Tuesday, June 9, 2009

എന്റെ ഗ്രാമം. നിങ്ങളുടെയും.



പനയോല കാറ്റിന്റെ ഹൂന്കാര ശബ്ദവും തരിശായ് കിടക്കുമീ നെല്പാടങ്ങളും വറ്റിവരണ്ടൊരീ പെരുംകുളവും ദാഹിച്ചു വലഞ്ഞുനില്‍ക്കുമാ മുളന്കൂട്ടവുംഇന്നു ഈ വിണ്ടുകീറിയ മനസ്സിലെ വിരഹത്തിന്‍ തീഷ്ണമാം ചുടു കാറ്റായ് മാറിയോ

നട്ടു വളര്‍ത്തിയ പൂക്കാന്‍ മറന്നു പോയൊരാ ഇല കൊഴിഞ്ഞു നില്‍ക്കുമീ തൈമാവിന്‍ ചുവട്ടില്‍ ഇരുന്നോര്‍ത്തുപോയി ഞാന്‍..

പണ്ടു കണ്ടൊരാ പുളിയിലക്കര മുണ്ട് ചുറ്റിയ കതിര്‍ -
അണിഞ്ഞു നില്‍ക്കുമാ പനക്കലെ കണ്ടവും
നിലാവില്‍ നിവര്‍ന്നു നില്‍ക്കുമാ കരിമ്പനക്കൂട്ടവും
പേടി തോന്നിക്കുമതിന്‍ ഭീകര നിഴലുകളും
പച്ചപ്പിന്‍ പരപ്പിലൂടെ വളഞ്ഞുപുളഞ്ഞു പോകുമാ-
പാമ്പന്‍ വരമ്പുകളും കാറ്റിലാടി തിമിര്‍ക്കുമാ -
തേക്കിന്‍ കാടും കാക്ക കൊത്തി താഴേക്ക്‌ വീഴുന്ന-
മൂവാണ്ടന്‍ മാങ്ങയും, കവുങ്ങില്‍ പടരന്നോരാ-
കുരുമുളകിന്‍ തളിരിലയും, മേലെ പറമ്പിലെ
ചേമ്പിലയില്‍ കണ്ട പളുങ്ക് മുത്തും കശുമാവിന്‍
തോപ്പില്‍ അലയും വാനരപ്പടയും മയിലാടും കുന്നിലെ
തെളിനീര്‍ ചോലയും തോട്ടിലെ മലവെള്ള ഇറക്കത്തിന്‍
നീര്‍ ചുഴിയും, തോട്ട് വരമ്പിലെ മുക്കുറ്റി പൂവും പാമ്പിന്‍ പുറ്റും
താഴെ കുളത്തിലെ കുളക്കോഴികൂട്ടവും
കുള കടവിലെ ഉമിക്കരിക്കൊട്ടയും താളിക്കുഴംപും
ചിത്രപണി കൊണ്ടു തീര്‍ത്തൊരാ ഭസ്മ കൂടും
പരിസരം നിറഞ്ഞു നില്‍ക്കുമാ ഭസ്മത്തിന്‍ സുഗന്ധവും
പാതിരാവിലെ രാക്കിളി പാട്ടും അതിനൊത്ത് ചേരുമാ
മൂങ്ങ തന്‍ സാന്ത്വനവും കുന്നിന്‍പുറത്തെ ആ -
കാര്‍ത്യായനി ക്ഷേത്രവും മനസ്സിനെന്നും കുളിര്‍മ നല്‍കുമാ
ദീപാരാധനയും മഞ്ഞില്‍ കുതിര്‍ന്ന ചൊവ്വ കാവിലെ
കരിങ്കല്തരയിലെ നിഴല്പാവക്കൂത്തും ഈണത്തില്‍ ചൊല്ലി
ഞാറു നടുമാ നാടന്‍ പെണ്ണുങ്ങള്‍തന്‍ കൂമ്പിയ മാറിടവും
വലിയചാത്തന്‍തന്‍ കാളക്കു മുന്നിലെ കാഹളവും
പരക്കാട്ടുകാവിലെ താലപൊലിയും ഒന്നരയുടുത്താടീടുമാ
കൊച്ചു സുന്ദരികള്‍ തന്‍തിരുവാതിരക്കളിയും കൈകൊട്ടിപാട്ടും
അകന്നു പോയെന്നില്‍ നിന്നെല്ലാം, അതോ, ഞാനകന്നുപോയോ അതില്‍ നിന്നെല്ലാം?ഒഴിഞ്ഞു കിടക്കുമീ തൊഴുത്തില്‍ ഇന്നു ആ പുള്ളി പൈകിടാവിന്‍ ഗന്ധം നിറഞ്ഞു നില്‍പ്പൂ എനിക്കിന്നാ ചുള്ളി പറമ്പിലെ അപ്പൂപ്പന്‍താടിയായ് പാറി നടക്കുവാന്‍ മാത്രം മോഹം.

