Monday, March 15, 2010

"പൊള്ളുന്ന" യാഥാര്‍ത്ഥ്യം


ഞാനാകെ ചൂടിലാണേ,
ഒന്നും കേള്‍ക്കെണ്ടെനിക്ക്
ഇത് സ്ഥായീ ഭാവമല്ലേ
ഒന്നു പറഞ്ഞോട്ടെ
പുറത്ത് സൂര്യനും ചൂടിലാ,
പുറത്തിറങ്ങുമ്പോള്‍
പുറം സൂക്ഷിക്കണേ

ഒട്ടും ചൂടാവാതെ സൂര്യന്‍ ജ്വലിപ്പിച്ചു
ചൂട് സ്ഥായീ ഭാവമല്ലേ എന്റെയും
സ്ഥാപിക്കുവതെന്തിന്നു എന്നില്‍ ആരോപണം
ഞാനില്ലാതെ നിങ്ങക്കെന്ത് പകല്‍?
നിങ്ങള്‍ക്കെന്തു ഊര്‍ജ്ജ ശ്രോതസ്സ്
എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലേ ചൂട്
നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണികള്‍ക്കപ്പുറം
പച്ചപ്പ്‌ അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ
പുറങ്ങള്‍ അടരാന്‍ കാരണം

ഒന്നു ഞെട്ടി ഓഫീസിലെത്തവേ
മാര്‍ച്ചിന്റെ ചൂടാ ഇവിടെയും
പദ്ധതികള്‍ പൂര്‍ത്തിയാക്കണ്ടേ?
ചൂടായി തുടങ്ങി ഈ ഞാനും
ചൂട് കുറക്കാന്‍ വല്ല പദ്ധതിയും ???

63 comments:

  1. നമ്മള്‍ മനുഷ്യന്മാര്‍ തന്നെ വരുത്തിവെക്കുന്ന ഈ ചൂട് സഹിക്കുകയല്ലാതെ നിവര്‍ത്തിയില്ല !!!!!! വരും തലമുരെക്കെങ്കിലും ഈ ചൂടുകളില്‍നിന്നു രക്ഷ കിട്ടാന്‍ ഇനിഎങ്ങിലും ആ പഴയ പചിപ്പിനെയും മറ്റും സ്നേഹിക്കാന്‍ പഠിച്ചേ പറ്റൂ .... കവിത നന്നായിട്ടുണ്ട് all the best !!!!!!!!!

    ReplyDelete
  2. ചെടിയും തൊടിയും ചുട്ട്,കാടുവെട്ടി ,നാടും,കാടും ചുടലക്കളമാക്കിയ ചൂടരാണൂ നാം...
    ഇനി ചൂടായിട്ടെന്ത് കാര്യം?

    ‘കുടചൂടി കൂടണയാം കൂട്ടരെ,വേണമെങ്കിലീ
    ചൂടിനെതിരെ കൂടാമൊരുഹർത്താൽ ചൂട്ടോടെ!‘


    പിന്നെ പൂചൂടിയവർ ചടുപിടുന്നനെയിങ്ങനെ ചൂടാവരുത് കേട്ടൊ സു കന്യകേ...

    നന്നായിട്ടുണ്ട്ട്ടാ‍ാ..

    ReplyDelete
  3. ഈ പണ്ടാരം ചൂട് കാരണം ഇപ്പോള്‍ പ്രശ്നമായല്ലോ, ഇനി കമന്റ്‌ ഞാന്‍ ഇട്ടാല്‍ ഓപ്പോള്‍ ചൂടാവും.

    സമകാലീന സംഭവത്തിനെ കവിതയാക്കിയ ഓപ്പോളേ എന്നോട് ചുമ്മാ ചൂടാവല്ലേ


    നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണികള്‍ക്കപ്പുറം
    പച്ചപ്പ്‌ അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ
    പുറങ്ങള്‍ അടരാന്‍ കാരണം

    ReplyDelete
  4. ചൂട് എന്റെയും സ്ഥായി ഭാവമല്ലേ....?
    പക്ഷെ ഊര്‍ജം കുറയ്ക്കുന്ന സ്രോതസ്സ്.
    ഓഫീസില്‍ മാര്‍ച്ചിന്റെ ചൂടാണെങ്കിലും
    വിഷുവിനു അമ്മയെ കാണാന്‍ നാട്ടില്‍ പോകുന്നത്
    നല്‍കുന്ന മനസിന്റെ തണുപ്പ്.................................

