I
മൂകമാം സന്ധ്യതന്‍ മാറിലെ മാഞ്ഞിടുന്നോരാ
കുന്കുമക്കുറിതീര്‍ത്തീടുന്നു എന്നില്‍ വീണ്ടും മറ്റൊരു കുന്കുമചാര്‍ത്ത്
പറന്നകലുന്നു ആ കടല്‍കാക്കകള്‍ ഇരുളിനെ ഭയന്നു കൂട് അണയാന്‍
വിജനമാം കടല്തീരമിന്നെന്നില്‍ ഉയര്‍ത്തീടുന്നു ഭീതിതന്‍ ഇരുണ്ട ഭിത്തി
II
കപ്പലണ്ടി വിറ്റു നടന്നൊരാ പയ്യന്‍ എണ്ണിത്തിട്ടപെടുത്തുന്നു,
വിയര്‍ത്തോര വിയര്‍പ്പിന്‍ നാണയത്തുട്ടുകള്‍ ഒന്നൊന്നായ്
ഉയരുന്ന കടല്‍ തിരമാലകള്‍ക്കൊപ്പം ഉണരുന്നുവെന്നില്‍ ആ പയ്യന്‍ തന്‍
ചേതനയറ്റൊരു മുഖത്തില്‍ തെളിഞ്ഞ നിഷ്കളങ്കമാം പുഞ്ചിരിക്കു പിന്നിലെ വേദന
III
ഇന്നലെ കണ്ടൊരാ സ്വപ്‌നങ്ങള്‍ കൊണ്ടു കോര്തോരാ വര്‍ണമാല
കുതിരുന്നു ഇന്നീ നിലക്കാത്ത തിരമാലകള്‍ക്കൊപ്പം
വരികളില്‍ വ്യാകുലതകളുണ്ട്...
ReplyDeleteഇനിയും തേച്ചുമിനുക്കിയെഴുതൂ...
മൂകമാം സന്ധ്യതന്‍ മാറിലെ മാഞ്ഞിടുന്നോരാ കുന്കുമക്കുറിതീര്‍ത്തീടുന്നു
ReplyDeleteഎന്നില്‍ വീണ്ടും മറ്റൊരു കുന്കുമചാര്‍ത്ത്.
സൂര്യാസ്തമയത്തെ ഇങ്ങനെയും വര്‍ണ്ണിക്കാം അല്ലെ. സമ്മതിച്ചു.
തീരം ഭീതിയുടെ തീരം ആയല്ലോ?
സ്വപ്‌നങ്ങള്‍ കൊണ്ട് കോര്‍ത്ത വര്‍ണ്ണമാല അതും നല്ല ഇഷ്ടായി.
Happy bachelors - :)
ReplyDelete