Friday, November 16, 2012

പരിഭവം

എന്തേ പ്രാണസഖി പരിഭവം വിട്ടുമാറാതെയങ്ങു-
മാറി ഇരുട്ടില്‍ കൂനികൂടിയിരുപ്പൂ?
അടുത്തുവരുമെന്ന പ്രതീക്ഷയില്‍ ഞാനുമൊട്ട-
ഹങ്കാരത്തോടെയിരിപ്പൂ

ഇന്നലെ നീ പൊട്ടിച്ചൊരു പളുങ്കുപാത്രം
കണ്ടരിശം കയറി പറഞ്ഞതല്ലേ വേണ്ടാദീനം
ഇനിയും വൈകുവതെന്തു നീ?
വന്നിട്ടെന്നോട് കൊഞ്ചികുഴയുവാന്‍

എന്റെ പതിവുലഹരിക്കൊപ്പം വെച്ചിരുന്നു
നിനക്കേറ്റം ഇഷ്ടപ്പെട്ട പാലുമെങ്കിലും
തിരിഞ്ഞൊന്നു നോക്കാതെ
മാറിനില്‍ക്കുകയാണോ നീ?

പണ്ടെന്‍ ലഹരിതന്‍ അളവ് കൂടുമ്പോള്‍
മുരണ്ടുകൊണ്ടു നീ നയിക്കാറു-
ണ്ടായിരുന്നുവെന്നെ തീന്‍ മേശക്കരികിലേക്ക്
ഇനിമതി എന്നൊരാജ്ഞയുമായ്‌

പക്ഷെ നീയിന്നൊരു കൂസലുമില്ലാതിരിക്കുന്നു
ഞാന്‍ പരിധിയും കഴിഞ്ഞിട്ടപ്പുറത്തായിട്ടുപോലും!
അറിയാതെ എന്‍ വായില്‍ നിന്നുതിര്‍ന്നൊരാ
ശാപവാക്കുകള്‍ക്കിത്രയും കാഠിന്യമോ?

കാണുന്നു ഞാനീ ഇരുളിന്‍ മറവിലും
തിളക്കമാര്‍ന്ന നിന്‍ കണ്ണുകളും എന്നെയാ-
കര്‍ഷിച്ചൊരാ വിടര്‍ന്ന കണ്ണില്‍-
പ്രകാശിക്കും സ്നേഹത്തിന്‍ തിളക്കവും

തോറ്റുപോയ്‌ ഓമനേ, സഹിക്കാന്‍ കഴിയില്ലീ-
യേകാന്തത, ഞാനിതാ വരുന്നു
നിന്‍  അരികിലേക്ക് ലഹരിയാല്‍
ഉറയ്ക്കുന്നില്ലെന്‍ പാദമെങ്കിലും

കാലിടറിയിതാ വീണപ്പോള്‍
പരിഭവം  മറന്നോടിയെത്തിയെന്നെ
തൊട്ടുരുമ്മി വാലാട്ടി പുഞ്ചിരിച്ചല്ലോ
സ്നേഹം തുളുമ്പും മ്യാവൂവിലൂടെ

മറ്റൊരു മ്യാവൂവിലൂടെ മുന്‍കാലുകള്‍
നിവര്‍ത്തി നമസ്കരിച്ചപ്പോള്‍
അകന്നിരുന്നുവെന്നില്‍
ലഹരിതന്‍ ആലസ്യം 


15 comments:

  1. പൂച്ച തന്നെയാണോ നായിക?
    സംശ്യം സംശ്യം....!!

    ReplyDelete
  2. ഈ പൂച്ചയെ എനിക്കും പിടികിട്ടി..

    ഏതായാലും പരിഭവം മാറിയല്ലോ.. :)

    ReplyDelete
  3. മറ്റൊന്നിൻ ധർമ്മയോഗത്താൽ
    അതുതാൻ അല്ലയോ ഇത്
    എന്ന് വർണ്ണ്യത്തിലാശങ്ക
    ഉൽപ്രേക്ഷാഖ്യയലംകൃതി...

