Friday, March 13, 2009

കര്‍മം



അന്നവള്‍ അവനോടു ചൊല്ലി ഞാനും വരുന്നു സൂര്യോദയം കാണാന്‍
നിനക്കേറ്റം ഇഷ്ടപ്പെട്ട നിന്റെ ഉറക്കം നഷ്ടപ്പെടില്ലേ എന്ന് അവനും
എങ്കിലും ഇന്നു വരാതിരിക്കാന്‍ കഴിയില്ല എന്നവളും
ഇന്നെന്താ ഇത്ര പ്രത്യേകത എന്നവനും
ചോദിച്ചു ചോദിച്ചു നേരം പോയതല്ലാതെ
അവര്‍ ഇരുവരും അന്നവിടെ പോയില്ല
സൂര്യന്‍ അസ്തമിക്കും വരെ തുടര്‍ന്നു വാഗ്വാദം.
ഇന്നും സൂര്യന്‍ തുടരുന്നു തന്റെ കര്‍മം, അവരും.



10 comments:

  1. എല്ലായിടത്തും സംഭവിയ്ക്കുന്നത് ഇതൊക്കെ തന്നെ അല്ലേ?
    ;)

    ReplyDelete
  2. ചോദിച്ചു ചോദിച്ചു നേരം പോയതല്ലാതെ
    അവര്‍ ഇരുവരും .....
    ഇനി ചോദ്യങ്ങളും ഉത്തരങ്ങളും വേണ്ടാ..
    മനസ്സ്‌ അറിയാമല്ലോ?

    ReplyDelete
  3. ശ്രീ - ഹും.......ശരിയാ..
    പകല്‍ കിനാവന്‍ - "അതെന്നെ". വന്നതില്‍ സന്തോഷം.
    സമാന്തരന്‍ - കറക്റ്റ്. കര്‍മം. കര്‍മഫലം.
    വരവൂരാന്‍ - ഇതു ഒരു തുടര്‍ക്കഥ ആവാതെ നോക്കാം.

    ReplyDelete
  4. ഇതൊരു തുടര്‍ച്ച അല്ലെ... കാലാ കാലങ്ങളായി തലമുറ തലമുറയായി തുടരുന്ന ഒന്ന്...

    ReplyDelete
  5. Patchikutty - ശരിയാണ്. പക്ഷെ എന്തും അധികം ആവാതെ ഇരുന്നാല്‍ നല്ലത്.

    ReplyDelete
  6. with a very few lines you had shown a big reality.congrats,keep it up.

    ReplyDelete
  7. ‘...ഇന്നെന്താ ഇത്ര പ്രത്യേകത എന്നവനും
    ചോദിച്ചു ..‘

    എനിക്കും അവിടെ നടന്ന തർക്കങ്ങളിലല്ല മനസ്സുടക്കിയത്. അവൾക്ക് സൂര്യോദയം കാണാൻ തോന്നിയ കാരണം എന്തായിരിക്കും?

    ചെറിയ വരികളിൽ വലിയൊരു ചിന്ത.

    ReplyDelete
  8. കാക്കപ്പുള്ളിയുടെ വാക്കുകള്‍ ഏറെ പ്രചോദനം ഉണ്ടാക്കി.
    നരിക്കുന്നന്‍ - വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. വരികള്‍ക്കിടയിലെ വായന നന്നായി.

    ReplyDelete