    ReplyDelete
  5. ഒരു ബിയര്‍ വാങ്ങി കഴിച്ചാലോ?

    ReplyDelete
  6. പച്ചപ്പ്‌ അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ
    പുറങ്ങള്‍ അടരാന്‍ കാരണം

    തീര്‍ച്ചയായും....!!!
    അവസരോചിതമായ നല്ല കവിത.

    ReplyDelete
  7. മൂന്നാറിലേക്ക് കുടിയേറിയാലോ എന്ന് ആലോചിക്കുമ്പോഴാണ്, ഇന്നത്തെ ന്യൂസ്‌ കേട്ടത്....അവിടെ ഇന്നലെ 36 ഡിഗ്രി രേഖപ്പെടുത്തിയത്രേ....ഇങ്ങനെ പോയാല്‍????

    ReplyDelete
  8. ഗീത - ആദ്യ കമന്റിന് നന്ദി. തണല്‍ മരങ്ങള്‍ എന്ത് ആശ്വാസമാണെന്ന് തിരിച്ചറിയുന്ന നിമിഷം.

    ബിലാത്തിപട്ടണം - എനിക്കിഷ്ടമായി ആ കമന്റ്‌ കവിത. ശരി ചൂടാവുന്നില്ല. പക്ഷെ മാര്‍ച്ചില്‍ ജോലി തീര്‍ക്കുന്ന ചൂടിലാണ്‌ട്ടോ

    രാജീവ് - ഹും. ഒരല്‍പ്പം ചൂടില്ലാതില്ല. [ചുമ്മാ, വെറുതെ പറഞ്ഞതാ ;) ] കുഴപ്പമില്ലല്ലോ അല്ലെ ?

    മയില്‍‌പീലി - ആണോ തോന്നിയിട്ടില്ല. അമ്മയെ കാണാന്‍ പോകു. ആലോചിക്കുമ്പോള്‍ ഒരു തണുപ്പ് എനിക്കും.

    സോണ - സന്തോഷം. ഹേയ്ചൂടൊന്നും ഇല്ല. പക്ഷെ ഈ ചൂടില്‍ സ്വഭാവത്തിന് മാറ്റം വരുമത്രേ.

    ഒഴാക്കാന്‍ - അപ്പൊ ആ ഒരു വിചാരമെ ഉള്ളു അല്ലെ?

    റാംജി - നന്ദി. ചൂടില്‍ വലയുന്നുണ്ട് നമ്മെ പോലെ പക്ഷിമൃഗാദികളും.

    ചാണ്ടികുഞ്ഞേ - അന്റാര്‍ടിക്ക പോലും ഉരുകാന്‍ തുടങ്ങി. ഇനി ചന്ദ്രനിലോ, ചൊവ്വയിലോ ഒക്കെ പോകേണ്ടി വരും. പക്ഷെ ഇവിടെ ഇനിയും വരണേ ;)

    ReplyDelete
  9. കൊടുത്താ.. സൂര്യന്റെ കയ്യിന്നും കിട്ടും...
    കിട്ടണം...
    കിട്ടി കൊണ്ടിരിക്യാ...

    ReplyDelete
  10. ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
    ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം

    ReplyDelete
  11. നന്നായിരിക്കുന്നു..കൊള്ളാം ..

    ReplyDelete
  12. ഉമേഷ്‌ - ആശംസകള്‍ തിരിച്ചും.
    കണ്ണനുണ്ണി - അത്തെന്നെ.
    സോനു - :)
    nixon - നന്ദി, ഇനിയും വരണേ

    ReplyDelete
  13. kollam nalla kavitha mazha varumayirukkum

    ReplyDelete
  14. നല്ല ചൂടിലാണല്ലോ? ഇവിടെ ചൂട് സഹിക്കാൻ കഴിയുന്നില്ല.. കാലത്തിനൊപ്പം സഞ്ചരിച്ച് കവിതയെഴുതുന്നത് നന്നായി..

    ReplyDelete
  15. ബിനിഷ് - മഴ വരുന്നതുവരെ സഹിക്കുക തന്നെ. നന്ദി ഇവിടെ കണ്ടതിന്

    മനോരാജ് - "നല്ല ചൂടിലാണ്". ;) നന്ദി ഇവിടെ വീണ്ടും വന്നതിന്.

