Saturday, May 23, 2009

മണ്ടത്തരങ്ങള്‍ ?



മിണ്ടി പറയുവാന്‍ കാത്തിരിന്നു ഞാന്‍
മണ്ടിപ്പെണ്ണിന്റെ തലയിലൊരു കിഴുക്കും കൊടുത്ത് മണ്ടി -
പോയില്ല നീ എന്നില്‍ നിന്നൊരുമാത്ര
മണ്ടിപെണ്ണായെന്‍ മുന്നില്‍ മാത്രം ഒതുങ്ങീടുവാന്‍
മിണ്ടി പറയുന്ന നേരത്തോ, ഞാനൊരു മണ്ടനായീടുന്നു

മന്ദാരക്കാറ്റിന്റെ വാസനയെ ഉപമിക്കുവതെങ്ങിനെ?
മന്ദമാരുതന്‍ തന്‍ പോലും അറിയാത്തോരാ വാസനയെ
മന്ദമായ് ചൊല്ലി പറയുവതെങ്ങിനെ എന്നു നീ
മണ്ടി പെണ്ണെ ഞാന്‍ വിളിക്കുന്നു വീണ്ടും "കഴുതേ" എന്ന്

മാമ്പഴം പോല്‍ തുടുത്തൊരാ കവിളിന്റെ മധ്യത്തില്‍ മാഞ്ഞു -
പോകാത്ത വണ്ണം ചുടു ചുംബനങ്ങള്‍ നല്‍കുമ്പോള്‍
മറന്നു പോകുന്നുവോ നിന്‍ ചോദ്യങ്ങള്‍ പലതും ?
മന്ത്രങ്ങള്‍ മാത്രമുരിവിടുന്നോരെന്‍ ചുണ്ടില്‍
മൂകമാംചിന്തകള്‍ തീര്‍ത്തിടുന്നുവെന്നില്‍

മിണ്ടാതിരിക്കുവാന്‍ ഓതിയോരെന്‍ മണ്ടിപെണ്ണെ
മറന്നീടുന്നു ഞാന്‍ ചൊല്ലിയോരാ മണ്ടത്തരങ്ങള്‍

27 comments:

  1. "മന്ദമാരുതന്‍ തന്‍ പോലും അറിയാത്തോരാ വാസനയെ "

    എന്താ ഉദേശിച്ചതെന്നു അത്രക്കങ്ങോട്ടു മനസ്സിലായില്ലാ..പക്ഷെ കവിത മൊത്തത്തിൽ എനിക്കിഷ്ടപ്പെട്ടു. നല്ല ഒരു താളബോധമുള്ളതു പോലെ...ഇനിയും എഴുതൂ. ഇയാൾ, വള്ളത്തോളിന്റെ കവിതകൾ വായിക്കുന്നതു ഉപ്കാരപ്പെടുമെന്നു മനസ്സു പറയുന്നു.

    ReplyDelete
  2. 'മ' കാരം ആണല്ലേ... കൊള്ളാട്ടോ...

    ReplyDelete
  3. haavu avasanam vishi maatti ezuthi! :-)

    reading this one now i feel like a mandan!!!

    to be frank, i didnt exactly follow it...
    but i liked those last 4 lines ..

    ReplyDelete
  4. മാമ്പഴം പോല്‍ തുടുത്തൊരാ കവിളിന്റെ മധ്യത്തില്‍ മാഞ്ഞു പോകാത്ത വണ്ണം .......
    മറന്നീടുന്നു ഞാന്‍ ആ ഒരോരോ മണ്ടത്തരങ്ങൾ...

    ഇനി ഓർമ്മപ്പെടുത്തല്ലേ.. ആശംസകൾ

    ReplyDelete
  5. ഷൈന്‍ /കുട്ടേട്ടാ - പണ്ടത്തെ പോലെ വായന ഇല്ല. അതാ....
    കണ്ണനുണ്ണി - നന്ദി.
    deeps - be frank always.
    വരവൂരാന്‍ - കുടുംബത്തെ ഓര്‍മ വന്നുവോ? ഓര്‍മ്മകള്‍ നല്ലതല്ലേ?

    ReplyDelete
  6. “”മാമ്പഴം പോല്‍ തുടുത്തൊരാ കവിളിന്റെ മധ്യത്തില്‍ മാഞ്ഞു -
    പോകാത്ത വണ്ണം ചുടു ചുംബനങ്ങള്‍ നല്‍കുമ്പോള്‍
    മറന്നു പോകുന്നുവോ നിന്‍ ചോദ്യങ്ങള്‍ പലതും ?
    “”

    എനിക്കീ വരികള്‍ വളരെ ഇഷ്ടമായി.......

    മംഗളങ്ങള്‍ നേരുന്നു....

    ReplyDelete
  7. yes i m frank ...
    malayalam fully manasilakan ichiri timedukum ...

    a joy to read always ...

    ReplyDelete
  8. നന്ദി... ഈ ഓർമ്മപ്പെടുത്തലിന്.
    നല്ല ചന്തമുള്ള വരികൾ..

    ReplyDelete
  9. ജെപി സര്‍, deeps, നരിക്കുന്നന്‍ എല്ലാവരെയും എന്റെ നന്ദി അറിയിക്കുന്നു.

    ReplyDelete
  10. കൊള്ളാമല്ലോ
    :)

    ReplyDelete
  11. സുകന്യ....സുന്ദരമായ കവിത.............
    മന്ത്രങ്ങള്‍ മാത്രമുരിവിടുന്നോരെന്‍ ചുണ്ടില്‍
    മൂകമാംചിന്തകള്‍ തീര്‍ത്തിടുന്നുവെന്നില്‍ .....

    പ്രത്യേകിച്ചീവരികള്‍.

