അരികിലെന്തേ വന്നില്ലാ?
അരികിലെത്തിയ നേരത്തോ
അപരിചിതത്വത്തിന് കൂട്ടിലും
പൊലിയുമീ ദീപത്തെ
ഇരുകൈയ്യാല്‍ അണയാതെ കാത്തു നീ
കഥകളൊക്കെയും വെറും കഥകളാക്കി
എന്‍ മുന്പില് നിന്നു തീര്‍ത്തും വ്യത്യസ്തനായ്
മറവി രോഗത്താല്‍ മറന്നാലും
ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ് ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്
പിന്നീടെങ്ങോ വീണ്ടുമൊരു കൂട്ടം
മയില്പീലിയുമായ്
വടവൃക്ഷമായ് മാറി നീ ഇന്ന്
തണലിനായ് അണഞ്ഞോരു നേരത്ത്
മറക്കാനെളുതാമോ മുന്‍പേ പറക്കുമ്പോള്‍
കൂടെ കൂട്ടിയതും തളരാതെ നോക്കിയതും
കൂടെ കൂട്ടിയതും തളരാതെ നോക്കിയതും
“ഓര്‍ക്കുക നീയെന്നുള്ളിലെന്നും
ReplyDeleteഒരു നറുതിരിവെളിച്ചമായ്
തെളിനീരായ് ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്“
ആനന്ദലബ്ധിക്കിനിയെന്ത് വേണം..!!
അപരിചിതത്വമില്ലാതെ, മയിൽപീലിയുമായി വീണ്ടും അരികിലെത്തട്ടെ.. :)
നറുതിരിവെളിച്ചവുമായ്....
ReplyDeleteഓര്‍മ്മകള്‍ ഉണ്ടല്ലോ
ReplyDeleteഅതെത്ര സന്തോഷം
വെളിച്ചം ദുഃഖമല്ല ഉണ്ണീ എന്ന് തിരുത്തിയെഴുതാം നമുക്ക്..
ReplyDelete@ജിമ്മി, റാംജി, അജിത് ജി, വിനുവേട്ടന് - നന്ദി.
ReplyDeleteവരികള്‍ നന്നായിട്ടുണ്ട്, ചേച്ചീ...
ReplyDeleteനല്ല വരികള്‍. മയില്പീലിയുമായ് അരികിലണയും തീര്‍ച്ച
ReplyDeleteഓര്‍ക്കുക നീയെന്നുള്ളിലെന്നും
ReplyDeleteഒരു നറുതിരിവെളിച്ചമായ്
തെളിനീരായ് ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്
നിറഞ്ഞിരിക്കുന്നുവെന്ന്
നല്ലത്.
@ശ്രീ, ദാസേട്ടന്, കുമാരന് - നന്ദി.
ReplyDeletedont worry about the update you get, pls keep visiting every 4-5 days and you will see an update...
ReplyDeletemaybe you can visit like
ഒരു നറുതിരിവെളിച്ചമായ്
തെളിനീരായ് ചന്ദനഗന്ധമായ്
സംഗീതമായ് ചെറുകാറ്റായ്... :)
@deeps - Ok. Ok. :)
ReplyDeleteനല്ല ഭാവന. ഭാവുകങ്ങള്‍.
ReplyDeleteഈ നറുതിരിവെളിച്ചത്തിൻ
ReplyDeleteവെണ്മ നാട്ടിൽ വെച്ചാസ്വദിച്ചിരുന്നൂ ..
കേട്ടൊ സുകന്യാജി
ഡോക്ടര്‍ പ്രേമകുമാരന് - നന്ദി വായിച്ചതിനും അഭിപ്രായത്തിനും.
ReplyDeleteമുരളീജി - ഒന്നും പറയാതെ തന്നെ എനിക്കും മനസ്സിലായി ആ മനസ്സിന്റെ വെണ്മയും നന്മയും.
