Saturday, April 18, 2009

വിധി




വിധിയെഴുതി തമ്പുരാനിന്നെന്നെ കഴുമര തൂക്കിലേറ്റാന്‍

ചെയ്യാത്ത തെറ്റിനിന്ന്‌ വിധിയേന്നോടെന്തിത്ര ക്രൂരത കാണിച്ചു ?

സ്നേഹം അതൊന്നു മാത്രമീ ലോകത്തില്‍ ശാശ്വതമായ് നില്‍പ്പൂ

ഓര്‍മ്മകള്‍, അയവിറക്കാന്‍ എന്തെളുപ്പംഎന്നാലതിന്‍ വേദന -

സഹിക്കാന്‍ കഴിയുമോ ഈ സ്നേഹ പുഷ്പങ്ങള്‍ക്ക്

സ്നേഹമെന്നൊന്നുണ്ടായിരുന്നില്ല എങ്കില്‍ കാണുമോ

ആ തണ്ണീര്‍കുളത്തിലെ ചെന്താമാരക്കൂട്ടങ്ങളെ, അലിയുമോ-

ഈ മഞ്ഞിന്‍ കണങ്ങളീ നദിയില്‍, നുണയുമോ

ആ കൊച്ചു കുഞ്ഞിന്നീ അമ്മിഞ്ഞ, പാടുമോ-

കുയിലുകള്‍ മര കൊമ്പില്‍ ഇരുന്ന്, നുകരുമോ

വണ്ടുകള്‍ ആ കുഞ്ഞിപ്പൂവിന്‍ മാധുര്യം, വീഴുമോ

ഭൂമിതന്‍ വരണ്ട മാറില്‍ ഈ മഴത്തുള്ളികള്‍

പൂക്കുമോ ഈ നീലകുറിഞ്ഞി പോലും, ആരു പറഞ്ഞു

നദിപോലും നിശ്ചലമാകില്ലെന്ന് പ്രപഞ്ചമേ നിശ്ചലമാകില്ലെന്ന്

ഒരു താരാട്ടൊന്നു ആസ്വദിക്കാനായ് അനുവദിച്ചുകൂടെ ഒരു സാന്ത്വനം

വിധിക്കറിയാമോ ഈ പ്രകൃതിതന്‍ സൗന്ദര്യം, വിധിക്കറിയാമോ വിരഹത്തിന്‍ വേദന

സ്നേഹം, പ്രകൃതി, സൗന്ദര്യം ഇതെല്ലാം സത്യമെങ്കില്‍

സ്നേഹിച്ചുപോയതോ എന്റെ കുറ്റം ? എങ്കില്‍ സ്വീകരിക്കുന്നു ഞാനാ-

വിധിതന്‍ തൂക്കുകയര്‍, എന്തുകൊണ്ടാ വിധിദിനം മാത്രം പറഞ്ഞില്ല?

വീണ്ടും നീറി നീറി മരിക്കുവാനോ? നടപ്പിലാക്കൂ ആ വിധി ഇന്നു തന്നെ, ഇല്ലയെങ്കില്‍

ആ വിധിദിനമെങ്കിലും പറഞ്ഞുതരൂ, വയ്യ എനിക്കിനി നീറുവാന്‍, അല്ലയെങ്കില്‍

വിധിക്കുമുന്‍പെ നീറി മരിച്ചുപോയിടും

34 comments:

  1. സ്നേഹം, പ്രകൃതി, സൗന്ദര്യം ഇതെല്ലാം സത്യമെങ്കില്‍.......
    samsayikkenda iva mathramanu sathyam oru kaaryam kudi venam -daya -ennal ividam swargam

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ശ്രീ - വെറും ചിരി മാത്രം?
    രമണിക - സഹജീവികളോട് കരുണ ഇല്ലെങ്കില്‍ ഒന്നും ഇല്ല. സ്നേഹം ഉണ്ടെങ്കിലെ കരുണ ഉണ്ടാവൂ.
    സ്നേഹമാണഖില സാരമൂഴിയില്‍
    സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും!!!!

    ReplyDelete
  5. ഇഷ്ടപ്പെട്ടു ഇനിയും വരാം

    ReplyDelete
  6. ഷിഹാബിനും പണ്യന്‍കുഴിയില്‍ കുടുംബാംഗത്തിനും നന്ദി ഇവിടെ എത്തിയതിനും അഭിപ്രായത്തിനും.

