Friday, March 13, 2009

വരും. വരാതിരിക്കില്ല.


വരാമെന്ന് പറഞ്ഞിട്ടാ വരവൊന്നും കാണാതെ

വിരഹിണിയായ് കാത്തിരിപ്പൂ ഞാനീ വാകമരച്ചോട്ടില്‍ ഏകയായ്,

വരുമെന്നോര്‍ത്തിരുന്നു ഞാനെങ്കിലും വരവിന്‍ സങ്കല്‍പ്പങ്ങള്‍ ഒന്നും കണ്ടില്ല ഞാനെങ്കിലും

ആ വരവിന്‍ വരവേല്‍പ്പുമായ് കാത്തിരിപ്പൂ ഞാനീ വരമ്പിന്‍ ഓരത്ത്

വരുമെന്നെനിക്ക് ഉറപ്പുണ്ട്, വന്നിട്ടെന്നെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിച്ചൊരാ

വായുതന്‍ ഗന്ധത്തില്‍ അമര്‍ന്നു വിരിച്ചിടട്ടെ എന്റെയാ സൌപര്‍ണിക

വാസന തൈലം പൂശി വാലിട്ടു കണ്ണെഴുതി ഓട്ടു വാല്‍ക്കണ്ണാടിയുമായ്‌ ,

വൃശ്ചികക്കാറ്റിന്‍ കൂട്ടിനായ് വിറയാര്‍ന്നോരെന്‍ കൈവിരല്‍ തുമ്പില്‍

വാടാമല്ലി പൂക്കളാല്‍ കോര്‍ത്തൊരു വരണമാല്യവുമായ് കാത്തിരിപ്പൂ-

ഞാന്‍ വസന്തത്തിന്‍ വര്‍ണഭേദങ്ങള്‍ക്കൊപ്പം.

വിഷാദമാമെന്‍ മുഖത്തില്‍ വിടരുന്ന ഭാവമാറ്റങ്ങള്‍ക്കൊപ്പം

വീഴുന്ന കാറ്റിലെന്‍ കുറുനിരകള്‍ മാടി വിളിച്ചീടുന്നു മമ മാരന്‍ വരുമെന്ന പ്രതീക്ഷയില്‍

വിരിച്ചിടുന്നുവാ സപ്രമഞ്ചകട്ടില്‍ തന്‍ ചുളിവൊട്ടും മാറാത്തൊരാ വിരിപ്പിന്റെ അറ്റത്തില്‍

പിടിച്ചിരിക്കുന്നു ഞാനും, മറ്റൊരറ്റത്തോ പിടിച്ചിരിക്കുന്നു നീയും

2 comments:

  1. വാസന തൈലം പൂശി വാലിട്ടു കണ്ണെഴുതി ഓട്ടു വാല്‍ക്കണ്ണാടിയുമായ്‌ , വൃശ്ചികക്കാറ്റിന്‍ കൂട്ടിനായ് വിറയാര്‍ന്നോരെന്‍ കൈവിരല്‍ തുമ്പില്‍ വാടാമല്ലി പൂക്കളാല്‍ കോര്‍ത്തൊരു വരണമാല്യവുമായ് .....
    വസന്തത്തിന്‍ വര്‍ണഭേദങ്ങള്‍ക്കൊപ്പം.വിഷാദമാമെന്‍ മുഖത്തില്‍ വിടരുന്ന ഭാവമാറ്റങ്ങള്‍ക്കൊപ്പം വീഴുന്ന കാറ്റിലെന്‍ കുറുനിരകള്‍ മാടി വിളിച്ചീടുന്നു

    വരാതിരിക്കാൻ എങ്ങിനേ കഴിയുന്നു ഈ കാത്തിരിപ്പിലേക്ക്‌.
    വരും. വരാതിരിക്കില്ല എന്ന ഒരേ വിചാരത്തിൽ കാത്തിരിക്കു....

    ReplyDelete
  2. വരവൂരാന്‍ - ഇവിടെ മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. നല്ല മനസ്സിന് നന്ദി.

    ReplyDelete