
ഞാന്‍ കണ്ട ലോകം എത്രയോ വലുതെന്നു-
നിരീച്ചുവെങ്കിലും ഇന്നീ കൊച്ചു കിളി വാതിലിലൂടെ
കണ്ട ലോകത്തിനെന്തു വലുപ്പം!
ബന്ധങ്ങളാലും ബന്ധനങ്ങളാലും
കടമകളാലും കര്‍ത്തവ്യങ്ങളാലും
സ്നേഹങ്ങളാലും വിശ്വാസങ്ങളാലും നിര്‍മിച്ച-
കല്‍ത്തൂണുകളില്‍ നില്ക്കുന്ന ഈ ഭൂമി,
അതില്‍ ഞാന്‍ മാത്രം ഒരു അപരിചിത പേക്കോലം!
വയ്യ ഇനിയിവിടെ മുന്നോട്ടു പോകുവാന്‍,
എങ്കിലും പോകാതെ വയ്യല്ലോ!
സ്വതന്ത്രമാക്കട്ടെ ഏവരേയും, സ്വതന്ത്രമാവട്ടെ-
ഞാനും, എന്‍ തടവറയെ സ്വന്തമാക്കാനായി മാത്രം.