    ReplyDelete
  7. കവിത ഇഷ്ടപ്പെട്ടു. ഒത്തിരി വ്യഥകള്‍ ഉണ്ടെന്നു തോന്നുന്നല്ലോ..

    ReplyDelete
  8. That’s deep .. really deep to get to the bottom at one go …
    Poetry at its philosophical height yet smells of love …

    ReplyDelete
  9. ഹനല്ലലത് ആശംസകള്‍ക്ക് നന്ദി.
    കുമാരന്‍ - വ്യഥ ഉണ്ടെന്നു തോന്നിയോ?
    deeps - is that that much deep? Thank you for the compliment.

    ReplyDelete
  10. നല്ല വരികള്‍ keep it up

    ReplyDelete
  11. Sikshakal eppozum cheyyathathettukalkkalle... Nannayirikkunnu. Ashamsakal...!!!

    ReplyDelete
  12. i know i would come back to read this again ...

    Ouuu Malayalam could be twisted and pressed so well as to articulate the creativity hidden within … wow!

    ReplyDelete
  13. നന്നായിട്ടുണ്ട്...
    തുടരുക...

    ആശംസകള്‍...*

    ReplyDelete
  14. സൂത്രന്‍, സുരേഷ് കുമാര്‍ പുഞ്ചയില്‍, സുജീഷ്, കണ്ണനുണ്ണി, ശ്രീ ഇടമണ്‍ നന്ദി ഈ വഴി വന്നതില്‍.
    deeps - വീണ്ടും വരുമല്ലോ?

    ReplyDelete
  15. സ്നേഹമെന്നൊന്നുണ്ടായിരുന്നില്ല എങ്കില്‍ ?
    നിറയുമോ കണ്ണുകൾ ഈ വരിയിൽ
    "അനുവദിച്ചുകൂടെ ഒരു സാന്ത്വനം ഒരു താരാട്ടൊന്നു ആസ്വദിക്കാനായ്"

    നന്മകൾ

    ReplyDelete
  16. ലിച്ചു - അഭിപ്രായത്തിനു നന്ദി .
    വരവൂരാന്‍ - വീണ്ടും സജീവമായി ?

    ReplyDelete
  17. i came again to see more beautiful lines...
    not yet time , or i came early?

    ReplyDelete
  18. Deeps, Thank u. "Life is more precious than time". (From Deeps article Tick of time) :)

    ReplyDelete
  19. Kuthiravattom Pappunte aaradhikayano? :-)

    From which film it is? I haven’t heard it ..

    Update cheyyunille? athum vidhiyano?

    ReplyDelete
  20. Kuthiravattom Pappunte aaradhikayano? :-)

    From which film it is? I haven’t heard it ..

    Update cheyyunille? athum vidhiyano?

    ReplyDelete
  21. Deeps - From "Thenmaavin kombath"
    Ellam vidhi pole varatte.

    ReplyDelete
  22. നന്നായിരിക്കുന്നു സഹോദരീ......

    ആശംസകള്‍

    ReplyDelete
  23. ....സ്നേഹം പലപ്പോഴും നിഷിദ്ധമാക്കപ്പെടുമ്പോള്
    നിസ്സഹായതയുടെ മൂടു പടത്താല്‍ നമ്മുക്ക് കണ്ണുനീരോളിപ്പിക്കാം...

    ഒരിക്കല്‍ വന്നു പോയതാണ്..
    ഇപ്പോള്‍ വീണ്ടും.. :)

    ReplyDelete
  24. yes i have watche that movie.. funny one ...

    ee vidhi maatti ezuthan time aayyinu thonanu, alle?

    ReplyDelete
  25. ജെ പി സര്‍, നന്ദി, അങ്ങേക്ക് നമസ്ക്കാരം.
    ഹന്ല്ലലത് - വീണ്ടും നന്ദി, നല്ല വരികള്‍ക്ക്
    deeps - വിധി മാറ്റി എഴുതാന്‍ ഞാനാര് ?

    ReplyDelete
  26. ബിലാത്തിപട്ടണം - ഇനിയും സത്യസന്ധമായ അഭിപ്രായം പറയാന്‍ ആ ബിലാത്തിപട്ടണത്തില്‍ നിന്നും ഇങ്ങു വരണേ :)

    ReplyDelete