    ReplyDelete
  16. "നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണികള്‍ക്കപ്പുറം
    പച്ചപ്പ്‌ അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ
    പുറങ്ങള്‍ അടരാന്‍ കാരണം?"

    വളരെ ശരി തന്നെ. നമ്മളോരോരുത്തരും സ്വയം ചോദിയ്ക്കേണ്ട ചോദ്യം തന്നെ ഇത്

    ReplyDelete
  17. എന്റെ ചേച്ചിയെ,

    പാലക്കാട്ട് ഇപ്പൊ 41നും മോളിലാ ചൂട്.. ഒന്നും പറയണ്ടാ..

    പിന്നെ കവിത ഉഷാറായി ട്ടോ..

    ReplyDelete
  18. oru padhathi undu..
    oru a/c medichu vachaalo ?..

    ReplyDelete
  19. ശ്രീ - എല്ലാം മനുഷ്യന്‍ വരുത്തി വെക്കുന്നു. എന്നിട്ട് പ്രകൃതിയെ കുറ്റം പറയുന്നു. നന്ദി, ശ്രീ.

    Jishad - നന്ദി, ഇനിയും വരുമല്ലോ

    സുമേഷ് - പാലക്കാട്‌ ചൂടിന്റെ ഒരു ഇരയാണ് (അല്ല, കാരണക്കാരില്‍ ഒരാള്‍) ഈ ഞാനും. നന്ദിട്ടോ.

    sirjan - വീട് വെച്ച് കൊടുക്കുന്ന പദ്ധതിയില്‍ a/c കൂടി ഉള്‍പ്പെടുത്തുക അല്ലെ? ഈ a/cയും
    ആഗോള താപനത്തിന് കാരണക്കാരനാണ്. നര്‍മം ഇഷ്ടപ്പെട്ടു. നന്ദിയുണ്ടേ, പദ്ധതി പിന്നെ.

    ReplyDelete
  20. താന്‍ താന്‍ ചെയ്തിടും കര്‍മ്മത്തിന്‍ ഫലം... ഇത്രയൊക്കെയായിട്ടും മനുഷ്യന്‍ പഠിക്കുന്നില്ലല്ലോ എന്നതാണ്‌ വേദനിപ്പിക്കുന്നത്‌...

    "എത്ര മനോഹരം ഈ ഭൂമി...
    ചിത്രത്തിലെഴുതിയ പോലെ..." എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന കുളിര്‍മ്മ... അതിനി എത്രകാലം...?

    ആത്മരോഷം നന്നായി പ്രകടിപ്പിച്ചിരിക്കുന്നു... എഴുത്ത്‌ തുടരുക...

    ReplyDelete
  21. സത്യം ഈ വര്‍ഷം ശരിക്കും ചുട്ടു പൊള്ളുകയാണ് കേരളം .

    ReplyDelete
  22. nannayitundu!othukamulla varikal,vayikkan sukhamundu.ee choodil ethoke vaaikunnathu aanu oru aashwasam.

    ReplyDelete
  23. വിനുവേട്ടാ, - നന്ദി ഈ പ്രോത്സാഹനത്തിന്. ഇത് തന്നെയാണ് എഴുതാന്‍ പ്രചോദനം തരുന്നത്.

    Gopikrishnan - ശരിയാണ്. ചൂടുകൊണ്ട് തളരുന്നു.

    chithrangada - ആശ്വാസമായോ, നന്ദി. ഇനിയും വരുമല്ലോ.


    മനസ്സ് തകര്‍ന്നിരിക്കുന്നു ഇന്നെനിക്കും. ഇന്നലെ താമസ സ്ഥലത്തിനടുത്ത് പട്ടാപകല്‍ അരുംകൊല അതും സ്ത്രീയെ. അവരുടെ അമ്മ അത്യാസന്നനിലയില്‍ ഇപ്പോഴും. ഇത് ചെയ്തവന്റെ മനസ്സ്, അതെന്തായിരിക്കും. അതോ അങ്ങനെ ഒന്നില്ലാത്തവരും ഉണ്ടോ എന്ന് സംശയിക്കുന്നു.

    ReplyDelete
  24. വ്യത്യസ്തമായൊരു ചിന്ത..അഭിനന്ദനങ്ങള്‍.