    ReplyDelete
  12. Poor-me /പാവം-ഞാന്‍ - താങ്കളുടെ കമന്റ് പ്രചോദനം ആയി.
    ശ്രീ - ശരിക്കും? :)
    സപ്ന - നന്ദി. ഇനിയും പ്രതീക്ഷയോടെ.

    ReplyDelete
  13. ‘മ’കാര പ്രാസം മനോഹരം.
    പ്രാസമൊപ്പിച്ചുള്ള ഒരു കവിത കണ്ട കാലവും മറന്നു.

    ReplyDelete
  14. കുമാരന്‍ [പ്രാസമൊപ്പിച്ചു പ്രശ്നം ആയില്ലല്ലോ?:)], പണ്യന്‍ കുയ്യി - രണ്ടു പേരുടേയും കമന്റ്‌ ഒരുപാട്‌ പ്രോത്സാഹനം തരുന്നുണ്ട്. നന്ദി

    ReplyDelete
  15. ahaa you got a good humor sense too
    Yes, man back to work! :-)

    going slow somehow hasnt been my thing .. :-)

    ReplyDelete
  16. Forgot to ask you one thing, this is Nazir’s mandi pennu?

    ReplyDelete
  17. Forgot to ask you one thing, this is Nazir’s mandi pennu?

    ReplyDelete
  18. “”മാമ്പഴം പോല്‍ തുടുത്തൊരാ കവിളിന്റെ മധ്യത്തില്‍ മാഞ്ഞു -
    പോകാത്ത വണ്ണം ചുടു ചുംബനങ്ങള്‍ നല്‍കുമ്പോള്‍
    മറന്നു പോകുന്നുവോ നിന്‍ ചോദ്യങ്ങള്‍ പലതും ? “”

    എനിക്കിഷ്ടമായി ഈ വരികള്‍...
    കവിത എഴുതുന്ന കാര്യം എനിക്കറിയില്ലായിരുന്നു.
    സുകന്യക്കുട്ടി എന്റെ ബ്ലൊഗില്‍ എഴുതിയ ഹനുമാന്‍ സ്വാമിയുടെ കുറിപ്പ് കണ്ടപ്പോളാ വീണ്ടും ഇങ്ങാ‍ട്ട് എത്തി നോക്കിയത്...
    പിന്നെ ഇമെയില്‍ ഐഡി കാണുന്നില്ലല്ലോ ഇവിടെ. എങ്ങിനെയാണ് വാര്‍ത്താവിനിമയം നടത്തുക. ദയവായി ഉടന്‍ ജിമെയില്‍ ഐഡി അയക്കുക.
    മറ്റന്നാള്‍ കോയമ്പത്തൂര്‍ പോകുന്നുണ്ട്. അതിന് മുന്‍പ് കിട്ടിയാല്‍, അത് വഴി വരാമായിരുന്നു. കൂടെ ബീനാമ്മയും ഉണ്ട്. 4 ദിവസം കഴിഞ്ഞ് മടക്കം.
    പിന്നെ വേറെ ചില ബ്ലോഗ് പ്രശനങ്ങളെ പറ്റിയും ചോദിക്കാനുണ്ട്.
    ഉടന്‍ വേണ്ടത് ചെയ്യുമല്ലോ.

    സ്നേഹത്തോടെ
    ജെ പി അങ്കിള്‍ - തൃശ്ശിവപേരൂര്‍

    ReplyDelete
  19. Ithu kalakki.. ( Njangale allallo udyeshichathu..) Ashamsakal...!!!

    ReplyDelete
  20. deeps - "Go slow" meant for others, not you. നസീറിന്റെ മണ്ടി പെണ്ണ് , ഹ ഹ ഹ .... അങ്ങനെ തോന്നിയോ?
    ജെപി അങ്കിള്‍, എന്റെ mail കിട്ടിയോ? ഇന്നെങ്ങിനെ പോകും? ബസ്സ് ഇല്ലല്ലോ?
    സുരേഷ് പുഞ്ഞ്ചയില്‍ വീണ്ടും വന്നതിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  21. adutha postinnu timayyitto...

    ReplyDelete
  22. deeps - ഒരു പഴയ പോസ്റ്റ് വീണ്ടും പബ്ലിഷ് ചെയ്യുന്നു.
    ഉപാസന - :-)

    ReplyDelete
  23. മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന !
    കണ്ടതു പറഞ്ഞവനു കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !
    പണ്ടം പോൽ മണ്ടത്വംകഴുത്തില്‍ ചാര്‍ത്തിഞാന്‍വിലസുന്നൂ ..
    മണ്ടശിരോമണിയായി മലയാളികള്‍ക്കു നടുവിലാം ....

    കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങലാദ്യം ,
    കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും ,
    മിണ്ടല്‍-ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം !
    മണ്ടയുന്ടെങ്കിലല്ലേയിതു മമ ചുണ്ടിലെത്തുകയുള്ളൂ ?

    കണ്ടറിയുന്നു കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
    കണ്ടറിയുന്നു ഏതുമത് യെപ്പോഴും ബഹു കൌശലത്താല്‍ !
    കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
    കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവംപോല്‍ കിട്ടിയിടുനീ ....

    ലണ്ടനില്‍ ബഹുവിധത്തില്‍ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും ;
    വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും......
    കണ്ട കാര്യങ്ങള്‍ പറഞ്ഞും ,പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
    മണ്ടനായി തുടരുന്നുയീ ലണ്ടനില്‍ ഇക്കാലമത്രയും !!!

    ReplyDelete
  24. ബിലാത്തിപട്ടണം - നന്ദി, താങ്കളുടെ കവിത ഇവിടെ കുറിച്ചതിന്

    ReplyDelete