Wednesday, July 1, 2009

ചിന്തകള്‍ആയിരം വട്ടം പലതും പറഞ്ഞിട്ടിപ്പോള്‍

ഇനിയും ഒന്നും പറഞ്ഞില്ലെന്ന തോന്നല്‍

പലപ്പോഴായി പലതും കണ്ടതെല്ലാം കൂട്ടി-

കിഴിച്ചാലും ഒന്നും കണ്ടില്ലെന്ന തോന്നല്‍

പരിചിതമെന്നു തോന്നുന്നതെല്ലാം ഇന്ന്-

അപരിചിതമെന്ന തോന്നല്‍

പറയുവാന്‍ വാക്കുകള്‍ സ്വരൂപിച്ച്

പറയുവാന്‍ കഴിയാത്തതിന്‍ നഷ്ടം

കേള്‍ക്കുവാന്‍ കാതോര്‍ത്തിരിന്നിട്ട്

മൂകമാം നിശ്വാസം മാത്രം ബാക്കിയാകവേ

എഴുതാനിരിന്നൊട്ടും എഴുതാന്‍ ഒരു -

വിരല്‍ പോലും അനക്കാന്‍ കഴിയാതെ വന്നാല്‍-

തുടരണമോ ഞാനീ തുടര്‍ക്കഥ

എഴുതാന്‍ മറന്നു പോയ അദ്ധ്യായം പോലെ

34 comments:

 1. നല്ലനല്ല കവിതകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു...
  ആശംസകള്‍....

  ReplyDelete
 2. Thudaranam !!!! thudarnne pattuuu....!!!

  ReplyDelete
 3. ഒരു -വിരല്‍ പോലും അനക്കാന്‍ കഴിയാതെ വന്നാല്‍-തുടരണമോ ഞാനീ തുടര്‍ക്കഥ എഴുതാന്‍ മറന്നു പോയ അദ്ധ്യായം പോലെ
  അത് നന്നായി, ആശംസകള്‍

  ReplyDelete
 4. തുടരൂ, സഹോദരി.
  ഞങ്ങള്‍ ആസ്വദിക്കട്ടെ.
  അഭിനന്ദനങ്ങള്‍..............
  വെള്ളായണി

  ReplyDelete
 5. ആയിരം വട്ടം പലതും പറഞ്ഞിട്ടിപ്പോള്‍ ..ഈ
  അപരിചിതമെന്ന തോന്നല്‍...എവിടെ നിന്നു വന്നു
  എഴുതാന്‍ ഒരു -വിരല്‍ പോലും അനക്കാന്‍ കഴിയാതെ വന്നാലും തുടരുക

  നഷ്ടം കേള്‍ക്കുവാന്‍ അല്ല ഞങ്ങൾ കാതോർത്തിരിക്കുന്നത്‌...എന്ന് അറിയുക
  ആശംസകൾ

  ReplyDelete
 6. ellam apooRnamanuu..
  nalla kavitha..

  ReplyDelete
 7. കൊട്ടോട്ടിക്കാരന്‍, ആദ്യ സന്ദര്‍ശത്തിനും നല്ല വാക്കുകള്‍ക്കും നന്ദി.
  വീരു, തുടരാം. തുടര്‍ന്നല്ലേ പറ്റു ? :)
  കുറുപ്പേ, ഈ വഴി വന്നതിലും ആശംസകള്‍ക്കും നന്ദി.
  വിജയന്‍ സര്‍, താങ്കളുടെ അഭിനന്ദനങ്ങള്‍ വിലപ്പെട്ടതാണ്‌
  വരവൂരാന്‍, അതെങ്ങനെ വന്നുവെന്നറിയില്ല. വീരുവിനോട് പറഞ്ഞപോലെ തുടരാം. കൂട്ടുകാരുടെ വാക്കുകള്‍ നിരസിക്കുന്നതെങ്ങിനെ?
  nalkkanny, അപൂര്‍ണം മാത്രമെ പൂര്‍ണമായിട്ടുള്ളൂ അല്ലെ ? നന്ദിയുണ്ട് ഇവിടെ വന്നതില്‍.

  ReplyDelete
 8. നന്നായിട്ടുണ്ട്

  ReplyDelete
 9. ഇതിനെയാണുപറയുന്നത് എഴുത്തിന്റെ ഗർഭാലസ്യം എന്ന്...നല്ലരചനകൾ പിറവിയെടുക്കും മുമ്പുള്ള ആലസ്യം !
  എന്തായാലും ഞങ്ങൾ ബുലോഗർ കാത്തിരിക്കുന്നൂ...

  ReplyDelete
 10. നഷ്ടബോധം വേണ്ട സുകന്യ.....
  ചുമ്മാ അങ്ങട് തുടരൂ ....
  ലളിതമായ നല്ല വരികള്‍.....എനിക്ക് വായിച്ചു മനസ്സിലാക്കാന്‍ പറ്റി :)

  ReplyDelete
 11. Sukanya,valare nannayirikkunnu.Oru adhyayam blank ayi kidakkatte;mashi theernna pennukondu katalasil ezuthunnapole.Pakshe bakkiyullathu vayikkuvan njangal kanthurannu kathirikkunnu.

