Wednesday, February 18, 2009

കാത്തിരിപ്പ്‌

നനുത്ത മഞ്ഞിന്‍ കണങ്ങള്‍ പോലെന്‍ മനസ്സിലേക്കിറങ്ങി അലിഞ്ഞു ചേരുന്നു

ആ സ്വപ്നങ്ങള്‍തന്‍ മൃദു സ്പര്‍ശനങ്ങള്‍, മറക്കുവാന്‍ കഴിയാത്ത സ്വപ്നഗന്ധങ്ങള്‍.

എന്തിനായ് എന്തിനായ് മോഹിപ്പിച്ചു നീ നിന്നുള്ളിലെ ആരും കാണാത്ത എന്തിലേക്കോ ആയി

എന്തിനായ് എന്തിനായ് ഏന്തി പിടിച്ചു ഞാന്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത ആ മൂകമാം സ്നേഹബിന്ദുക്കളെ

ഒരു ഗാഥ തീരം, ഒരു സ്നേഹതീരം, നമ്മള്‍ ഒന്നായ് നെയ്തെടുത്തോരാ തീരം

മടിച്ചു നില്ക്കുന്നു നമ്മള്‍ക്കിടയിലൂടെ അരിച്ചു കയറുന്നോരാ തിരകള്‍ തന്‍ അപശ്രുതി

മറിച്ചു ചൊല്ലുവാന്‍ കഴിയുന്നീല നിനക്കും എങ്കിലും കഴിയുമെന്നെനിക്ക് ഉറപ്പുള്ള മനസ്സിന്റെ -

വഞ്ചിയില്‍ വെറുതെകിടന്നുറങ്ങുകയാണ് പൊങ്ങു തടിപോല്‍ ഒന്നിനുംകഴിയാതെ

ജീവിത നൌക തന്‍ അമരതിരുന്നു ഞാന്‍ മാടി വിളിച്ചു വന്നു കയറുവാനായ്

കൊച്ചു കാല്‍പാദങ്ങള്‍ നനഞ്ഞതിന്‍ വിഭ്രാന്തിയില്‍ അട്ടഹാസത്തില്‍ നിറഞ്ഞു നില്‍ക്കുമാ

മനസ്സിന്‍ നിശ്ചിന്തയില്‍ ഒട്ടും അമാന്തിച്ചില്ല എന്‍ നൌക തന്‍ പ്രയാണം

ഇല്ല കൈ എത്തിപിടിക്കുവാന്‍ കഴിയാത്ത വണ്ണം ദൂരെയാണെന്‍ സ്നേഹമാം വിടര്‍ന്ന നൌക

ക്ഷമിച്ചുകൂടെ വീണ്ടും വന്നെത്തി പിടിക്കുവാന്‍?




7 comments:

  1. "ഇല്ല കൈ എത്തിപിടിക്കുവാന്‍ കഴിയാത്ത വണ്ണം ദൂരെയാണെന്‍ സ്നേഹമാം വിടര്‍ന്ന നൌക

    ക്ഷമിച്ചുകൂടെ വീണ്ടും വന്നെത്തി പിടിക്കുവാന്‍?"

    Touching one...

    ReplyDelete
  2. ആര്യന്‍ & ശ്രീ - സന്ദര്‍ശനത്തിനും പ്രോല്‍സാഹനത്തിനും നന്ദി.

    ReplyDelete
  3. കാത്തിരിപ്പാണു ഞാനും. കാത്തിരിപ്പ്‌ കനലെരിയിച്ച മിഴികളാണു എന്റേതും

    ReplyDelete
  4. കവിത നന്നായിട്ടുണ്ട്!!!!!!!!

    ReplyDelete
  5. നന്നായിട്ടുണ്ട്‌.വീണ്ടും കാണാം
    എന്റെ ബ്ലോഗിലേക്കും സ്വാഗതം
    http://mekhamalhaar.blogspot.com
    http://anusmaranikam.blogspot.com
    http://sudherblogs.blogspot.com

    ReplyDelete
  6. വരവൂരാന്‍ - കാത്തിരിപ്പ്‌ കനലെരിയിച്ച ആ മിഴികള്‍ കണ്ടു (ബ്ലോഗര്‍ മീറ്റിന്റെ ഫോട്ടോ!)
    മഹി, മേഘമല്‍ഹാര്‍ - നന്ദി. അടുത്ത് തന്നെ സന്ദര്‍ശിക്കാം.

    ReplyDelete
  7. പാലക്കാട്‌ ബ്ലോഗ്ഗ്‌ മീറ്റിനായ്‌ കാത്തിരിക്കുന്നു... ആ ഫോട്ടോക്കും.

    ReplyDelete