Tuesday, August 4, 2009

പ്രകൃതിയിലേക്ക്



രാവിന്റെ നോവുകള്‍ക്കന്ത്യം കുറിച്ചാ-
പാലാഴി പൂനിലാവിന്‍ കുളിര്‍മ്മയില്‍
‍പാതിയടഞ്ഞോരെന്‍ കണ്ണുകള്‍ക്കുള്ളിലെ
നക്ഷത്ര ദീപങ്ങള്‍ക്ക് തിരി കൊളുത്തി

നനവാര്‍ന്ന വര്‍ണത്താല്‍ ചാലിച്ച് തീര്‍ത്ത
വാസന്ത കന്യതന്‍ പരിരംഭണത്താല്‍
കോരിത്തരിച്ചീടുന്നു ഞാന്‍, ആദ്യ-
മഴയിലെ ഭൂമിതന്‍ സ്പന്ദനം പോല്‍

‍നാദബ്രഹ്മത്തിന്‍ കമ്പികള്‍ മുറുകിയാ-
മാനസവേണുതന്‍ പരിലാളനത്തിന്‍
രാഗങ്ങള്‍, ഭ്രാന്തു പിടിപ്പിക്കുവതെന്നെ
ഇറ്റിറ്റായ് വീഴുന്ന സ്നേഹ ബിന്ദുക്കള്‍ പോല്‍

‍മൂടല്‍ മഞ്ഞിന്‍ മറയകറ്റിയടുക്കുന്നോരാ-
കുളിര്‍തെന്നലെ ഓടിയകറ്റെണ്ട എന്നെയീ
തെളിനീര്‍ ചോലതന്‍ തീരത്ത്, കണ്‍ചിമ്മിടട്ടെ
ഞാനെന്‍ കര്‍മ്മത്തിന്‍ സാക്ഷാത്കാരമായ്‌

തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ
പൂഞ്ചോലതന്‍ സംഗീതമായിരിന്നുവെന്‍
ചിറകറ്റ സ്വപ്‌നങ്ങള്‍ക്കൊപ്പം വെറുതെ -
നൃത്തമാടാന്‍ വന്ന വാദ്യവൃന്ദങ്ങള്‍

നമിച്ചീടുന്നു പ്രകൃതി, ഞാന്‍ നിന്നെ
‍ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്ത-
സത്യപ്രപഞ്ചമേ, സ്വീകരിക്കുക നീ ഞങ്ങളെ,
നിന്നിലെ ലയമാധുര്യമായ്‌ മാറുവാന്‍

25 comments:

  1. പ്രകൃതിയ്ക്ക് എന്റെയും പ്രണാമം. നന്നായിരിയ്ക്കുന്നു

    ReplyDelete
  2. കണ്ണടക്കാരാം വായനക്കാരെയോര്‍ത്തു നീ
    ഒന്നു വലുതാക്കി എഴുതിയെങ്കില്‍
    കൃതാര്‍ത്ഥയാലെന്മനം നിറഞു തൂകിയേനെ
    തായേ പ്രകൃതി
    പൊറുക്കുകില്ലേയെന്‍ വികൃതി!

    ReplyDelete
  3. പ്രകൃതിയിലേക്ക് ഇറങ്ങാന്‍ ഞാനും ഇണ്ട്‌.....

    ReplyDelete
  4. ""നനവാര്‍ന്ന വര്‍ണത്താല്‍ ചാലിച്ച് തീര്‍ത്ത
    വാസന്ത കന്യതന്‍ പരിരംഭണത്താല്‍
    കോരിത്തരിച്ചീടുന്നു ഞാന്‍, ആദ്യ-
    മഴയിലെ ഭൂമിതന്‍ സ്പന്ദനം പോല്‍ ""

    പ്രകൃതിയിലേക്ക് എന്നെയും കൊണ്ട് പൊകൂ സുകന്യ. മനോഹരമായിരിക്കുന്നു കവിയുടെ സ്പന്ദനങ്ങള്‍.

    ആശംസകള്‍

    ജെ പി അങ്കിള്‍
    തൃശ്ശിവപേരൂര്‍

    ReplyDelete
  5. ശ്രീ, ആദ്യ കമന്റിന് നന്ദി. എന്റെയും പ്രണാമം.
    Poor-me / പാവം-ഞാന്‍ - അയ്യോ പാവം. അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസമാണോ? ഇനി ശ്രദ്ധിക്കാം. പക്ഷെ അവതരിപ്പിച്ച രീതി ഗംഭീരം.
    വഴിപോക്കന്‍, കണ്ണനുണ്ണി, ജെ പി അങ്കിള്‍, നമ്മളൊക്കെ പ്രകൃതിയിലേക്ക് ആവാഹിക്കപ്പെടുകയല്ലേ ?
    കുമാരന്‍ - ഇഷ്ടമായതില്‍ സന്തോഷം.

    ReplyDelete
  6. കുളിര്‍തെന്നലെ ഓടിയകറ്റെണ്ട എന്നെയീ
    തെളിനീര്‍ ചോലതന്‍ തീരത്ത്, കണ്‍ചിമ്മിടട്ടെ
    ഞാനെന്‍ കര്‍മ്മത്തിന്‍ സാക്ഷാത്കാരമായ്‌

    ചേച്ചി മനോഹരം, പ്രകൃതി യുടെ മനോഹാരിത എത്ര വര്‍ണിച്ചാലും തീരില്ലല്ലോ
    ആശംസകള്‍

    ReplyDelete
  7. നമിച്ചീടുന്നു പ്രകൃതി, ഞാന്‍ നിന്നെ, ‍ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്ത- സത്യപ്രപഞ്ചമേ,
    സ്വീകരിക്കുക നീ ഞങ്ങളെ, നിന്നിലെ ലയമാധുര്യമായ്‌ മാറുവാന്‍

    തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ പൂഞ്ചോലതന്‍ സംഗീതമായ്‌ ഈ വരികൾ‌ ഞങ്ങളിലേക്കും ഊർന്നിറങ്ങുന്നു

    പ്രകൃതിയുടെ നൗർമ്മല്യമുള്ള വരികൾ

    ReplyDelete
  8. "നമിച്ചീടുന്നു ഞാനും.......”
    വരികള്‍ മനോഹരം.
    സഹോദരി,ആശംസകള്‍...

