
I
മൂകമാം സന്ധ്യതന്‍ മാറിലെ മാഞ്ഞിടുന്നോരാ
കുന്കുമക്കുറിതീര്ത്തീടുന്നു എന്നില്‍ വീണ്ടും മറ്റൊരു കുന്കുമചാര്ത്ത്
പറന്നകലുന്നു ആ കടല്‍കാക്കകള്‍ ഇരുളിനെ ഭയന്നു കൂട് അണയാന്‍
വിജനമാം കടല്തീരമിന്നെന്നില് ഉയര്‍ത്തീടുന്നു ഭീതിതന് ഇരുണ്ട ഭിത്തി
II
കപ്പലണ്ടി വിറ്റു നടന്നൊരാ പയ്യന് എണ്ണിത്തിട്ടപെടുത്തുന്നു,
വിയര്ത്തോര വിയര്പ്പിന് നാണയത്തുട്ടുകള്‍ ഒന്നൊന്നായ്
ഉയരുന്ന കടല്‍ തിരമാലകള്‍ക്കൊപ്പം ഉണരുന്നുവെന്നില് ആ പയ്യന് തന്
ചേതനയറ്റൊരു മുഖത്തില്‍ തെളിഞ്ഞ നിഷ്കളങ്കമാം പുഞ്ചിരിക്കു പിന്നിലെ വേദന
III
ഇന്നലെ കണ്ടൊരാ സ്വപ്നങ്ങള്‍ കൊണ്ടു കോര്തോരാ വര്‍ണമാല
കുതിരുന്നു ഇന്നീ നിലക്കാത്ത തിരമാലകള്‍ക്കൊപ്പം