    പ്രകൃതിയിലെ ഈ മാറ്റത്തിന്‌ നമ്മളോരുരുത്തരും ഉത്തരവാദികളല്ലേ?
    global warming കാരണം വംശനാശം തന്നെ സംഭവിച്ചേക്കാവുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള ഒരു ഡോക്യൂമെന്റ്റി കഴിഞ്ഞ ദിവസം കണ്ടു. ആ മിണ്ടാപ്രാണികള്‍ അനുഭവിക്കുന്ന യാതനകള്‍ക്കു മുന്‍പില്‍ നമ്മുടെയീപ്പോഴത്തെ ചൂടൊന്നും ഒരു ചൂടേയല്ലെന്ന് തോന്നി.

    ReplyDelete
  25. vayadi - നന്ദി.
    ശരിയാണ്. മനുഷ്യന്റെ ചെയ്തികള്‍ക്ക് മിണ്ടാപ്രാണികള്‍ ഇരയാവുന്നു.

    ReplyDelete
  26. സൃഷ്ടികളില്‍ വൈഭവമുള്ള മനുഷ്യന്‍.....! കാലമിതത്രയും പ്രകൃതിയെ ഉഴുതുമറിച്ചു. വ്യാപകമായി നീര്‍ച്ചാലുകള്‍ തൂര്‍ത്ത് ഒരു മഴയ്ക്ക് ഭൂമിയില്‍ പ്രളയമൊരുക്കി ഇവര്‍ ഖേദം പറയുന്നു......


    വിധി വിലക്കുകള്‍ മുറക്കു ലംഘിക്കപ്പെടുമ്പോഴും അതു പറഞ്ഞ് കപടമായി ഖേദിക്കുമിവര്‍....!.കുന്ന് നിരത്തി , പാടം നികത്തി പതിനോക്കി പണം വിതച്ച് പതിന്‍മടങ്ങ് വിളവെടുക്കുന്ന വ്യാപകമായ ഒരു നൂതനകൃഷി ഇവിടെ തുടങ്ങി കഴിഞ്ഞു .ഹരിത ഭൂ‍മി ചൂടും പൊടിയും നിറഞ്ഞ് നിര ബാധിച്ച് കൊടും ചൂടിലേക്ക് ... ഇതിനിടയിൽ അകവും പുറവും വേവുന്ന ജീവിതത്തിന്റെ താങ്ങാനാവാത്ത ചൂടും....കവിത അവസരോചിതമായി നന്നായി എഴുതി.

    ReplyDelete
  27. ശിഹാബ് - നന്ദി വീണ്ടും കണ്ടതിലും അഭിപ്രായത്തിനും.

    പാലക്കുഴി - വിശദമായി ഈ വിഷയം പ്രതിപാദിച്ചതിനുനന്ദി. പതിന്മടങ്ങ്‌ വിളവെടുക്കുന്ന ഈ നൂതന കൃഷി "വിളവെടുപ്പിക്കും" അല്ലെ. :(

    ReplyDelete
  28. കാടും മരങ്ങളും വെട്ടിമാറ്റി അവിടെ കോണ്‍ക്രീറ്റ് വനങ്ങള്‍ നിറക്കുമ്പോള്‍ ചൂട് കൂടുമെന്ന കാര്യം ആരും ഓര്‍ത്തില്ല :)

    ReplyDelete
  29. ഓഫീസിലെത്തവേ
    മാര്‍ച്ചിന്റെ ചൂടാ ഇവിടെയും
    പദ്ധതികള്‍ പൂര്‍ത്തിയാക്കണ്ടേ?
    ചൂടായി തുടങ്ങി ഇനി രണ്ടു ദിവസ്സം കൂടി ഈ ചൂട് സഹിക്കണം

    പോസ്റ്റ്‌ ഉഷാര്‍

    ReplyDelete
  30. അതെ പ്രകൃതിയുടെ ഒരു താളം നഷ്ടപെട്ടിരിക്കുന്നു .............
    "നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണികള്‍ക്കപ്പുറംപച്ചപ്പ്‌ അടര്‍ത്തി മാറ്റിയതല്ലേ ഇന്നീ പുറങ്ങള്‍ അടരാന്‍ കാരണം " ....അതെ അത് തന്നെ കാരണം .....നല്ല വരികള്‍........

    ReplyDelete
  31. രാധിക - ശരിയാണ്. കോണ്‍ക്രീറ്റ് വനം. ചൂട് കൂടിയാല്‍ a/c വെച്ചാല്‍ മതിയല്ലോ :(

    രമണിക - ഈ ചൂടിലും ഉഷാറായി നില്‍ക്കാന്‍ ബ്ലോഗ്‌ തന്നെ ശരണം.

