്നും
  ഒരു നറുതിരിവെളിച്ചമായ്
  തെളിനീരായ്‌ ചന്ദനഗന്ധമായ്
  സംഗീതമായ് ചെറുകാറ്റായ്
  നിറഞ്ഞിരിക്കുന്നുവെന്ന്

  നല്ലത്.

  ReplyDelete
 9. @ശ്രീ, ദാസേട്ടന്‍, കുമാരന്‍ - നന്ദി.

  ReplyDelete
 10. dont worry about the update you get, pls keep visiting every 4-5 days and you will see an update...
  maybe you can visit like
  ഒരു നറുതിരിവെളിച്ചമായ്
  തെളിനീരായ്‌ ചന്ദനഗന്ധമായ്
  സംഗീതമായ് ചെറുകാറ്റായ്... :)

  ReplyDelete
 11. നല്ല ഭാവന. ഭാവുകങ്ങള്‍.

  ReplyDelete
 12. ഈ നറുതിരിവെളിച്ചത്തിൻ
  വെണ്മ നാട്ടിൽ വെച്ചാസ്വദിച്ചിരുന്നൂ ..
  കേട്ടൊ സുകന്യാജി

  ReplyDelete
 13. ഡോക്ടര്‍ പ്രേമകുമാരന്‍ - നന്ദി വായിച്ചതിനും അഭിപ്രായത്തിനും.

  മുരളീജി - ഒന്നും പറയാതെ തന്നെ എനിക്കും മനസ്സിലായി ആ മനസ്സിന്റെ വെണ്മയും നന്മയും.

  ReplyDelete
 14. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
  എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
  ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
  ആയത് സുകന്യാജിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
  സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
  ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
  അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 15. മുരളീജി - നന്മയും സന്തോഷവും അനുഗ്രഹപൂര്‍വം ഇനിയെന്തുവേണം. ഒരുപാട് നന്ദിയോടെ

  ReplyDelete
 16. നല്ല വരികൾക്കെന്റെ ആശംസകൾ

  ReplyDelete
 17. @ചന്തു നായര്‍ - നന്ദി, വായനക്കും അഭിപ്രായത്തിനും.

  ReplyDelete
 18. പുതുവത്സരാശംസകള്‍!

  ReplyDelete
 19. ശ്രീ - നന്ദി. അങ്ങോട്ടും നന്മ നിറഞ്ഞ പുതുവര്‍ഷം നേരുന്നു.

  ReplyDelete
 20. ജീവിതത്തിന്റെ പരിഭവം

  ReplyDelete
 21. എന്‍ ബി സുരേഷ് - നന്ദി. വൈകിയതില്‍ ക്ഷമിക്കുക.

  ReplyDelete
 22. ഇവിടെയെത്താന്‍ വളരെ വൈകി
  ഇന്ന് ബിലാത്തി മുരളീ മുകുന്ദന്റെ
  കമന്റ് notification കണ്ടിവിടെത്തി
  വളരെ നന്നായി കോറിയിട്ട വരികള്‍
  അഭിനന്ദനങ്ങള്‍ ആശംസകള്‍
  വീണ്ടും എഴുതുക അറിയിക്കുക
  ബ്ലോഗില്‍ follow....

  ReplyDelete
 23. P V Ariel - അഭിനന്ദനങ്ങള്‍ക്ക് നന്ദി. :)

  ReplyDelete
 24. എന്താ എന്നറിയില്ല ഇതു വായിക്കുമ്പോൾ പത്താം തരത്തിൽ പഠിക്കുമ്പോൾ
  ഒട്ടൊഗ്രഫ് എഴുതിയ ഓര്മ്മ വന്നു പോയി ....

  പവിഴ മല്ലിക്ക് ആശംസകൾ നേരുന്നു

  സസ്നേഹം

  www.ettavattam.blogspot.com

  ReplyDelete
 25. കവിതകള്‍ വായിച്ചിട്ട് കുറേ നാളായി. നന്നായിരിക്കുന്നു. പണ്ട് എനിക്കിഷ്ടപ്പെട്ട സുകന്യയുടെ ചില കവിതകള്‍ ഞാന്‍ ഈശ്വരി വര്‍മ്മയെക്കൊണ്ട് ഈണം ചെയ്ത് പാടിപ്പിക്കാറുണ്ടായിരുന്നു.

  അങ്ങിനെ ഒന്നുരണ്ട് കവിതകള്‍ ഈശ്വരിക്ക് ഇഷ്ടപ്പെട്ടിരുന്നു. ഇനി ഈശ്വരി പാടുമ്പോള്‍ ഞാന്‍ റെക്കോഡ് ചെയ്ത് സുകന്യയുടെ സമ്മതത്തോട് കൂടി പബ്ലീഷ് ചെയ്യാം എന്റെ ബ്ലോഗില്‍.

  ReplyDelete
 26. @ജെ പി അങ്കിള്‍, എന്താ പറയേണ്ടത്? ഈ കമന്റ്‌ തന്നെ ഒരംഗീകാരം ആണ്. എനിക്കൊരു ചമ്മല്‍. അങ്കിളിനെ ഇനിയും വന്നു കാണാത്തതില്‍.

  ReplyDelete
 27. കൊല്ലം ഒന്നാകുന്നു, വല്ലോമൊക്കെ എഴുതിയിട്ട്... ഇതെന്തു പറ്റി, ചേച്ചീ?

  ReplyDelete
 28. @ശ്രീ - പുതിയ ഓഫീസില്‍ (ഇനി പഴയതുതന്നെ) തിരക്കുള്ള ജോലിയാണ്.
  തിരിച്ചു വരണം. ശ്രമിക്കാം.

  ReplyDelete