എന്റെയും നിങ്ങളുടെയും രക്തധമനികളില്‍ ഒഴുകുന്ന
രക്തത്തിന്‍ നിറം ഒന്നാണെങ്കില്‍ എന്തിനാണീ വകഭേദം,
നിറവ്യത്യാസം കൊണ്ടോ ജാതികൊണ്ടോ ?
മനുഷ്യനായ് പിറന്നുവെങ്കില്‍ പിന്നെ എന്ത്-
വ്യത്യാസം ആണാ ചര്‍മത്തിന്‍ നിറത്തില്‍?
ജാതിയെന്നാരുണ്ടാക്കി? ഞാനോ, നിങ്ങളോ ?
അല്ല നമുക്കറിയാത്ത പലരും, സ്വന്തം നിലനില്പ്പിനായ്
എന്തിനുവേണ്ടി ഈ രക്തചൊരിചിലുകള്‍?
ആര്‍ക്കുവേണ്ടി ചെയ്യുന്നു ഈ വൃത്തി കേടുകള്‍?
ഉറപ്പിച്ചു പറയുന്നു ഞാനിതിന്‍ പേരാണ് സ്വാര്‍ത്ഥത, സ്വാര്‍ത്ഥത
വെടിയേറ്റു വീഴുന്ന ശരീരത്തില്‍നിന്നും ഉതിരുന്ന രക്തത്തിന്‍ നിറം
നിങ്ങളുടെശരീരത്തില്‍ഇല്ലെങ്കില്‍ ചേരുന്നു ഞാന്‍ നിങ്ങളോടൊപ്പം
ഉതിര്‍ത്തൂ വെടിയുണ്ടകള്‍ സ്വന്തം അമ്മതന്‍ നെഞ്ചിലേക്കായ്
വിറയുവതെന്തിനാ കൈകള്‍, വീണ്ടും ചിന്തിക്കുവതെന്തിനുവേണ്ടി,
വലിക്കുക കാഞ്ചികള്‍ പതറാതെ അമ്മതന്‍ സ്നേഹതഴമ്പുള്ള മാറിടത്തില്‍
നിങ്ങള്‍ക്കൊരിക്കലും കഴിയില്ല കാരണം,
നിങ്ങളില്‍ നിങ്ങളെ മാത്രം കാണുന്ന സ്വാര്‍ത്ഥരാകയാല്‍
നീലിതന്‍ ചാളയില്‍വെക്കുന്ന കഞ്ഞിയില്‍ നിന്നും വ്യത്യാസമെന്താണ്
എന്‍ കഞ്ഞിയില്‍? വ്യത്യാസമൊന്നുമാത്രം
നീലി വിളംബുന്നതാ പിഞ്ഞാണത്തില്‍ തറവാട്ടില്‍ ഉള്ളതോ ഓട്ടുപാത്രം
വലിഞ്ഞിടട്ടെ ഞാനെന്‍ വിയര്‍ത്ത് ഒലിച്ച ശരീരമായ്, മയങ്ങിടട്ടെ ഞാന്‍
എന്റെ സ്വന്തം കൂടാരത്തില്‍ ആരോടും ഒന്നുംഉരിയാടാതെ മറ്റൊരു സ്വാര്‍ത്ഥനായ്
നന്നായിരിക്കുന്നു
ReplyDeleteഉചിതമായ പോസ്റ്റ്
ReplyDeleteകൊള്ളാം ട്ടാ
ReplyDelete:-)
ഉപാസന
നട്ടു വളര്‍ത്തിയ പൂക്കാന്‍ മറന്നു പോയൊരാ ഇല കൊഴിഞ്ഞു നില്‍ക്കുമീ തൈമാവിന്‍ ചുവട്ടില്‍ ഇരുന്നോര്‍ത്തുപോയി ഞാന്‍..
ReplyDeleteഎല്ലാം വായിച്ചു, നന്നായിട്ടുണ്ട്
ABI, മാറുന്ന മലയാളി, ഉപാസന, വരവൂരാന്‍,
ReplyDeleteഎന്റെ ഈ എളിയ സംരംഭത്തിന് നിങ്ങള്‍ തന്ന പ്രോത്സാഹനത്തിനു നന്ദി.
എല്ലാവരും പ്രണയത്തെ മനോഹരമായി കാണിക്കാനാണ് കവിത ഉപയോഗിക്കുന്നത്
ReplyDeleteഅതില്‍ നിന്നും വേറിട്ട ചിന്ത വളരെ നന്നായിരിക്കുന്നു
എന്തിനു വേണ്ടി വായിച്ചപ്പോ ആദ്യം ഓടിയെത്തിയത് "മനുഷ്യന്‍ മതങ്ങളെ ശ്രുഷ്ടിച്ചു" എന്ന ഗാനമാണ്.
ReplyDelete"വെടിയേറ്റു വീഴുന്ന ശരീരത്തില്‍നിന്നും ഉതിരുന്ന രക്തത്തിന്‍ നിറം
നിങ്ങളുടെശരീരത്തില്‍ഇല്ലെങ്കില്‍ ചേരുന്നു ഞാന്‍ നിങ്ങളോടൊപ്പം " നല്ല വരികള്‍.
അഭിനന്ദനങ്ങള്‍ ചേച്ചി.
Happy bachelors - Thanks :)
ReplyDelete