Sunday, December 15, 2013

പ്രത്യാശ


അന്നാ സായംസന്ധ്യയില്‍ ചായമെന്‍ കൈയ്യില്‍ പടരവേ
അകന്നുപോയ് മനസ്സിലെ കാര്‍മേഘങ്ങളൊക്കെയും
അലച്ചിലിനിടയില്‍ തണലിലൊന്നണയവേ
അണഞ്ഞുപോയ് മനസ്സിലെ കനലുകളൊക്കെയും

ആടിപ്പോയൊരു വേളയില്‍ പാട്ടൊന്നു മൂളികേള്‍ക്കവേ
ആരുമറിയാത്തൊരെന്‍ ആധികളകന്നുപോയ്‌
ആദിത്യകിരണങ്ങള്‍ മൂടല്‍മഞ്ഞിലൂടൊളിഞ്ഞുനോക്കവേ
ആഴത്തിലാര്‍ന്നൊരു മുറിവുകള്‍ കരിഞ്ഞുപോയ്


എന്നോ കൊതിച്ചൊരു പൂമൊട്ടുവിടര്‍ന്നെന്‍ കവിളില്‍ തൊട്ടു തലോടവേ
എന്തിനെന്നറിയാതെ എന്നില്‍ നിഴലിച്ച വിഷാദമകന്നുപോയ്
എപ്പോഴോ കാത്തിരുന്ന മഴയിന്നുപൊഴിയവേ
എന്നുമാരും കാണാതിരുന്ന വിതുമ്പലുകളകന്നുപോയ്

ഏതോ നിമിഷത്തില്‍ പൂങ്കാറ്റുവന്നളകങ്ങള്‍ പറക്കവേ
ഏറെ അലട്ടിയോരെന്‍ ചിന്തകളകന്നുപോയ്
ഏകാന്തമാമൊരു നാളില്‍ ഏഴുവര്‍ണങ്ങള്‍ വാനില്‍ തെളിയവേ
ഏറിയ സങ്കടങ്ങള്‍ ഒന്നൊന്നായകന്നുപോയ്

29 comments:

  1. ഒരുപാടു നാളിനു ശേഷം പവിഴമല്ലിയുമായി സുകന്യ മേഡം വീണ്ടും .....അതും തൃക്കാര്‍ത്തികദീപപ്രഭയില്‍ ആധിയും വ്യാധിയും ആശങ്കകളും സങ്കടങ്ങള്‍ക്കുമൊക്കെ അകന്നുപോയി പുതിയ പ്രത്യാശകള്‍ നിറഞ്ഞ മനസ്സിന്റെ കുളിര്‍മ്മയുമായി ....നന്നായി...നല്ല ലക്ഷണം...ഇനി ഇടവേളകള്‍ക്ക്‌ അവസരം നല്‍കാതെ തുടരു...ആശംസകള്‍...(അങ്ങിനെ ഇത്തവണ തേങ്ങയടി എന്റെ വകയാണെന്നു തോന്നുന്നു...)

    ReplyDelete
  2. സങ്കടങ്ങളൊന്നൊന്നായ് അകന്ന പോകുമ്പോള്‍ പാടാനൊരു നല്ല ഗാനം

    ReplyDelete
  3. പ്രത്യാശകള്‍ നല്‍കുന്ന വരികള്‍ വായിക്കുമ്പോള്‍ വളരെ സന്തോഷം ലഭിക്കുന്നു.

    ReplyDelete
  4. അങ്ങനെ വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം നല്ലൊരു കവിതയുമായി എത്തിയല്ലേ? നന്നായി...

    ആദ്യാക്ഷര പ്രാസം അഴകിരട്ടിപ്പിക്കുന്നു...

    “ഏതോ നിമിഷത്തിൽ വന്ന പൂങ്കാറ്റിൽ അളകങ്ങൾ പറക്കവേ” എന്നായിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നില്ലേ എന്നൊരു സംശയം... സംശയം മാത്രമാണേ....

    ReplyDelete
  5. അനോണി - തേങ്ങയുടച്ച് ആശംസിച്ച അനോണിക്ക് നന്ദി. കമന്റ്‌ ഇഷ്ടപ്പെട്ടു. പേര് കൂടി പറയാമായിരുന്നു.

    അജിത്‌ ജി - സന്തോഷം. പുതിയ ഫോട്ടോ കലക്കി.

    റാംജി - ഈ കമന്റുകളും പ്രത്യാശ പകരുന്നു. നന്ദി.

    വിനുവേട്ടന്‍ - സംശയം ശരിയാണ്. എനിക്ക് പുടികിട്ടി. അതാണ്‌ ശരി എന്ന്. പ്രോത്സാഹനത്തിന് നന്ദി.

    ReplyDelete
  6. ദെവ്ട്യായിരുന്നു..സുകന്യാജി..?
    അനോണിയായി മ്മ്ടെ തറവാടിയും ആദ്യമായി അഭിപ്രായിക്കുവാൻ ഓടിയെത്തിയല്ലോ ..അല്ലേ


    പിന്നെ

    ‘ഇന്നിന്റെ ദു;ഖങ്ങൾ...
    ഇത്തരം പ്രത്യാശ തന്നുടെ ...
    ഇങ്ങിനെയോരോരൊ ആശകൾ ..
    ഇനിയില്ലാ ആശിക്കൽ ...

