Tuesday, July 14, 2009

ഒറ്റ പനിനീര്‍ പുഷ്പം പോല്‍


ഓര്‍മതന്‍ വാതായനങ്ങള്‍ക്കിടയിലൂടെ
ഓടിയെത്തിയൊരാ പൂന്തെന്നലെ
ഓമനിച്ചു കൊല്ലുവതെന്തിന്നുനീ
ഓര്‍മ്മകള്‍ എല്ലാം മറന്നൊരെന്‍ അന്ത്യത്തിനായോ

ഓമനേ എന്നെത്ര വട്ടം വിളിച്ചു ഞാനെങ്കിലും
ഒരു വട്ടം പോലും നോക്കിയില്ല നീ
ഓടി തളര്‍ന്നു കിതക്കുന്നൊരാ
ഓമനത്തിങ്കള്‍കിടാവായ്‌ മാറി ഞാന്‍

ഒഴുകുന്ന നദി തന്‍ പല ഓരക്കാഴ്ചപോല്‍
ഒഴുക്കിനെതിരെ നീന്താന്‍ കഴിയാതെ
ഒഴുകിയിരുന്നുവെന്‍ മാനസഭാവങ്ങള്‍
ഓര്‍മതന്‍ വര്‍ണചെപ്പുകള്‍ തുറന്ന്

ഒരു ചെറു നിശ്വാസമായ്‌ എന്നോടടുക്കുന്ന
ഒരു പഴംപാട്ടിന്‍ രാഗ ഭേദങ്ങളെ
ഓടിയകറ്റി ഞാന്‍ വീണ്ടും ഉണര്‍ന്നു
ഓടിക്കയറി ഞാന്‍, മറന്ന കല്‍പ്പടവുകള്‍ ചവുട്ടി

ഓമനിക്കുന്ന, ഞാനിന്നെന്‍ മുറ്റത്തെ,
ഒറ്റ പനിനീര്‍ പുഷ്പത്തിന്‍ മൃദുലതപോല്‍
ഒത്തിരിക്കുന്നുവെന്‍ മാനസവും
ഒതുങ്ങിയിരിക്കുന്നുവെന്‍ വിരലുകളും വീണ്ടും ചലനത്തിനായി.

35 comments:

 1. ഓര്‍മതന്‍ വാതായനങ്ങള്‍ക്കിടയിലൂടെ
  ഓടിയെത്തിയൊരാ പൂന്തെന്നലെ

  ഒരു പനിനീർ പുഷ്പം പോലെ ഈ വരികൾ

  ReplyDelete
 2. ഓര്‍മ്മയുടെ പടവുകള്‍ ചവിട്ടി കേറുന്നത് ഒരു സുഖം ആണല്ലേ..
  നല്ല വരികള്‍...

  ReplyDelete
 3. കവിത എഴുതാനുള്ള ശ്രമം നന്നായി

  ReplyDelete
 4. Nalla poo....!

  Manoharam, Ashamsakal...!!!

  ReplyDelete
 5. ഒരു വേള ഞാനും മടിച്ചു
  ഒരുപാട് വാക്കുകളിൽ പോലും
  ഒരുക്കാവുന്ന
  ഒന്നല്ലല്ലോ ഈ
  ഒരു കവിത പകരുന്ന
  ഒരു അനുഭൂതി...

  ReplyDelete
 6. sathyam !!! nalla poovu !!!!

  ReplyDelete
 7. മനോഹരമായ വരികള്‍

  ReplyDelete
 8. ഒരു ചെറു നിശ്വാസമായ്‌ എന്നോടടുക്കുന്ന
  ഒരു പഴംപാട്ടിന്‍ രാഗ ഭേദങ്ങളെ
  ഓടിയകറ്റി ഞാന്‍ വീണ്ടും ഉണര്‍ന്നു
  ഓടിക്കയറി ഞാന്‍, മറന്ന കല്‍പ്പടവുകള്‍ ചവുട്ടി


  ഓര്‍മകള്‍ ഉണര്‍ത്തുന്നു എഴുത്ത്
  ഓമനത്തമുള്ള എഴുത്ത്, നന്നായിരിക്കുന്നു ആശംസകള്‍

  (കമ്പ്ലീറ്റ്‌ "ഓ" മായം)

