Tuesday, February 17, 2009

സ്വപ്നങ്ങളുടെ കുന്കുമ ചെപ്പ്



ഏകയായ് നില്‍പ്പൂ ഞാനീ കുന്നിന്‍ ചെരുവിലീ സായംസന്ധ്യയില്‍,

മിടിക്കുന്ന ഹൃദയത്തുടിപ്പുകള്‍ക്കൊപ്പം ചാഞ്ചാടീടുന്നു ആ വൃക്ഷ ശിഖരങ്ങള്‍

താഴോട്ടു പൊഴിയുന്ന സിന്ദൂര വര്‍ണങ്ങള്‍ താനേ തലോടുന്നുവെന്‍ ശിരസ്സില്‍

പാല‌ുട്ടി ഉറക്കിയൊരു കുഞ്ഞിനെ പോലെന്‍ മാനസമിന്നു കുളിര്‍ന്നലഞ്ഞാടുന്നു

മന്ദാര കാറ്റിന്റെ മര്‍മ്മരവും മറയാത്ത ഓര്‍മതന്‍ ഗദ്ഗദവും നിറയുന്നു മനസ്സിന്റെ -

നാലുകെട്ടില്‍ മറക്കാത്ത സത്യങ്ങളായ്

കാണാത്ത സ്വപ്‌നങ്ങള്‍ പറയുവാന്‍ തക്കം ഉയര്‍ന്നിട്ടില്ലെന്‍ മാനസചെപ്പുകള്‍ , പക്ഷെ,

നിറമാര്‍ന്ന സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്താന്‍ മടിയില്ല ഒരിക്കലും

എന്റെ സ്വപ്നങ്ങളെല്ലാം നിറഞ്ഞിരിക്കുന്നുവീ കുന്കുമചെപ്പില്‍ ആര്‍ക്കും തുറക്കാനാകാത്ത മൂടിയുമായ്

വിതുമ്പുന്ന സ്വപ്ന സ്പന്ദനങ്ങള്‍ പൊലിഞ്ഞിടട്ടെ ഇന്നീ കരകാണാ കടലിന്‍ ആഴത്തില്‍

വിടര്‍ന്നു വരുന്നോരാ സുപ്രഭാതത്തില്‍ ഉണരുന്നു ഞാന്‍ വീണ്ടും യാഥാര്‍ത്യങ്ങളായ്

പകലിന്റെ ചൂടില്‍ കൊതിക്കുന്നു വീണ്ടുമാ പഴയ ചെപ്പില്‍ മതിമറന്നു ഉറങ്ങുവാനായ് .

3 comments:

  1. Good job Kavitha, keep it up. am also blogging. if interested pls visit pheonixman0506.blogspot.com

    ReplyDelete
  2. ഏകയായ് നില്‍പ്പൂ ഞാനീ കുന്നിന്‍ ചെരുവിലീ സായംസന്ധ്യയില്‍,പൊഴിയുന്ന സിന്ദൂര വര്‍ണങ്ങള്‍
    കുളിര്‍ന്നലഞ്ഞാടുന്നു മന്ദാര കാറ്റിന്റെ മര്‍മ്മരവും മറയാത്ത ഓര്‍മതന്‍ ഗദ്ഗദവും

    ഈ സ്വപ്നങ്ങളുടെ കുന്കുമ ചെപ്പ്" എനിക്ക്‌ ഇഷ്ടമായി

    ReplyDelete
  3. വരവൂരാന്‍, ഫീനിക്സ് - നന്ദി -
    വരവൂരാന്‍ വീണ്ടും വന്നതിന്, ഫീനിക്സിന്റെ ആദ്യ സന്ദര്‍ശനത്തിനും.

    ReplyDelete