  ReplyDelete
 12. അരുണ്‍, ഇനിയും വരണം.
  Typist / എഴുത്തുകാരി സന്തോഷം , നിങ്ങളുടെ ഒക്കെ വായനയുടെ ബലത്തിലാണ് എന്‍റെ എഴുത്ത്‌. ബിലാത്തിപട്ടണം - അതും ശരിയാ. ഒരു പുതിയ ഉണര്‍വ്വിനായ്‌ ഉറങ്ങാം അല്ലെ?
  കണ്ണനുണ്ണി - അങ്ങനെ എഴുതാനെ അറിയൂ. മനസ്സിലായതില്‍ സന്തോഷം.
  കാക്കപ്പുള്ളി - ഒരു അദ്ധ്യായം വെറുതെ കിടക്കട്ടെ അല്ലെ? ഒന്നും കോറി വരക്കാതെ, मेरा जीवन कोरा कागज़..... എന്ന പാട്ട് ഓര്‍മ വരുന്നു.

  എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 13. haaavu ... at last i am able to understand somwhat well your lines ...maybe less mysterious ..
  otherwise it was like 1000 times reading and not understaning avastha ....

  anyway good that your fingers moved to clik and publish this post :-)

  ReplyDelete
 14. വാക്കുകൾ ആവർത്തന വിരസമെങ്കിലും അവതരണം നന്നായിരിക്കുന്നു.

  ReplyDelete
 15. Thudarukathanne venam.... Manoharam, Ashamsakal...!!!

  ReplyDelete
 16. Deeps-mysterious! ayyo, aano? Anyway, happy to hear that u understand this.
  വയനാടന്‍ - സത്യസന്ധമായ അഭിപ്രായത്തിന് നന്ദി. ഗോപക്‌ , ഉണ്ണിമോള്‍, വയനാടന്‍ ആദ്യ സന്ദര്‍ശകര്‍ക്ക് നന്ദി, ഇനിയും വരണേ.
  സുരേഷ് കുമാര്‍ - നന്ദി, വീണ്ടും വന്ന് അഭിപ്രായം പറഞ്ഞതിന്.

  ReplyDelete
 17. “ഒരു -വിരല്‍ പോലും അനക്കാന്‍ കഴിയാതെ വന്നാല്‍-തുടരണമോ ഞാനീ തുടര്‍ക്കഥ”

  എത്രയായാലും തുടരാതെ പറ്റില്ലല്ലോ ചേച്ചീ... :)

  ReplyDelete
 18. ശ്രീ, നല്ല മനസ്സിന് നന്ദി.

  ReplyDelete
 19. mookamaaya niswaasathil
  kavithayude vithu vithaykkuka...koythedukkan viralukal
  oorjaswalamaakum...
  boolokathillatha oru aksharasnehi.
  -geetha-

  ReplyDelete
 20. കവിതയിലെ ഭാവുകത്വം കൊള്ളാം. കൂടുതല്‍ നല്ലതിനായി കാത്തിരിക്കുന്നു.

  ReplyDelete
 21. Gita - മനോഹരമായിരിക്കുന്നു ഗീത ഇവിടെ കുറിച്ചത്‌. ഗീതയുടെ ബ്ലോഗ് കാണാന്‍ കഴിയുന്നില്ലല്ലോ? എന്നെ അറിയുമോ? ഒന്നു വെളിപ്പെടുത്തൂ....
  കുമാരന്‍ - ഈ പ്രോത്സാഹനമാണ് ഇവിടെ നിലനിര്‍ത്തുന്നത്‌
  ഖാദര്‍ പട്ടേപാടം - ഈ വഴി വന്നതില്‍ സന്തോഷം. ഇനിയും വരുമല്ലോ?

  ReplyDelete
 22. enikku blog illa changaathee ,
  nerittu ariyilla , ezhuthunnathokkeyum
  vaayikkunnu........
  -geetha-

  ReplyDelete
 23. Gita - എല്ലാം വായിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം, ചങ്ങാതീ,
  മുരളിക ഇവിടെ വന്നതില്‍ നന്ദി.

  ReplyDelete
 24. എത്ര കണ്ടാലും ,എത്ര കേട്ടാ‍ല്ലും ഒന്നും മതിയാവാതിരിക്കാനാണിഷ്ടം.ഇഷ്ടം വ്യത്യസ്തമെങ്കിലും ഈ കവിത എനിക്കിഷ്ടമായി.

  ReplyDelete
 25. കുറുപ്പളിയന്‍ പറഞ്ഞ പോലെ ആ വരികള്‍ മനോഹരം:)

  ReplyDelete
 26. vaakkukal ozhukukayaanallo chechee...

  iniyum ezhuthuka.. orupaad orupaad..

  all the best

  ReplyDelete
 27. ആയിരം വട്ടം പലതും പറഞ്ഞിട്ടും ഇനിയും ഒരു പാട് പറയാന്‍ ബാക്കി , അതിനാല്‍ ഞാന്‍ തുടരട്ടെ എന്ന് കരുതിക്കൂടെ ... പറഞ്ഞു തീരുന്നതിനിടെ ഒരു ദിവസം ഒരു അര്‍ദ്ധ വിരാമം ഇട്ടു ഇവിടം വിട്ടു പോകുന്നത് വരേയ്ക്കും ...

  ReplyDelete
 28. താരകന്‍, the man to walk with, അരുണ്‍ കായംകുളം, രമണന്‍, ഫൈസല്‍ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

  ReplyDelete