  ReplyDelete
 9. വരവൂരാന്‍, കണ്ണനുണ്ണി, തഥാഗതന്‍, സുരേഷ്, കുമാരന്‍, Patchikutty, വീരു, ശ്രീ, കുറുപ്പേ നിങ്ങളുടെ സ്നേഹം ഒന്നു മാത്രമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്‌ ,
  കുറുപ്പ് കമ്പ്ലീറ്റ്‌ "ഓ" മയം ആണന്നല്ലേ ഉദ്ദേശിച്ചത് മായം അല്ലല്ലോ? :-)

  ReplyDelete
 10. maranna kalppadavukal chavitti
  odikkayariyappol ariyaathe
  viralukal orungi alle ?
  (avasaana variyil viralukal
  othungi ennallallo udesichathu?)
  -geetha-

  ReplyDelete
 11. ശ്രമം കൊള്ളാം, എന്നാലും ആശയം പ്രകടിപ്പിക്കുവാൻ വാക്കുകൾക്കും വരികൾക്കും ശക്തിയില്ലാതെ പോയോ എന്നൊരു സന്ദേഹം; തുടരുക

  ReplyDelete
 12. ഓര്‍മതന്‍ വര്‍ണചെപ്പുകള്‍ തുറന്ന് വീണ്ടും ഒരു മനോഹര പോസ്റ്റ്‌!~

  ReplyDelete
 13. ഗീത എന്റെ ചിന്തകള്‍ക്കൊപ്പം വിരലുകള്‍ ഒതുങ്ങി എന്നാ ഉദ്ദേശിച്ചത്.
  വയനാടന്‍ - ആണല്ലേ? ശ്രമിക്കാം.
  രമണിക - ഇനിയും ഈ വഴി വരുമല്ലോ

  എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 14. ഇഷ്ട്ടപെട്ട അക്ഷരം 'ഒ' ആണെന്നു തോന്നുന്നു

  ReplyDelete
 15. എന്തുകൊണ്ടോ കവിത വശ്യമായി തോന്നിയില്ല. എവിടെയൊക്കെയോ മുഴച്ചു നില്‍ക്കുന്നതു പോലെ.എഴുതാനിരുന്നപ്പോള്‍ മനസ്സിനെ അനാവശ്യമായ ഒരു കടിഞ്ഞാണില്‍ തളച്ചിട്ടിരുന്നുവോ..?

  ReplyDelete
 16. ohhh that delicate?
  ummm
  but just wondering wat the lines have to do with the title!!!

  ReplyDelete
 17. ഒത്തിരിക്കുന്നുവെന്‍ മാനസവും
  ഒതുങ്ങിയിരിക്കുന്നുവെന്‍ വിരലുകളും വീണ്ടും ചലനത്തിനായി.

  :)

  വാക്കുകളെ സൌന്ദര്യത്തില്‍ പൊതിഞ്ഞവരോട്, പറയാന്‍ എന്റടുത്ത് വാക്കുകള്‍ കുറവാണ്. ഒരു പുഞ്ചിരിയില്‍ ഒതുക്കുന്നു.

  ReplyDelete
 18. നന്നായിട്ടുണ്ട്.പനിനീര്‍ പൂവ് പോലെ ചേതോഹരം.
  ആശംസകള്‍.........
  വെള്ളായണി

  ReplyDelete
 19. ഗോപികുട്ടന്‍ - ഒത്തുവരുമ്പോള്‍ അല്ലെ അര്‍ത്ഥം വരു‌? :-)
  khader patteppadam - ഞാനറിയാതെ ഒരു കടിഞ്ഞാണ്‍ ചിലപ്പോള്‍ വരുന്നുണ്ടാകാം. പൂര്‍ണമായി എന്ന് തോന്നുന്നില്ല അല്ലെ? ഇനിയും വരണം തുറന്ന അഭിപ്രായം പറയാന്‍
  deeps - ഒറ്റ പനിനീര്‍ പുഷ്പം പോല്‍ ഓര്‍മ്മകള്‍ ചിതറാതെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. വ്യക്തമാവാത്തതില്‍ ഖേദിക്കുന്നു.
  Aisibi - ഇവിടെ വന്നതില്‍ സന്തോഷം. ഒരു ചിരി അങ്ങോട്ടും.
  വിജയന്‍ സര്‍ - സന്തോഷം, വീണ്ടും വന്നതിനും അഭിപ്രായത്തിനും നന്ദി
  the man to walk with - സന്തോഷം

