Monday, December 4, 2017

ഒരു കുഞ്ഞു സ്നേഹം

കുട്ടികുറുമ്പി നിന്‍ കാല്‍ത്തള കിലുങ്ങി
മനം നിറഞ്ഞു, മുഖം വിടര്‍ന്നു,
ഇത്തിരി കുസൃതിയോടെ നീ ഓടിയെത്തി
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

ഇടംകണ്ണാല്‍ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുമ്പോള്‍
ഇമ  വെട്ടാതങ്ങനെ നോക്കി നിന്നു
ചാഞ്ചക്കം  ചെരിഞ്ഞാടി നീവന്നപ്പോള്‍
 ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു നീ
കുഞ്ഞുകഥകള്‍ പറഞ്ഞു കൊണ്ടേ ഇരുന്നപ്പോള്‍
കേട്ടതേയില്ല ഞാനൊന്നും നിന്റെ മൂളലുകളല്ലാതെ
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

കളിക്കാമമ്മേ അമ്മയായ് ഞാനും കുട്ടിയായ് അമ്മയും
എന്നോതി നീ കാണിച്ചുതന്ന അമ്മയല്ലോ ശ്രേഷ്ഠം
വെറും കുട്ടിയായിരിക്കാം ഞാന്‍ നിന്റെ മുന്‍പില്‍
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

ഒളിച്ചുകളിയില്‍ കിലുക്കാംപെട്ടിപോല്‍ ചിരിച്ചു നീ
അധ്യാപികയായ് വട്ടം കറക്കിയെന്നെ
സിനിമയിലെ നായികയുമാക്കി നൃത്തം പഠിപ്പിച്ചു
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

നിഷ്കളങ്കമാം സ്നേഹം എന്നില്‍ ചൊരിയവേ
അറിയാതെയെന്‍ മിഴികള്‍ തുളുമ്പിയല്ലോ
നിന്‍ കൂട്ടുള്ളപ്പോള്‍ എങ്ങനെ ഞാന്‍ ഒറ്റയ്ക്കാവും
ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി

8 comments:

  1. കുറേ നാളുകൾക്ക് ശേഷം കവിതയുമായിട്ടാണല്ലോ വരവ്... നന്നായി...

    ReplyDelete
    Replies
    1. ആദ്യവരികള്‍ എന്നോ എഴുതിയത്. കുഞ്ഞുങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹം വീണ്ടും എഴുതിച്ചു.

      Delete
  2. കവിത നന്നായി ..ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം, നന്ദി പുനലൂരാന്‍

      Delete
  3. 'നിഷ്കളങ്കമാം സ്നേഹം എന്നില്‍ ചൊരിയവേ
    അറിയാതെയെന്‍ മിഴികള്‍ തുളുമ്പിയല്ലോ
    നിന്‍ കൂട്ടുള്ളപ്പോള്‍ എങ്ങനെ ഞാന്‍ ഒറ്റയ്ക്കാവും
    ഇനിയൊന്നുമേ വേണ്ട നിന്നെയൊന്നണച്ചാല്‍ മതി'

    അതെ ...ഭാഗ്യവതി തന്നെ
    നിഷ്കളങ്കമാം കുഞ്ഞുസ്നേഹത്തോളം ആശ്വാസം
    ലോകത്തിൽ വേറെയൊന്നിനും കിട്ടില്ല എന്നാണ് പറയുക ...

    ReplyDelete
    Replies
    1. ശരിയാണ്. കുഞ്ഞുങ്ങള്‍ സൌഭാഗ്യം തന്നെ.

      Delete
  4. വളരെ വൈകിയാണ് വായിക്കുന്നത്. ഇഷ്ടപ്പെട്ടു.

    ReplyDelete