Friday, December 5, 2014

ഒളി


ഒരു ചിരാത് കയ്യിലേന്തി
ഒട്ടാകെ പ്രകാശം പരത്തി
ഒരു കാര്‍ത്തിക ദിനം കൂടി
ഒടുവിലിങ്ങെത്തിപ്പോയ്

ഒട്ടൊരു തിരക്കിനാല്‍
ഒട്ടാകെ മാറിമറിഞ്ഞ്
ഒന്നുമറിയാത്ത നേരത്തും
ഒരിക്കല്‍ കൂടി ഓര്‍ക്കുന്നീ നാള്‍

ഒളി മങ്ങാത്ത ഓര്‍മകളുമായ്
ഒരിടത്ത് ഒതുങ്ങിക്കൂടി
ഒരുവള്‍ കാത്തിരിക്കുന്നു
ഒരു നല്ല നാളിനായ്‌


22 comments:

  1. കാര്‍ത്തികദീപങ്ങളുടെ വെട്ടം പോലെ നല്ല കവിത

    ReplyDelete
    Replies
    1. അജിത്ജി, വെട്ടത്തില്‍ ഒരു ചിരി :D

      Delete
  2. ആശ കൈവിടേണ്ട സുകന്യാജീ... എല്ലാവർക്കും വരും ഒരു കാലം നല്ലത്...

    അങ്ങനെ ഈ വർഷത്തെ ആദ്യ പോസ്റ്റ് അല്ലേ?

    ReplyDelete
    Replies
    1. അതെയതെ. വര്‍ഷാവസാനം ആദ്യ പോസ്റ്റ്‌. !!!

      Delete
  3. ഒരു നല്ല നാളിനായ്‌.
    ദ്വീപങ്ങള്‍ തെളിയട്ടെ.

    ReplyDelete
    Replies
    1. പ്രകാശമേ നയിച്ചാലും :D

      Delete

  4. ഒട്ടും മടിയില്ലാതെ ഒത്തിരി കാർത്തിക ദീപങ്ങളുമായി
    ഒളിവിലായൊരുവൾ ഒടുവിലിതാ ഓർമ്മയിൽ വന്നിവിടെ
    ഒരിക്കൽ കൂടി ഒളിമങ്ങാത്ത സ്നേഹദീപം തെളിച്ചിതാ
    ഒതുങ്ങി കൂടി ഓടിയെത്തിയിരിക്കുന്നു.... വീണ്ടും ഒരുമിക്കുവാൻ ...

    ReplyDelete
    Replies
    1. അതുകലക്കി. അതങ്ങനെയാണല്ലോ. മുരളീജിയുടെ ചെറു കവിതാപ്രഭയില്‍
      ഒരുവളായിവള്‍ മങ്ങാതെ നില്‍ക്കട്ടെ. :D

      Delete
  5. അങ്ങനെ ഒതുങ്ങിക്കൂടിയിരിക്കേണ്ട കേട്ടോ.. തിരക്കുണ്ടെങ്കിലും ഇടയ്ക്കിടെ ഈ വഴി വന്നുപൊയ്ക്കൊള്ളൂ..

    എന്നും നല്ലനാളുകളാവട്ടെ..

    ReplyDelete
    Replies
    1. വര്‍ഷത്തിലൊരിക്കല്‍ ആയി ഇവിടെ. ഇടയ്ക്കൊക്കെ വരാന്‍ നോക്കാം.
      എല്ലാം നല്ല നാളുകള്‍ തന്നെ. പക്ഷെ......

      Delete
  6. കാത്തിരിപ്പിനും ഒരു സുഖമുണ്ട് അല്ലെ :)

    ReplyDelete
  7. പ്രഥമക്ഷര പ്രാസം.....ആശയം ചോരാതെ പ്രാസമൊരുക്കി ഭാവുകങ്ങള്‍......

    ReplyDelete
  8. മലയാള ഭാഷതന്‍ മാദക ഭംഗി നിന്‍ മലര്‍ മന്ദഹാസമായ്‌ വിരിയുന്നു ഇവിടെ....................

    ReplyDelete
    Replies
    1. മലയാളം കമ്പ്യൂട്ടറില്‍ ലഭ്യമാക്കാനുള്ള appല്‍ എന്റെ വക. അതാണോ ഇഷ്ടമായത്? നന്ദി ആതിര

      Delete
  9. നല്ല നാളേയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന് ഫലപ്രാപ്തിയുണ്ടാകട്ടെ... എൻറെ ആശംസകൾ.

    ReplyDelete
  10. വിനുവേട്ടന്റെ ബ്ലോഗിൽ നിന്നു കയറിയതാണു.
    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  11. കാമ്പുറ്റ വരികള്‍..
    പുതിയ പോസ്റ്റുകള്‍ക്കായ് കാത്തിരിക്കുന്നു..

    ReplyDelete