Thursday, August 13, 2009

ഇത്രയെങ്കിലുംമാനസ നോവിന്റെ ഭാരമകറ്റുവാനായ്‌
എന്തൊക്കെയോ കുത്തി കുറിച്ചോരെന്‍
വരികള്‍ക്കിടയിലൂടെ എത്തി നോക്കിയ
നിഷ്കളങ്കമാം സ്നേഹത്തിന്‍ പ്രതീകമേ

വഴി തെറ്റി പോകുന്ന കുഞ്ഞാടുകളെ
തെല്ലു ശാസിച്ചും വരിയില്‍ നിര്‍ത്തി
സ്നേഹത്താല്‍ തഴുകി നടത്തുന്നോരാ
ഇടയന്‍ തന്‍ പ്രതിരൂപമേ

വിശാലമായൊരു മനസ്സിന്റെ കോണില്‍
ചഞ്ചലമായോരെന്‍ ചിന്തകളെപ്പോലും
തൊട്ടു തലോടി ഉറക്കുന്നോരെന്‍
അച്ഛന്റെ സാമീപ്യമറിഞ്ഞിടുന്നു ഞാന്‍

ദൂരെയാണെങ്കിലും ആശ്വസിപ്പിക്കട്ടെ,
കേണീടട്ടെ ഞാന്‍ ഈശ്വരനോട്
ദീനങ്ങള്‍ എല്ലാം അകറ്റി വീണ്ടുമാ
പളുങ്കുപുഞ്ചിരിയുമായ് സജീവമാകുവാന്‍ഇത് ജെ പി അങ്കിളിന് സമര്‍പ്പിക്കുന്നു.

ഫോട്ടോ കടപ്പാട്‌ - അങ്കിളിന്റെ ഓണം ഫോട്ടോസ് കളക്ഷന്‍ ഇന്ദുലേഖ.കോം

33 comments:

 1. jayettanu kittiya ettavum nallayoru paaridhoshikam.............

  ReplyDelete
 2. സമര്‍പ്പണം നന്നായി.

  ReplyDelete
 3. എനിക്ക് സന്തോഷമായി സുകന്യക്കുട്ടീ..

  എന്നെ കുറിച്ച് ഇത്രയും എഴുതാന്‍ കഴിഞ്ഞല്ലോ നിനക്ക്. ഞാന്‍ പണ്ടേ നിന്നെ എന്റെ അകക്കണ്ണ് കൊണ്ട് കണ്ടിരുന്നു. എണ്‍പതുകളില്‍ ഞാന്‍ നേരില്‍ കാണാത്ത പലരേയും രേഖാ ചിത്രം പോലെ വരച്ചിരുന്നു.

  ഓരോരുത്തരുടെയും ജീവിത പന്ഥാവുകള്‍ അറിയുമ്പോള്‍ എന്നില്‍ അവരുടെ ഒരു ഛായ പതിയാറുണ്ട്. ആ കഴിവുകള്‍ ഇപ്പോള്‍ എനിക്കില്ല എന്ന് തോന്നുന്നു. ഞാന്‍ ഒന്ന് വരക്കാന്‍ ശ്രമിക്കാം. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി മള്‍ട്ടിമീഡിയ സോഫ്റ്റ് വേറ്സ് ഒന്നും ഉപയോഗിക്കാറില്ല. എന്റെ വിഷനും ശരിയല്ല. വലത് കണ്ണിലെ കാഴ്ച തൊണ്ണൂറ് ശതമാനവും പോയി. അതിനാല്‍ കൂടുതല്‍ സ്ട്രൈന്‍ എടുക്കാന്‍ പറ്റില്ല.

  എന്റെ ബ്ലൊഗിലുള്ള ആ “എന്റെ പാറുകുട്ടീ“ എന്ന നോവല്‍ അവസാനിച്ച് കിട്ടിയാല്‍ പിന്നെ വലിയ കമിറ്റ്മെന്റ്സ് ഒന്നും ഇല്ല.  കുറേ നാളായി ആശിച്ചതാ നിന്നെ ഒന്ന് നേരില്‍ കാണാന്‍. സാധിച്ചില്ല. ആളുടെ യഥാര്‍ത്ഥമായ ഒരു രൂപം പോലും എന്റെ മനസ്സില്‍ ഇല്ല.

  ഞാന്‍ രക്തവാതം പിടിച്ച് ചികിത്സയിലാ. എനിക്ക് പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ വയ്യ. 10 ദിവസം കഴിഞ്ഞാല്‍ എനിക്ക് ഡ്രൈവ് ചെയ്യാന്‍ സാധിക്കും. പക്ഷെ ഞാന്‍ അകലം വഴിക്കൊന്നും പോകില്ല.

