Wednesday, April 8, 2009

മറ്റൊരു കണിക്കാലം






കഥയൊന്നു പറയുവാന്‍ ഓര്‍ത്തിരിന്നു, കളിവാക്കും ചേര്‍ത്തിരുന്നു,

കഥയും മറന്നുപോയ്‌, കളിവാക്കും മറന്നുപോയ്‌, മമ ഹൃദയത്തിന്‍ സ്പന്ദനം ബാക്കിയായ്

കാണാത്ത നേരത്തെന്‍ കണ്മുന്‍പില്‍ ഉണ്ടെന്ന തോന്നലുകളെന്‍ മനസ്സില്‍ പൂവണിഞ്ഞിരുന്നു

കാണുന്ന നേരത്തോ, ഒന്നുമുരിയാടാതെ കണ്മുന കൊണ്ടൊരു കഥ പറയുന്നു

വരുമെന്ന് കരുതിയീ പടിവാതില്‍ക്കല്‍ ഞാന്‍ കാതോര്‍ത്തിരുന്നുവാ കാലൊച്ചക്കായ്

ചെറുമികള്‍ തന്‍ കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ ലയിച്ചു ഞാന്‍ വെറുതെ കാത്തിരിന്നു

കൊയ്ത്തരിവാളിന്‍ ഇക്കിളിയാല്‍ പുളയുന്നോരാ കതിര്‍ക്കുലതന്‍ നാണത്തിന്‍ തുടിപ്പുകള്‍

കണ്ടു ഞാന്‍ വെറുതെ കാത്തിരിന്നു

കണിക്കൊന്നതന്‍ കിന്നാരങ്ങളും കാറ്റിന്റെ ചുവടുകള്‍ക്കൊപ്പം കിലുങ്ങുന്നോരാ കണിക്കൊന്നതന്‍

കണിക്കാലവും ഉണ്ടായിരുന്നു കൂട്ടിനായ് എന്‍ മാനസ പൂജയില്‍

നനഞ്ഞ മണ്ണിന്റെ മണമാണാ വിരിഞ്ഞ മാറിടത്തിനെങ്കിലും അമാന്തിച്ചതെന്തിന്നുവേണ്ടിയീ

നിറഞ്ഞ മാറില്‍ അലിഞ്ഞു ചേരാന്‍

എന്‍ കവിളില്‍ തട്ടിയുലഞ്ഞു ഇക്കിളിപ്പെടുത്തിയോരാ മുടിയിഴകള്‍തന്‍ മന്ദഹാസത്തില്‍

ഞെട്ടിയുണര്‍ന്നു ഞാന്‍ തിരിച്ചറിഞ്ഞു, ഇനിയിന്നു കാക്കേണ്ട, കാത്തിരിക്കാം

മറ്റൊരു കണിക്കാലത്തിനായ്

10 comments:

  1. എന്‍ കവിളില്‍ തട്ടിയുലഞ്ഞു ഇക്കിളിപ്പെടുത്തിയോരാ മുടിയിഴകള്‍തന്‍ മന്ദഹാസത്തില്‍ ഞെട്ടിയുണര്‍ന്നു ഞാന്‍ തിരിച്ചറിഞ്ഞു അമാന്തിച്ചതെന്തിന്നുവേണ്ടിയീ
    ഈ പൂക്കാലത്തിൽ ഈ കണിക്കാലത്തിൽ അലിഞ്ഞുചേരാൻ

    സ്നേഹപൂർവ്വം വിഷു ആശംസകൾ

    ReplyDelete
  2. നല്ല വരികള്‍..

    വരി മുറിക്കുന്നതില്‍ ഒന്ന് ശ്രദ്ധിക്കാമോ..?
    വായന സുഖം കുറയുന്നു ..ഇങ്ങനെ ഒറ്റയടിക്ക് ഗദ്യം പോലെ എഴുതുന്നത്‌ കൊണ്ട് ...

    പിന്നെ വേര്‍ഡ് വേരിഫികാഷന്‍ എടുത്തു കളഞ്ഞൂടെ..?

    ReplyDelete
  3. എല്ലാര്‍ക്കും എന്റെ വിഷു ആശംസകള്‍.
    വരവുരാന്‍ - നാട്ടില്‍ വിഷു നന്നാവട്ടെ.

    ഹന്ല്ലലത് - വേര്‍ഡ്‌ വേരിഫിക്കേഷന്‍ എടുത്തു മാറ്റി. അഭിപ്രായം കണക്കിലെടുത്തു.

    കുമാരന്‍ - നന്ദി

    ReplyDelete
  4. നല്ല കവിത... വിഷു കഴിഞ്ഞു എന്ഗിലും ആശംസകള്‍...

    ReplyDelete
  5. പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
    പങ്കാളിയാക്കിയ മാരനെ ,
    മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
    എപ്പോഴെങ്കിലും പ്രിയേ ?
    കണിക്കൊന്നയില്ലാത്ത വിഷുക്കണി
    പോലെയാണെനിക്കിപ്പോള്‍ ജീവിതം !
    കണവനിതാ കേഴുന്നു ഒരിറ്റു
    പ്രേമത്തിനായി നിനക്കു ചുറ്റും ....

    ReplyDelete
  6. ബിലാത്തിപട്ടണം - നന്ദി, താങ്കളുടെ കവിതാശകലം ഇവിടെ കുറിച്ചതിന്

    ReplyDelete
  7. കണിക്കാലത്തിനായ് .........

    ReplyDelete