  ReplyDelete
 20. പനിനീര്‍ പുഷ്പം പോലെ ഒരു കവിത

  ReplyDelete
 21. ഒരു ചെറു നിശ്വാസമായ്‌ എന്നോടടുക്കുന്ന
  ഒരു പഴംപാട്ടിന്‍ രാഗ ഭേദങ്ങളെ
  ഓടിയകറ്റി ഞാന്‍ വീണ്ടും ഉണര്‍ന്നു
  ഓടിക്കയറി ഞാന്‍, മറന്ന കല്‍പ്പടവുകള്‍ ചവുട്ടി
  very very nice...

  ReplyDelete
 22. not getting married or anything ...
  that book is by me ...

  ReplyDelete
 23. അഭിജിത്ത്, ബിലാത്തിപ്പട്ടണം - ആണോ? നന്ദി, വീണ്ടും വരണം.
  deeps - അത് ശരി. അങ്ങനെയാണോ? ഒരു തെറ്റൊക്കെ എല്ലാര്‍ക്കും പറ്റും. ക്ഷമിക്കൂ. താങ്കള്‍ രചനയില്‍ ആണല്ലേ, എല്ലാ ഭാവുകങ്ങളും.

  ReplyDelete
 24. നന്നായിരിക്കുന്നു നല്ല വരികള്‍

  ReplyDelete
 25. ഒരു ചെറു നിശ്വാസമായ്‌ എന്നോടടുക്കുന്ന
  ഒരു പഴംപാട്ടിന്‍ രാഗ ഭേദങ്ങളെ
  ഓടിയകറ്റി ഞാന്‍ വീണ്ടും ഉണര്‍ന്നു ....സുന്ദരം

  ReplyDelete
 26. സൂത്രന്‍, സപ്ന - പ്രോത്സാഹനത്തിനു നന്ദി. ഇനിയും വരുമല്ലോ?

  ReplyDelete
 27. മനോഹരമായി അടുക്കിവെച്ച
  ചന്തമുള്ള വരികൾ.

  ReplyDelete
 28. ഓമനേ എന്നെത്ര വട്ടം വിളിച്ചു ഞാനെങ്കിലും
  ഒരു വട്ടം പോലും നോക്കിയില്ല നീ
  ഓടി തളര്‍ന്നു കിതക്കുന്നൊരാ
  ഓമനത്തിങ്കള്‍കിടാവായ്‌ മാറി ഞാന്‍ ..നല്ലകവിത ആശംസകൾ

  ReplyDelete
 29. ummm i thought this panineer pushpam orginal aayirikum eenu ... this one doesnt fade???

  time for new one :-)

  ReplyDelete
 30. നരിക്കുന്നന്‍, താരകന്‍, നന്ദി, ഈ പ്രോത്സാഹനത്തിന്.
  deeps - തമാശ ആസ്വദിച്ചു.

  ReplyDelete
 31. പനിനീര്‍ നന്നായിരിക്കുന്നു സുകന്യാ. പരിമളം എനിക്ക് കിട്ടുന്നു ഇവിടെ.
  എല്ലാ ദിവസവും ഓരോ കവിതയിങ്ങ് പോരട്ടെ. നല്ല കവിതകള്‍ നാല് വരിയിലും ഒതുക്കാമല്ലോ.

  അങ്കിളിന് മാത്രമായി ഒരു സ്പെഷല്‍ കവിത എഴുതി തരൂ. വയ്യാതെ ഇരിക്കുകയല്ലേ മോളുടെ അങ്കിള്‍.

  ReplyDelete
 32. ജെ പി അങ്കിള്‍, നന്ദി ഈ പ്രോത്സാഹനത്തിന്, ദിവസവും എഴുതാന്‍ ? നോക്കട്ടെ അങ്കിള്‍, പിന്നെ അങ്കിളിനെ കുറിച്ച് എഴുതണം അല്ലെ? അതിന് മാത്രം ഞാന്‍ വളര്‍ന്നുവോ? ശ്രമിക്കാം.

  ReplyDelete
 33. Valare Nanayittundu. Manassil Thattunna Varikal. Athi Manoharam. Iniyum Ezhuthanam. Wish You All the Best.

  ReplyDelete