
ഞാനാകെ ചൂടിലാണേ,
ഒന്നും കേള്‍ക്കെണ്ടെനിക്ക്
ഇത് സ്ഥായീ ഭാവമല്ലേ
ഒന്നു പറഞ്ഞോട്ടെ
പുറത്ത് സൂര്യനും ചൂടിലാ,
പുറത്തിറങ്ങുമ്പോള്‍
പുറം സൂക്ഷിക്കണേ
ഒട്ടും ചൂടാവാതെ സൂര്യന് ജ്വലിപ്പിച്ചു
ചൂട് സ്ഥായീ ഭാവമല്ലേ എന്റെയും
സ്ഥാപിക്കുവതെന്തിന്നു എന്നില്‍ ആരോപണം
ഞാനില്ലാതെ നിങ്ങക്കെന്ത് പകല്‍?
നിങ്ങള്‍ക്കെന്തു ഊര്‍ജ്ജ ശ്രോതസ്സ്
എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലേ ചൂട്
നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണികള്‍ക്കപ്പുറം
പച്ചപ്പ് അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ
പുറങ്ങള്‍ അടരാന്‍ കാരണം
ഒന്നു ഞെട്ടി ഓഫീസിലെത്തവേ
മാര്‍ച്ചിന്റെ ചൂടാ ഇവിടെയും
പദ്ധതികള്‍ പൂര്‍ത്തിയാക്കണ്ടേ?
ചൂടായി തുടങ്ങി ഈ ഞാനും
ചൂട് കുറക്കാന്‍ വല്ല പദ്ധതിയും ???