    കുട്ടന്‍ - ഇവിടെവന്നതിനു നന്ദി. താളം നഷ്ട്ടപ്പെട്ടിട്ടും ബോധം മറഞ്ഞിട്ടും ബോധപൂര്‍വ്വം കുഴിയെടുത്തീടുന്നു അവനവന്റെ.

    ReplyDelete
  32. നാട്ടിലും ചൂട്.. ഇവിടെയും ചൂട്.. എന്താ ചെയുക? പാപി ചെല്ലുന്നിടം പാതാളം..

    ReplyDelete
  33. ഇതൊക്കെ എന്ത്‌ ചൂട്‌....... ഇവിടെ മരുഭൂമിയിലെ ചൂടല്ലേ ചൂട്‌.......

    ReplyDelete
  34. മാര്‍ച്ച് കഴിഞ്ഞു, ചൂട് കുറഞ്ഞോ?
    :)

    ReplyDelete
  35. നന്നായിരിക്കുന്നു..കൊള്ളാം ..

    vishada maru padi pinnee

    ReplyDelete
  36. ഞങ്ങളെ ചൂടേണ്ട പൂത്തുലഞ്ഞ പവിഴമല്ലിയും ചൂടാവുന്നൊ,
    ’പ്രമേയം അടിയന്തിര‘മായ് ഇറങ്ങിപ്പോരുമ്പോള്‍
    തണുത്ത നിയമസഭയിലും ചൂടില്ല കളിതന്നെ
    ഇടതനും വലതനും പൊതുജനക്കഴുതയെ കളിപ്പിക്കുന്നു
    നമുക്കും കളിപിക്കണെ ഇവരെ.......
    കളളം അത് ഒാഫീസ് മാര്‍ച്ചില്‍ ചൂടായീന്ന്;
    സര്‍ക്കാരാഫീസികള്‍ എന്നും തണുത്തു തന്നെ;
    സര്‍ക്കാര്‍ കാര്യം മുറതെറ്റാറില്ല;
    ഇനിയും തണുക്കും;
    മാര്‍ച്ചില്‍ പുറത്തായത് ഇരുപതിന്നായിരം
    തോമസ്സിന്റെ ചൂട് കുറച്ചു,ചൂട് കൂടി പുറത്തായോന്റെമ്
    പൊതു ജനത്തിന്റെമ്;
    കറണ്ട് ബാലന്‍ ചൂട് അഭിനയിക്കുന്നു,
    അഞ്ജ് മണി ആറിനും കറങ്ങുന്നു സര്‍ക്കാര്‍ പങ്കകള്‍,
    കറണ്ട് പോകും,

    ‘ഒടുവിലൊ’

    ചൂട് കൂടി പുറത്തായോന്റെമ്
    പൊതു ജനത്തിന്റെമ്;സര്‍ക്കാരാഫീസികള്‍
    എന്നും തണുത്തു തന്നെ;സര്‍ക്കാര്‍ കാര്യം മുറതെറ്റാറില്ല;
    ആ നില്‍ക്കാത്ത പങ്ക പോലെ കത്തുന്ന ബള്‍ബ് പോലെ

    ReplyDelete
  37. കവിതയില്‍ ചിന്തയുണ്ട്.
    പക്ഷെ ചിന്തയ്ക്ക് കവിത അത്ര ഭൂഷണമല്ല.
    സച്ചിദാനന്ദന്‍, കെ.ജീ. .എസ്. ആറ്റൂര്‍ , കല്പറ്റ നാരായണന്‍,
    സാവിത്രി രാജീവന്‍, എന്നിങ്ങനെ എല്ലാവരും
    ബുദ്ധിപരമായി കവിത എഴുതാറുണ്ട്.
    ഇവിടെ ചിന്തകള്‍ കവിതയാവാന്‍ വെമ്പി നില്‍ക്കുന്നു.
    തീര്‍ച്ചയായും അത്‌ അങ്ങനെയാവും. ആനന്ദിന്റെ നോവലില്‍നിന്നും
    വിജയന്‍റെ നോവലിലെക്കുല്ലാ ദൂരമാണ് വികാരങ്ങള്‍ കൂടി ചേരുമ്പോള്‍ കവിത.

