
മാനസ നോവിന്റെ ഭാരമകറ്റുവാനായ്
എന്തൊക്കെയോ കുത്തി കുറിച്ചോരെന്‍
വരികള്‍ക്കിടയിലൂടെ എത്തി നോക്കിയ
നിഷ്കളങ്കമാം സ്നേഹത്തിന് പ്രതീകമേ
വഴി തെറ്റി പോകുന്ന കുഞ്ഞാടുകളെ
തെല്ലു ശാസിച്ചും വരിയില്‍ നിര്‍ത്തി
സ്നേഹത്താല്‍ തഴുകി നടത്തുന്നോരാ
ഇടയന് തന് പ്രതിരൂപമേ
വിശാലമായൊരു മനസ്സിന്റെ കോണില്‍
ചഞ്ചലമായോരെന്‍ ചിന്തകളെപ്പോലും
തൊട്ടു തലോടി ഉറക്കുന്നോരെന്‍
അച്ഛന്റെ സാമീപ്യമറിഞ്ഞിടുന്നു ഞാന്‍
ദൂരെയാണെങ്കിലും ആശ്വസിപ്പിക്കട്ടെ,
കേണീടട്ടെ ഞാന്‍ ഈശ്വരനോട്
ദീനങ്ങള്‍ എല്ലാം അകറ്റി വീണ്ടുമാ
പളുങ്കുപുഞ്ചിരിയുമായ് സജീവമാകുവാന്‍
ഫോട്ടോ കടപ്പാട് - അങ്കിളിന്റെ ഓണം ഫോട്ടോസ് കളക്ഷന്‍ ഇന്ദുലേഖ.കോം