37 comments:

  1. എന്‍‌റ്റെ ഗ്രാമത്തെ പ്രതീക്ഷിച്ചു.

    ReplyDelete
  2. എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു..

    ആശംസകള്‍

    ReplyDelete
  3. Enteyum.... Manoharam.. Ashamsakal...!!!

    ReplyDelete
  4. ഓർമ്മകൾ ഉണ്ടായിരിക്കണം
    ഇങ്ങിനെ പൂത്തുലഞ്ഞു നിൽക്കണം
    ഏകയായി ഇരിക്കുപ്പോൾ
    കുറച്ചെടുത്തു ചൂടണം


    നന്നായിട്ടുണ്ട്‌.... ആശംസകൾ

    ReplyDelete
  5. സായന്തന ശോഭയുള്ള വരികൾ....

    ReplyDelete
  6. ഇതെന്റെ പഴയ പോസ്റ്റ്, അതില്‍ ആദ്യം കമന്റ്‌ ചെയ്ത തറവാടി, SV, മറുപടി കമന്റ്‌ അറിവില്ലായ്മ കൊണ്ടു ചെയ്തിരുന്നില്ല. ആദ്യം അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.
    വീരു, ആണോ? ആദ്യ സന്ദര്‍ശനത്തിന് നന്ദി.
    സുരേഷ് കുമാര്‍ പുന്ത്ജയില്‍ (മലയാളം ശരിയാണൊ?) നന്ദിയും ആശംസകളും അങ്ങോട്ടും.
    വരവൂരാന്‍ - വിലയേറിയ ഉപദേശം ശിരസ്സാ വഹിക്കുന്നു. ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നു.
    കെ കെ എസ് - അതെയോ, ആദ്യ സന്ദര്‍ശനത്തിന് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
    മൃതി - ഈ പോസ്റ്റിനെ കുറിച്ചു ഒന്നും പറഞ്ഞില്ല ?

    ReplyDelete
  7. gramabhangi aaswathichu oru appuppanthadiyayi parakkunnathayi onnu sangalpichal.................
    hahahahaha........
    enthoru aanantham!!!!!!!!!!!!

    valare nannayittundu.

    ReplyDelete
  8. നന്നായിട്ടുണ്ട് ..ആശംസകള്‍ !

    ReplyDelete
  9. meriajnabi@gmail.com

    namikunnu ennu paranjathukondu chodichathaa.

    ReplyDelete
  10. haaa great!

    this is really a welcoming note for me, an apt one before i step into the beaity of these places once again ...

    ReplyDelete
  11. ഗ്രാമം എന്നും നിറവാര്‍ന്ന ഒരോര്‍മ്മയാണ്,
    എല്ലാ മലയാളികളേയും പോലെ എനിക്കും.

    നന്ദി ചേച്ചീ.

    http://jayandamodaran.blogspot.com/

    ReplyDelete
  12. ഗീത വാപ്പാല, വിജയലക്ഷ്മി, - വീണ്ടും വരണം, വിലയേറിയ അഭിപ്രായം പറയാന്‍.
    മൃതി - അല്ലെന്നു മനസ്സിലായില്ലേ? കുമാരന്‍ - നന്ദി വീണ്ടും വന്നതിനും അഭിപ്രായത്തിനും.
    Deeps, but beauty is vanishing.
    ജയന്‍ ഏവൂര്‍, D'signX - നവാഗതര്‍ക്ക് സ്വാഗതം. ഇനിയും വരണം, ഈ വഴി.

    ReplyDelete
  13. ഗ്രാമീണസൌന്ദര്യം തുടിച്ചുനിൽക്കുന്നുവല്ലോ...