    ReplyDelete
  38. ചൂടാ… നല്ല ചൂട്… !!

    ReplyDelete
  39. കൊച്ചു മുതലാളീ - മുതലാളി മാത്രമല്ല പാപി. കുറെ ആളുണ്ടേ.

    വല്യമ്മായി - ചൂടുള്ള വരികള്‍ എന്ന് പറഞ്ഞ് തണുപ്പിച്ചുട്ടോ. നന്ദി.

    കൊല്ലേരി തറവാടി - പക്ഷെ അവിടെ ചൂട് മരുഭൂമി ആയതുകൊണ്ടല്ലേ. ഇവിടെ മരുഭൂമി ആക്കേണ്ട വല്ല കാര്യവുമുണ്ടോ എന്നായിരുന്നു ചോദ്യം.

    അരുണ്‍ - നന്ദി, ഇനിയീ ചൂടൊക്കെ (മാര്‍ച്ചിന്റെ) താഴെ ഇറക്കി വെക്കുന്ന ചൂടിലാണ്. :)

    DMS ധനകൃതി - "ഞങ്ങളെ ചൂടേണ്ട പൂത്തുലഞ്ഞ പവിഴമല്ലിയും ചൂടാവുന്നൊ," കൊള്ളാം ഈ കമന്റ്‌.
    ഇനി കുറച്ചു സര്‍ക്കാര്‍ കാര്യം. സര്‍ക്കാര്യം മുറ പോലെ. ഒരു വര്‍ഷത്തെ ജോലി ഒരീസം കൊണ്ട് തീര്‍ക്കും ഞങ്ങള്. ;)
    ഇതൊക്കെ മാറ്റാന്‍ കാലമായി എന്ന് തോന്നിയിട്ട് കാര്യമില്ലല്ലോ. ചുവപ്പ് നാടയില്‍ കുരുങ്ങാതെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ക്ക് കുരുക്കാനാണിഷ്ടം :(

    സുരേഷ് - അത്രക്കങ്ങ്‌ കവിത്വം കൊണ്ട് വരാന്‍ കഴിയുന്നില്ല സുഹൃത്തെ. നന്ദി ആശംസകള്‍ക്ക്. ഇനിയും വരണം.

    ഹംസ - നന്ദി, അവിടെയും ചൂട് തന്നെ അല്ലെ?

    ReplyDelete
  40. അവസരോചിതമായ കവിത
    അര്‍ത്ഥവത്തായ വരികള്‍
    നന്നായിട്ടുണ്ട്

    ReplyDelete
  41. ഈ കവിതയില്‍ കാര്യമുണ്ട് . പ്രകൃതി , ഇനിയുമതിനെ ഉപദ്രവിച്ചാല്‍ .....................

    ReplyDelete
  42. haaa...
    heavy, but beautiful drops ...one after another... rained... poured down ... lashing out on everything... cooling down earth n trees and people and plants.... and especially chechine.... haha...

    ReplyDelete
  43. സിനു - വീണ്ടും വന്നെത്തി പ്രോത്സാഹനം തന്നതിന് നന്ദി

    രഞ്ജിത്ത് - വീണ്ടും കണ്ടതില്‍ സന്തോഷം. ആദ്യകാലങ്ങളില്‍ അവിടുന്ന് കിട്ടിയ പ്രോത്സാഹനവും അഭിപ്രായങ്ങളും ആണ് ഇന്നിവിടെ നിലനില്‍ക്കുന്നതിന്റെ ഒരു കാരണം.

    പ്രദീപ്‌ - നന്ദി. വല്ലാത്ത ക്രൂരന്മാരായി മാറിയിരിക്കുന്നു മനുഷ്യ സമൂഹം. ഒന്നിനോടും സ്നേഹമില്ലാതെ...

    deeps - ഹഹഹ... സന്തോഷായി, മനസ്സ് തണുത്തുട്ടോ.

    ReplyDelete
  44. അകത്തും പുറത്തും ഒരുപോലെ ച്ചൂടാണല്ലേ ?രണ്ടും സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ :(

    ReplyDelete
  45. സൂര്യനൊക്കെ വല്യ ആളായിപ്പോയി , മക്കളോട് ക്ഷമിക്കാന്‍ പറ്റാണ്ടായിരിക്കുന്നു ,അവരെ പൊള്ളിക്കാന്‍ തുടങ്ങിരിക്കുന്നു .

