Thursday, November 1, 2012

കാരുണ്യവതിയായ്‌

അമ്മേ വിറയ്ക്കുന്നുവെന്‍ കരങ്ങള്‍,
നീറുന്നുവെന്‍ ഹൃദയം,
വറ്റുന്നുവെന്‍ കണ്ണുകള്‍,
വിതുമ്പുന്നുവെന്‍ ചുണ്ടുകള്‍

ശക്തി ചോരും മനസ്സും ശരീരവുമായ്‌
നിന്‍ ചാരത്തണയുമ്പോള്‍ അമ്മേ
കൈകള്‍ രണ്ടും കൂപ്പി നില്‍ക്കാന്‍ മാത്രം
കരങ്ങളില്‍ ശക്തി നല്‍കണേ,
നീറ്റലകറ്റി അമ്മയുടെ രൂപം 
ഹൃദയത്തില്‍ കാണുമാറാകണെ, 
നിന്‍ രൂപം കാണുകില്‍ എന്നില്‍ 
കണ്ണുനീര്‍ പ്രവാഹം ഉണ്ടാവണെ

അമ്മതന്‍ കനിവിനായ്‌   

കേഴുമ്പോള്‍ എന്നുള്ളത്തില്‍ 
വിതുമ്പല്‍ തടസ്സമാകാതെ 
നിന്‍ നാമങ്ങള്‍ ചൊല്ലുമാറാകണേ
നിര്‍മലമായൊരു മനസ്സുമതി 
കാലുഷ്യമില്ലാത്തൊരു ചിന്ത മതി 
കാരുണ്യം നിറഞ്ഞൊരു പ്രവൃത്തി മതി 
അമ്മതന്‍ മടിത്തട്ടില്‍ കിടന്നാല്‍ മതി. 
വിഭ്രാന്തികളില്‍ തുണയായ്‌ അമ്മ മതി  
നീയല്ലാതൊരു ശരണമില്ല 
നിന്നെ മറന്നൊരു ദിനവും വേണ്ട 
പ്രാര്‍ത്ഥനയില്‍ ഇതുമാത്രം മതി

9 comments:

  1. പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിക്കുന്ന നിരാശ പോലെ വരികള്‍
    എല്ലാം കാണുന്നു, കേള്‍ക്കുന്നു, അനുഭവിക്കുന്നു....ശക്തി?
    ആശംസകള്‍

    ReplyDelete
  2. പ്രിയ സുഹൃത്തെ, കാരുണ്യത്തിനായ് അമ്മയോട് കേഴുന്ന ഈ വരികള്‍ നന്നായി. ആശംസകള്‍

    ReplyDelete
  3. നിര്‍മലമായൊരു മനസ്സുമതി
    കാലുഷ്യമില്ലാത്തൊരു ചിന്ത മതി
    കാരുണ്യം നിറഞ്ഞൊരു പ്രവര്‍ത്തി മതി


    അതേ... അത് മാത്രം മതി ഈ ലോകം നന്നാകുവാൻ...

    ഒരു തിരുത്തുണ്ട് കേട്ടോ സുകന്യാജി... ‘പ്രവർത്തി’ എന്നത് തെറ്റാണ്... ‘പ്രവർത്തിക്കുക’ എന്ന ക്രിയയുടെ നാമരൂപം ‘പ്രവൃത്തി’ എന്നാണ്.

    ReplyDelete
  4. "നിര്‍മലമായൊരു മനസ്സുമതി
    കാലുഷ്യമില്ലാത്തൊരു ചിന്ത മതി
    കാരുണ്യം നിറഞ്ഞൊരു പ്രവര്‍ത്തി മതി "

    ഇത്രയും കോപ്പിയെടുത്ത് ഇവിടെ വന്നപ്പോൾ, ദാ കിടക്കുന്നു വിനുവേട്ടന്റെ ഗോൾ.. :)

    ലോകാ സമസ്താ സുഖിനോ ഭവന്തു:

    ReplyDelete
  5. പ്രാര്‍ത്ഥനയിന്‍ നല്‍നേരം

    ReplyDelete
  6. @റാംജി - പ്രാര്‍ത്ഥന നിരാശ നീക്കി ശക്തി തന്നു. :)

    @ഗിരിഷ് - നന്ദി സുഹൃത്തെ :)

    @വിനുവേട്ടന്‍ - അതെ നന്നാവാന്‍ അത് മതി. തെറ്റ് "വൃത്തി"യാക്കി ഇപ്പോള്‍. :)

    @ജിമ്മി - കോപ്പി പേസ്റ്റ് ഗോള്‍ വെറുതെയായില്ല. ലോകാ സമസ്താ സുഖിനോ ഭവന്തു.

    @അജിത്‌ ജി - അതെ. :)

    ReplyDelete
  7. പ്രാര്‍ത്ഥനയോടെ ........... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......

    ReplyDelete
  8. നിര്‍മലമായൊരു മനസ്സുമതി
    കാലുഷ്യമില്ലാത്തൊരു ചിന്ത മതി

    ReplyDelete
  9. @ജയരാജ്‌ - നന്ദി. വരാംട്ടോ.

    @മുരളീ ജി - സന്തോഷായി. ഇവിടെ കണ്ടപ്പോള്‍. ഇതെവിടെയാ.

    ReplyDelete