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
ReplyDeleteഎങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് സുകന്യാജിക്കടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
മുരളീജി - നന്മയും സന്തോഷവും അനുഗ്രഹപൂര്‍വം ഇനിയെന്തുവേണം. ഒരുപാട് നന്ദിയോടെ
ReplyDeleteനല്ല വരികൾക്കെന്റെ ആശംസകൾ
ReplyDelete@ചന്തു നായര്‍ - നന്ദി, വായനക്കും അഭിപ്രായത്തിനും.
ReplyDeleteപുതുവത്സരാശംസകള്‍!
ReplyDeleteശ്രീ - നന്ദി. അങ്ങോട്ടും നന്മ നിറഞ്ഞ പുതുവര്‍ഷം നേരുന്നു.
ReplyDeleteജീവിതത്തിന്റെ പരിഭവം
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്‍ ബി സുരേഷ് - നന്ദി. വൈകിയതില്‍ ക്ഷമിക്കുക.
ReplyDeleteഇവിടെയെത്താന്‍ വളരെ വൈകി
ReplyDeleteഇന്ന് ബിലാത്തി മുരളീ മുകുന്ദന്റെ
കമന്റ് notification കണ്ടിവിടെത്തി
വളരെ നന്നായി കോറിയിട്ട വരികള്‍
അഭിനന്ദനങ്ങള്‍ ആശംസകള്‍
വീണ്ടും എഴുതുക അറിയിക്കുക
ബ്ലോഗില്‍ follow....
P V Ariel - അഭിനന്ദനങ്ങള്‍ക്ക് നന്ദി. :)
ReplyDeleteഎന്താ എന്നറിയില്ല ഇതു വായിക്കുമ്പോൾ പത്താം തരത്തിൽ പഠിക്കുമ്പോൾ
ReplyDeleteഒട്ടൊഗ്രഫ് എഴുതിയ ഓര്‍മ്മ വന്നു പോയി ....
പവിഴ മല്ലിക്ക് ആശംസകൾ നേരുന്നു
സസ്നേഹം
www.ettavattam.blogspot.com
നന്ദി ഷൈജു.
ReplyDeleteകവിതകള്‍ വായിച്ചിട്ട് കുറേ നാളായി. നന്നായിരിക്കുന്നു. പണ്ട് എനിക്കിഷ്ടപ്പെട്ട സുകന്യയുടെ ചില കവിതകള്‍ ഞാന്‍ ഈശ്വരി വര്‍മ്മയെക്കൊണ്ട് ഈണം ചെയ്ത് പാടിപ്പിക്കാറുണ്ടായിരുന്നു.
ReplyDeleteഅങ്ങിനെ ഒന്നുരണ്ട് കവിതകള്‍ ഈശ്വരിക്ക് ഇഷ്ടപ്പെട്ടിരുന്നു. ഇനി ഈശ്വരി പാടുമ്പോള്‍ ഞാന്‍ റെക്കോഡ് ചെയ്ത് സുകന്യയുടെ സമ്മതത്തോട് കൂടി പബ്ലീഷ് ചെയ്യാം എന്റെ ബ്ലോഗില്‍.
@ജെ പി അങ്കിള്‍, എന്താ പറയേണ്ടത്? ഈ കമന്റ് തന്നെ ഒരംഗീകാരം ആണ്. എനിക്കൊരു ചമ്മല്. അങ്കിളിനെ ഇനിയും വന്നു കാണാത്തതില്‍.
ReplyDeleteകൊല്ലം ഒന്നാകുന്നു, വല്ലോമൊക്കെ എഴുതിയിട്ട്... ഇതെന്തു പറ്റി, ചേച്ചീ?
ReplyDelete@ശ്രീ - പുതിയ ഓഫീസില്‍ (ഇനി പഴയതുതന്നെ) തിരക്കുള്ള ജോലിയാണ്.
ReplyDeleteതിരിച്ചു വരണം. ശ്രമിക്കാം.