
ഓര്‍മതന്‍ വാതായനങ്ങള്‍ക്കിടയിലൂടെ
ഓടിയെത്തിയൊരാ പൂന്തെന്നലെ
ഓമനിച്ചു കൊല്ലുവതെന്തിന്നുനീ
ഓര്‍മ്മകള്‍ എല്ലാം മറന്നൊരെന്‍ അന്ത്യത്തിനായോ
ഓമനേ എന്നെത്ര വട്ടം വിളിച്ചു ഞാനെങ്കിലും
ഒരു വട്ടം പോലും നോക്കിയില്ല നീ
ഓടി തളര്‍ന്നു കിതക്കുന്നൊരാ
ഓമനത്തിങ്കള്‍കിടാവായ് മാറി ഞാന്‍
ഒഴുകുന്ന നദി തന് പല ഓരക്കാഴ്ചപോല്‍
ഒഴുക്കിനെതിരെ നീന്താന്‍ കഴിയാതെ
ഒഴുകിയിരുന്നുവെന്‍ മാനസഭാവങ്ങള്‍
ഓര്‍മതന്‍ വര്‍ണചെപ്പുകള്‍ തുറന്ന്
ഒരു ചെറു നിശ്വാസമായ് എന്നോടടുക്കുന്ന
ഒരു പഴംപാട്ടിന് രാഗ ഭേദങ്ങളെ
ഓടിയകറ്റി ഞാന്‍ വീണ്ടും ഉണര്‍ന്നു
ഓടിക്കയറി ഞാന്‍, മറന്ന കല്‍പ്പടവുകള്‍ ചവുട്ടി
ഓമനിക്കുന്ന, ഞാനിന്നെന് മുറ്റത്തെ,
ഒറ്റ പനിനീര് പുഷ്പത്തിന് മൃദുലതപോല്‍
ഒത്തിരിക്കുന്നുവെന്‍ മാനസവും
ഒതുങ്ങിയിരിക്കുന്നുവെന്‍ വിരലുകളും വീണ്ടും ചലനത്തിനായി.