    വർഷങ്ങൾക്ക് മുമ്പ് ഗോപൻ മാഷ് പഠിപ്പിച്ച അലങ്കാരം മറക്കാതിരുന്നതു കൊണ്ട് കാര്യം പെട്ടെന്ന് തന്നെ പിടി കിട്ടി... ഈ പൂച്ചയല്ലേ കുറച്ച് നാൾ മുമ്പ് ആൺ‌കുട്ടി ആയി എന്ന് പറഞ്ഞ പൂച്ച...? :)

    ReplyDelete
  4. പ്രണയ കലഹമോ പരിഭവമോ എന്ന പഴയ സിനിമാഗാനം മനസ്സിലെത്തിയപ്പോള്‍ ദേ ഒരു പൂച്ച കുറുകെ ചാടുന്നു. വളരെ രസകരമായി തോന്നി.

    ReplyDelete
  5. പ്രിയപ്പെട്ട ചേച്ചി, കവിത നന്നായിട്ടുണ്ട്.

    ReplyDelete
  6. @അജിത്‌ ജി - അഭിപ്രായം പറയുമ്പോള്‍ സംശ്യലേശമന്യേ പറയു.... :)

    @ജിമ്മി - പരിഭവം വരും പോകും. പൂച്ചയെപോലെ. :)

    @റാംജി - അതേന്നേ. :)

    @വിനുവേട്ടന്‍ - ഉല്‍പ്രേക്ഷ പുടികിട്ടി? ഏത് ആങ്കുട്ടി? ഈ പൂച്ച ആങ്കുടട്ട്യൊന്നും അല്ല പുലിക്കുട്ടിയാണ് കേട്ടാ. :)

    @ദാസേട്ടന്‍ - പൂച്ച കുറുകെ ചാടിയപ്പോള്‍ അല്ലെ മനസ്സിലായുള്ളൂ. സന്തോഷം. :)

    ഗിരീഷ്‌ - നന്ദീണ്ട് ട്ടോ. :)

    ReplyDelete
  7. പരിഭവമോ..ഏയ് ..ഒട്ടുമില്ല
    കേട്ടൊ എന്റെ അലങ്കാര പ്രിയേ

    ReplyDelete
  8. hello sunkanykkutteeeeeee

    your kavitha is always wonderful

    wsh u all d best

    we hv not seen each other yet
    kindly make it

    naale guruvayoor ekadasi
    pls visit guruvayoorappan with your dear maaaaaaaaaaaan

    ReplyDelete
  9. മുരളീജി - ആ കമന്റ്‌... ചിരിച്ചുട്ടോ.

    ജെ പി അങ്കിള്‍ - കാണാനായില്ല എങ്കിലും മറന്നിട്ടില്ല. കമന്റ്‌ ഒരുപാട് സന്തോഷം നല്‍കി.
    ഏകാദശി നോറ്റു. ഏകാദശിയ്ക്ക് ഒരാഴ്ച മുന്‍പ് ഗുരുവായുരപ്പനെ ദര്ശിച്ചിരുന്നു.

    ReplyDelete
  10. ബിംബാത്മകമായ ആവിഷ്ക്കാരം. പൂച്ച, പൂച്ച ! പരിഭവം പാര്‍വതീ...
    ഭാവുകങ്ങള്‍.

    ReplyDelete
  11. @ഡോക്ടര്‍ - സസ്പെന്‍സ് നിര്‍ത്തിയില്ലേ? മ്യാവൂ എന്ന് കരഞ്ഞപ്പോളല്ലേ മനസ്സിലായുള്ളൂ?

    ReplyDelete
  12. Really superb .
    No words to say .
    Keep writing .
    All the best

    ReplyDelete
  13. Thank u Kanika for your inspiring words.

    ReplyDelete
  14. Blog Active ano.. Varikal kadam edukkunnu.. Vinod

    ReplyDelete