    മാര്‍ച്ചിന്റെ ചൂട് കഴിഞ്ഞിപ്പോ ഏപ്രിലില്‍ എത്തിയപ്പോ വേനമഴയില്‍ അല്പം ആശ്വാസം .വലിയൊരു മാര്‍ച്ച് കഴിഞ്ഞതിന്റെ ആശ്വാസം ...

    ReplyDelete
  46. വിജയലക്ഷ്മി ചേച്ചി - മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ. ചേച്ചി പറഞ്ഞത്
    വളരെ ശരിയും ആണ്. നന്ദി.

    ജീവി - വല്യ ആളായിപ്പോയത് മനുഷ്യനല്ലേ? നന്ദി അഭിപ്രായത്തിനും സന്ദര്‍ശനത്തിനും.

    ReplyDelete
  47. the man to walk with - നന്ദി ഇവിടെ വീണ്ടും വന്നതിന്.

    ReplyDelete
  48. ഇതും സ്ഥായീ ഭാവമല്ലേ. മാറും. പക്ഷെ അന്ന് മനുഷന്‍ ഉണ്ട്വകുമോ ? (ഇലെങ്ങിലും, ബ്ലോഗ്‌ ഉണ്ടായാ മതിആയരിന്നു, ഞാന്‍ ജീവിച്ചേനെ.)

    ReplyDelete
  49. കൊള്ളാം, ആ മനസ്സും, ഈ ചിന്തയും...
    നന്ദി, ആശംസകള്‍...

    ReplyDelete
  50. കൊള്ളാം ആശംസകള്‍....

    ReplyDelete
  51. ഉം കുറെ ചോദ്യങ്ങൾ കുറെ ഉപദേശങ്ങൾ എന്റമ്മോ എന്നാലും കവിത നന്നായിട്ടോ ഭാവുകങ്ങൾ ........

    ReplyDelete
  52. well, well, well,,,, so one thing is sure... we are feeling it.. we arent dead ha>??
    yea, it s a hard, harsh reality...

    the way you have put it up here is really cool though :-P

    i m looking for some പദ്ധതികള്‍ to increase cold

    ReplyDelete
  53. Captain Haddock, ഗോപകുമാര്‍, നിയ, ഫൈസല്‍, Perooran‍, ഉമ്മു അമ്മാര്‍, ക്ഷമിക്കുമല്ലോ മറുപടി വൈകിയതിനു കാരണം ഉണ്ട്. എന്‍റെ അമ്മ (mother-in-law)ഞങ്ങളെ വിട്ട് ദൈവലോകത്തില്‍ പോയി. :(

    deeps - :)

    ReplyDelete
  54. ++ഒന്നു ഞെട്ടി ഓഫീസിലെത്തവേ
    മാര്‍ച്ചിന്റെ ചൂടാ ഇവിടെയും
    പദ്ധതികള്‍ പൂര്‍ത്തിയാക്കണ്ടേ?
    ചൂടായി തുടങ്ങി ഈ ഞാനും
    ചൂട് കുറക്കാന്‍ വല്ല പദ്ധതിയും ???
    ++
    ഞാന്‍ എന്റ്റെ പാറുകുട്ടിക്ക് ചൂട്ടത്ത് ഫോസ്റ്റര്‍ കൊടുക്കറുണ്ട്. നല്ലവണ്ണം തണുപ്പിച്ച്. അത് പോലെ ഒരു കുപ്പി സുകന്യക്കും താരാം.

    ReplyDelete
  55. J P Uncle- വീണ്ടും കണ്ടതിലും അഭിപ്രായത്തിനും നന്ദി. :)

    ReplyDelete
  56. സുകന്യാ… ഹെഡ്ഡറില്‍ ഉള്ള ഫോട്ടോ ഒന്നു ചെറുതാക്കി കൊടുത്തുകൂടെ അതല്ലെ കാണാന്‍ ഭംഗിയുണ്ടാവുക. ഇപ്പോല്‍ തുറന്നാല്‍ ആ ചിത്രം മാത്രമല്ലെ ആദ്യം കാണുക.!

    ReplyDelete
  57. " ചൂടായി തുടങ്ങി ഈ ഞാനും
    ചൂട് കുറക്കാന്‍ വല്ല പദ്ധതിയും ???"
    നല്ല ചൂടന്‍ ചോദ്യം ...

    ReplyDelete