    ReplyDelete
  14. ബിലാത്തിപട്ടണം - നന്ദി

    ReplyDelete
  15. മണ്മറഞ്ഞ് കൊണ്ടിരിക്കുന്ന ഗ്രാമവിശുദ്ധി, മനോഹാരിത ഇവയൊക്കെ എന്റെ മനസ്സിലെ നൊസ്റ്റാള്‍ജിക് സ്വപ്നങ്ങളാണ്.എന്റെ മനസ്സിനെ ഗ്രാമത്തിലേക്ക് നയിച്ചതിന് നന്ദി.
    ആശംസകള്‍.....
    വെള്ളായണി

    ReplyDelete
  16. വിജയന്‍ സര്‍, നന്ദി, ഗ്രാമവിശുദ്ധിയുള്ള അങ്ങയുടെ കമന്റിന്

    ReplyDelete
  17. "അകന്നു പോയെന്നില്‍ നിന്നെല്ലാം, അതോ, ഞാനകന്നുപോയോ അതില്‍ നിന്നെല്ലാം?"

    ഇതു രണ്ടുമല്ല, കാലത്തിന്റെ മാറ്റം, അതുള്‍‍ക്കൊള്ളാതെ വയ്യല്ലോ നമുക്കു്.

    ReplyDelete
  18. poor-me / പാവം-ഞാന്‍ - നന്ദി, ഇതുവരെ ആരും പറയാത്ത ഒരു കാര്യം പറഞ്ഞതിന് . ആരോടും ഇതുവരെ പറഞ്ഞില്ല. ആ ചിത്രം ഞാന്‍ വരച്ചതാ. പക്ഷെ കമ്പ്യൂട്ടറിന്റെ അനന്ത സാധ്യത ഉപയോഗിച്ചാണെന്ന് മാത്രം. അത് മാത്രമല്ല ബ്ലോഗിലെ എല്ലാ ചിത്രങ്ങളും എന്റെ വകയാ. കൊള്ളാമോ?
    എഴുത്തുകാരി - ഒരുപാട്‌ നന്ദിയുണ്ട് ഇവിടെ എത്തിയതില്‍. ഇനിയും വരണേ.

    ReplyDelete
  19. സ്നോ വൈറ്റ് - വന്നതിനും കമന്റിനും നന്ദി.

    ReplyDelete
  20. നല്ല കവിത ...ഗ്രാമത്തിന്റെ തനിമ ....

    ReplyDelete
  21. i m already in kerala ... and njoying beauty ... will take a while before i once again start blogging n all ...

    ReplyDelete
  22. ഇങ്ങു ദൂരെയിരുന്നു ഞാൻ നാട്ടിലെത്തി..നന്ദി.

    ReplyDelete
  23. ഗ്രാമത്തിന്റെ മണമുള്ള കവിത ... നന്നായിരിക്കുന്നു...നേരത്തെ കമന്റ് ഇട്ടതാ. പക്ഷെ സേവ് ആയില്ല എന്ന് തോന്നുന്നു. പുതിയ പോസ്റ്റ്‌ വല്ലതും ഉണ്ടോ എന്ന് നോക്കി വന്നപ്പോ ആണ് കണ്ടത്‌ എന്റെ കമന്റ്‌ വന്നില്ല എന്നു...അന്നെഴുതിയത് അല്ല ഇപ്പോ ഇട്ടത്‌.

    ReplyDelete
  24. വിജയലക്ഷ്മി ചേച്ചി, deeps, വഴിപോക്കന്‍, shine /കുട്ടേട്ടന്‍, Patchikutty നമ്മളൊക്കെ എവിടെയായാലും ഗ്രാമത്തെ ഓര്‍ക്കുന്നു.
    എല്ലാര്‍ക്കും നന്ദി.

    ReplyDelete
  25. നന്നായിരിക്കുന്നു
    ഗ്രാമത്തെ കുറിച്ച് എഴുതാത്ത കവികളില്ല, എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്..
    ഗ്രാമം,പ്രണയം, നിലാവ്...
    ഇതിന്‍റെ സൌന്ദര്യം മറ്റെന്തിനുണ്ട്?
    ആശംസകള്‍
    :)

    ReplyDelete
  26. അരുണ്‍ കായംകുളം സൂപ്പര്‍ ഫാസ്റ്റ്‌ - സന്തോഷം ഈ സ്റ്റേഷനില്‍ എത്തിയതില്‍.

    ReplyDelete
  27. not exactly ....
    will need some more time before i can fully be back to blogging...

    ReplyDelete
  28. എന്റെയും ഗ്രാമം...
    :)

    ReplyDelete
  29. neeraja {Reghunath.O}വെറും ഹായ് മാത്രം? അഭിപ്രായം പറഞ്ഞില്ല?
    ശ്രീ ഇടമണ്‍, ഇനിയും പ്രതീക്ഷിക്കുന്നു, നന്ദി.

    ReplyDelete