    ReplyDelete
  9. പ്രകൃതിയിലേക്ക് ആദ്യ കമന്റിന് പ്രണാമം,വരികള്‍ മനോഹരം.

    ReplyDelete
  10. valare nannayi avatharippichirikkunnu !!!

    ReplyDelete
  11. കുറുപ്പേ, എത്ര വര്‍ണിച്ചാലും തീരില്ല പ്രകൃതിയെ, എന്നിട്ടും, പ്രകൃതി ക്ഷോഭത്തിന് നമ്മള്‍ കാരണക്കാര്‍ ആകുന്നു.
    വരവൂരാന്‍, അത്രയും നൈര്‍മല്യം ആ മനസ്സില്‍ ഉള്ളതിനാലോ?
    വിജയന്‍ സര്‍, നന്ദി, നമസ്കാരം, ആശംസകള്‍.
    the man to walk with, ഇഷ്ടായി ? സന്തോഷം.
    സപ്ന, വീരു, നമുക്കു പ്രകൃതിയെ പ്രണയിക്കാം, പ്രണമിക്കാം.

    ReplyDelete
  12. ‍നാദബ്രഹ്മത്തിന്‍ കമ്പികള്‍ മുറുകിയാ-മാനസവേണുതന്‍ പരിലാളനത്തിന്‍ രാഗങ്ങള്‍, ഭ്രാന്തു പിടിപ്പിക്കുവതെന്നെ ഇറ്റിറ്റായ് വീഴുന്ന സ്നേഹ ബിന്ദുക്കള്‍ പോല്‍
    ...
    സുന്ദരമായിരിക്കുന്നു സോദരീ.
    നമുക്കൊരുമിച്ചു നീങ്ങാം
    പ്രകൃതിയിലേക്ക്

    ReplyDelete
  13. ‘നമിച്ചീടുന്നു പ്രകൃതി, ഞാന്‍ നിന്നെ
    ‍ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്ത-
    സത്യപ്രപഞ്ചമേ, സ്വീകരിക്കുക നീ ഞങ്ങളെ,
    നിന്നിലെ ലയമാധുര്യമായ്‌ മാറുവാന്‍‘

    ഈ പ്രകൃതിയിലേക്ക് എനിക്കിറങ്ങാതിരിക്കാൻ കഴിയുന്നില്ല. മനോഹരം.

    ReplyDelete
  14. വയനാടന്‍ - നന്ദി സോദരാ, ഒപ്പം സന്തോഷവും അറിയിക്കുന്നു.
    നരിക്കുന്നന്‍ - ഒരുപാട്‌ നന്ദി, ഇവിടെ വീണ്ടും എത്തിയതിലും, അഭിപ്രായത്തിനും.

    ReplyDelete
  15. നമിച്ചീടുന്നു പ്രകൃതി, ഞാന്‍ നിന്നെ!
    മനോഹരം.
    ആശംസകള്‍!

    ReplyDelete
  16. നമിച്ചീടുന്നു പ്രകൃതി, ഞാന്‍ നിന്നെ
    ‍ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്ത-
    സത്യപ്രപഞ്ചമേ, സ്വീകരിക്കുക നീ ഞങ്ങളെ,
    നിന്നിലെ ലയമാധുര്യമായ്‌ മാറുവാന്‍

    പ്രണാമം

    ReplyDelete
  17. മനോഹരമായ പ്രണയ കവിത. പ്രക്രുതിയെ പ്രണയിക്കുമ്പോഴുള്ള അനുഭൂതി പോലെ വേറെ എന്തുണ്ടീ ഉലകില്‍... ?

    ReplyDelete
  18. കവിത വളരെ നന്നായിരിക്കുന്നു
    നല്ലവരികള്‍ .

    ReplyDelete
  19. നന്നായിട്ടുണ്ട്

    ReplyDelete
  20. രമണിക,
    അരുണ്‍ കായംകുളം,
    ഖാദര്‍,
    വിജി ചേച്ചി,
    അരുണ്‍

    നന്ദിയും സന്തോഷവും അറിയിക്കുന്നു. വൈകിയതില്‍ ക്ഷമിക്കുക

    ReplyDelete
  21. kollam..nannaayirikkunnu
    തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ
    പൂഞ്ചോലതന്‍ സംഗീതമായിരിന്നുവെന്‍
    ചിറകറ്റ സ്വപ്‌നങ്ങള്‍ക്കൊപ്പം വെറുതെ -
    നൃത്തമാടാന്‍ വന്ന വാദ്യവൃന്ദങ്ങള്‍

    ReplyDelete
  22. ഇത് വായിക്കുമ്പോള്‍ സുന്ദരമായ പ്രകൃതിയിലൂടെ ഒരു സവാരി നടത്തുകയായിരുന്നു. സ്നാഗതി കൊള്ളാം, സത്യമായിട്ടും വളരെ അധികം ഇഷ്ട്ടപ്പെട്ടു.

    ReplyDelete