    ഈണങ്ങൾ മീട്ടുവാൻ ....
    ഈടുറ്റ രാഗങ്ങളൊക്കെയും
    ഈശ്വരൻ തുണയാകും ...
    ഈവേളയെങ്കിലും ആകുമോ...‘

    ഇങ്ങനെ ‘ഇ’ യും ‘ഈ’യും കൂടി വരികളായി ചേർത്തിരുന്നുവെങ്കിൽ ശരിക്കും പ്രാസമൊപ്പിച്ച് അക്ഷരമാല ക്രമത്തിൽ എല്ലാ സങ്കടങ്ങളേയും പാടിയകറ്റാമായിരുന്നു....!

    ReplyDelete
  7. ഓ.... ആ അജ്ഞാതൻ നമ്മുടെ കൊല്ലേരി തറവാടി ആയിരുന്നുവല്ലേ?

    മുരളിഭായിയിലെ ചാരൻ ശരിക്കും വർക്ക് ചെയ്ത് കണ്ടുപിടിച്ചുകളഞ്ഞല്ലോ അത്... അഭിനന്ദനങ്ങൾ ചാരാ... :)

    ReplyDelete
  8. ‘പ്രാസ’ത്തിലുള്ള പ്രത്യാശ മനോഹരമായിരിക്കുന്നു.. :)

    ReplyDelete
  9. അനോണിയായി മറഞ്ഞിരുന്നാലും നമ്മടെ ചാരപ്രവീരന്‍ കണ്ടുപിടിച്ചുകളയും. ചാരന്‍ എന്നുപറഞ്ഞാല്‍ ചാരന്‍ തന്നെ!!

    ReplyDelete
  10. മുരളീജി -ഞാനും വിചാരിച്ചതായിരുന്നു, ഇ, ഈ, ഒ, ഓ എന്നിവരെ കൂടെ കൂട്ടി സങ്കടങ്ങള്‍ പൊലിപ്പിച്ചകറ്റാമായിരുന്നു. സമയം തീരെ കുറവ്. പക്ഷെ എല്ലാ തൃക്കാര്‍ത്തികയിലും ഒരു പോസ്റ്റ്‌ :)

    @വിനുവേട്ടന്‍, അജിത്ജി - കൊല്ലേരി തറവാടിയെ കണ്ടുപിടിച്ചതില്‍ ബിലാത്തിയെ ഞാന്‍ ചാരന്‍ എന്ന് വിളിക്കില്ല. ബിലാത്തി നല്ല ഒരു മജീഷ്യന്‍ ആണെന്ന് തെളിയിച്ചു.

    ജിമ്മി - പ്രത്യാശ പ്രാസം ഇഷ്ടമായല്ലോ. :)

    ReplyDelete
  11. തെളിഞ്ഞ വാനവും, നിറഞ്ഞ മനസ്സുമായി
    പ്രത്യാശയുടെ നിമിഷങ്ങൾ അവസാനിക്കാതെ ഇരിക്കട്ടെ.

    ReplyDelete
  12. "എന്നോ കൊതിച്ചൊരു പൂമൊട്ടുവിടര്‍ന്നെന്‍ കവിളില്‍ തൊട്ടു തലോടവേ
    എന്തിനെന്നറിയാതെ എന്നില്‍ നിഴലിച്ച വിഷാദമകന്നുപോയ്"

    എല്ലാ വിഷമങ്ങളും പോയ്പപോവട്ടെ സുകന്യേ...

    ReplyDelete
    Replies
    1. @പാവം രോഹു - അതെ. നന്ദി. :)

      Delete
  13. hi
    enjoy the festive season ahead..
    may you have a grace-filled Christmas and Happy New Year

    ReplyDelete
  14. (ഏകാന്തമാമൊരു നാളില്‍ ഏഴുവര്‍ണങ്ങള്‍ വാനില്‍ തെളിയവേ
    ഏറിയ സങ്കടങ്ങള്‍ ഒന്നൊന്നായകന്നുപോയ്.")
    വളരെ മനോഹരമായ ലളിതമായ രചന..
    പുതുവത്സരാശംസകള്‍ .....

    ReplyDelete
    Replies
    1. നന്ദി. അങ്ങോട്ടും പുതുവത്സരാശംസകള്‍ നേരുന്നു.

      Delete
  15. വിഷാദം, വിതുമ്പല്‍, സങ്കടം തുടങ്ങിയവയെല്ലാം അകന്നല്ലോ. അത് നന്നായി. വൈകിയ വേളയില്‍ പുതുവത്സരാശംസകള്‍.

    ReplyDelete
  16. വിഷാദം, വിതുമ്പല്‍, സങ്കടം തുടങ്ങിയവയെല്ലാം അകന്നല്ലോ. അത് നന്നായി. വൈകിയ വേളയില്‍ പുതുവത്സരാശംസകള്‍.

    ReplyDelete
    Replies
    1. നന്ദി തിരിച്ചും ആശംസകള്‍ അറിയിക്കുന്നു കേരളേട്ടാ

      Delete
  17. അങ്ങനെ എല്ലാ സങ്കടങ്ങളും അകന്നു പോകട്ടെ...

    ReplyDelete
    Replies
    1. കുറച്ചു ബാക്കിയിരിക്കട്ടെ. എന്നാലെ സന്തോഷത്തിന്റെ വിലയറിയൂ. :)

      Delete
  18. സമയക്കുറവ്. ആ ചോദ്യം അങ്ങോട്ടും ചോദിച്ചിരിക്കുന്നു. :)

    ReplyDelete
  19. പ്രാസങ്ങള്‍ കൊണ്ട്
    പ്രയാസങ്ങളകറ്റാന്‍
    പ്രയാസമില്ലാതെ
    പ്രയത്നിക്കും
    പ്രതിഭേ......നമോവാകം

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ പ്രചോദനം തരുന്നുണ്ട്.

      Delete