Friday, December 19, 2008

പ്രാവ്


ചാഞ്ഞും ചെരിഞ്ഞും കടകണ്ണാല്‍ നോക്കുമാ കൊച്ചു സുന്ദരിതന്‍-
കഴുത്തിലെ മിന്നുന്ന പച്ച വര്‍ണങ്ങള്‍ എന്‍ മനസ്സിലൊരു മാരിവില്ലായ് മാറിയോ
തുള്ളികളിക്കവേ കണ്ടൊരാ പുള്ളികുത്തുകള്‍ എന്നില്‍ അറിയതെയൊരു രോമാഞ്ചമായോ
സിന്ദൂര നിറമുള്ള കൊച്ചു പാദങ്ങള്‍ മന്ദം മന്ദം ചവിട്ടി ചാഞ്ചാടി നീ മുന്നോട്ടു നീങ്ങവേ
കുളിരണിഞ്ഞു ഞാന്‍ നീ എന്നോടടുക്കുന്നതറിഞ്ഞു, ചുവന്നു പോയെന്‍ കവിള്‍തടങ്ങള്‍,
വിയര്‍തൊലിച്ച് പോയ് ഞാന്‍ അടിമുടി, പിന്നെ തോന്നിപോയ്, ബലൂണ്‍പോല്‍ വീര്‍ത്തോരെന്‍
ഹൃദയമിന്നു പൊട്ടുമെന്ന്, വീണ്ടും മെല്ലെ മുന്നോട്ടു നീങ്ങി നീ ആ കൊച്ചു കണ്ണുകള്‍ ചിമ്മി-മാടിവിളിച്ചതെന്നോടു തന്നെയെന്ന്‌ കരുതവേ, മതി മറന്നെന്‍ കണ്ണുകള്‍ പാതിയടയവേ,
അറിഞ്ഞു ഞാന്‍ നിന്‍ ആലിംഗനത്തിന്‍ ഗന്ധവും പിന്നെയാ അനുഭൂതിയും,
കണ്‍ തുറന്നു നോക്കവേ കണ്ടു, നീ വഴി മാറി ആ വേലിക്കരികിലൂടെ ചാഞ്ചാടിക്കുഴഞ്ഞു-പോകുന്നത് , മാടി വിളിച്ചതെന്നെയെന്നാശ്വാസിച്ചു പിന്തുടര്‍ന്നു ഞാനാ കൊച്ചു കാല്പാടുകള്‍
ചില്ലിക്കമ്പുകള്‍ പെറുക്കി നീ കൂടണയവെ, ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല
മറന്നു പോയെല്ലാം ആ കൂട്ടിന്‍ മുഖത്തെ കൊച്ചു കുറുങ്ങലുകള്‍ കേട്ടാ ഹൃദയം ത്രസിച്ച്
പറന്നുപോയാ കൊച്ചരി പ്രാവുതന്‍ കൂട്ടിലേക്കായ് കഴുത്തിലെ പച്ച വര്‍ണം വീണ്ടുമെന്‍ മനസ്സിലെ മാരിവില്ലായി.

1 comment:

  1. കുളിരണിഞ്ഞു ഞാന്‍ നീ എന്നോടടുക്കുന്നതറിഞ്ഞു, ചുവന്നു പോയെന്‍ കവിള്‍തടങ്ങള്‍,

    ReplyDelete