  മകന്‍ കോയമ്പത്തൂര്‍ പോകുമ്പോള്‍ വണ്ടിയില്‍ കയറി ഇരിക്കണം.
  അവന്റെ കല്യാണത്തിന് വരുമല്ലോ. തീര്‍ച്ചയായും വരണം. 8 മണിക്ക് എന്റെ തൃശ്ശൂരുള്ള വസതിയില്‍ എത്തിയാല്‍ ഒരുമിച്ച് പോകാം. ബീനാമ്മയുണ്ടാകും ഇവിടെ. 4 മണിയോടെ തിരിച്ചെത്താം. അങ്ങിനെയാകും നല്ലത്.

  ബ്ലോഗില്‍ ഉപയോഗിച്ച എന്റെ പടം “ഇന്ദുലേഖ” യില്‍ കഴിഞ്ഞ ഓണത്തിന് മത്സരമായി വന്നതാ. അതിന്റെ കേപ്ഷന്‍ കുറിച്ച, അമേരിക്കയില്‍ താമസിക്കുന്ന ലക്ഷ്മി എന്ന പെണ്‍കുട്ടിക്ക് അവാര്‍ഡ് കിട്ടിയിരുന്നു.


  എത്രയും വേഗം നേരില്‍ കാണാമെന്ന പ്രത്യാശയോടെ

  ജെ പി അങ്കിള്‍

  ReplyDelete
 4. നന്നായിട്ടുണ്ട്.
  ആശംസകള്‍...............

  ReplyDelete
 5. unniyettane patti anthu paranjaalum adikamakilla, thanks for this complement

  ReplyDelete
 6. വരികളിലെ ആത്മര്തത മനസ്സിലാക്കുന്നു...
  സമര്‍പ്പണം നന്നായി സുകന്യ...

  ReplyDelete
 7. Good attempt... Nalla Varikal.It is a good compliment for JP!

  ReplyDelete
 8. നന്നായി എഴുതിയിരിക്കുന്നു.ആ പടം ഇട്ടതും നന്നായി..
  പിന്നെ ഓണം വരികയായി..
  ഓണാശംസകള്‍

  ReplyDelete
 9. Njangalum Prarthikkunnu... Ashamsakal...!!!

  ReplyDelete
 10. Kure nalla aalukalude itharam ormakalaanu, jeevitham aaswaadyakaramaakuunathu, Prakashettan.

  aashamsakal!

  -Suresh Nellikode & Sujatha
  Burlington. Ca.

  ReplyDelete
 11. umm thats truely a touching and emotional and prayerful one .....

  ReplyDelete
 12. വളരെ നന്നായിട്ടുണ്ടു !! തുടരുക ഈ ലളിതോദ്യമങ്ങൾ ഇനിയും സഹോദരീ....!!

  ReplyDelete
 13. സുകന്യ ചേച്ചി നല്ല സമര്‍പ്പണം, ജേ പീ സാറിന് കൊടുത്ത നല്ലൊരു ഓണം സമ്മാനം ആയി ഇത്.

  ReplyDelete
 14. നിങ്ങളാരേയും നേരിട്ടറിയില്ല. എങ്കിലും ആ സ്നേഹവും വാൽസല്യവും മനസ്സിലാക്കുന്നു.
  ആശം സകൾ

  ReplyDelete
 15. ഇതു മാവേലി അങ്കിളല്ലേ...വരികൾ നന്നായി
  ആശംസകൾ

  ReplyDelete
 16. ഗീത - നന്ദി ആദ്യ കമന്റിനും ആത്മാര്‍ത്ഥമായ പ്രോല്‍സാഹനത്തിനും.

  ബിലാത്തിപട്ടണം }
  ഖാദര്‍ }ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.

  ജെ പി അങ്കിള്‍ - "ഓരോരുത്തരുടെയും ജീവിത പന്ഥാവുകള്‍ അറിയുമ്പോള്‍ എന്നില്‍ അവരുടെ ഒരു ഛായ പതിയാറുണ്ട്." അങ്കിളിന് കവിത വരുമ്പോലെ. വരക്കുകയും ചെയ്യുമോ? ഒരു സകലകല വല്ലഭന്‍ തന്നെ. കണ്ണിലെ കാഴ്ചക്ക് ഇനിയും മങ്ങലേല്‍ക്കരുതെ. അങ്കിള്‍ സട്രൈന്‍ എടുക്കണ്ട. എന്റെ ആശംസകള്‍ അറിയിക്കുമല്ലോ ജയേഷിനോടും, സേതുലക്ഷ്മിയോടും. എനിക്ക് വരാന്‍ കഴിയില്ല. പക്ഷെ ഞങ്ങള്‍ അടുത്ത് തന്നെ തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി തൊഴാന്‍ വരും. അപ്പൊ വരാം വീട്ടിലേക്ക്. കല്യാണത്തിന് വരാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. അങ്കിളിന്റെ ഫോട്ടോ അനുവാദം തന്നതിനാല്‍ ഇടുന്നു.

  വിജയന്‍ സര്‍, ഒരുപാട്‌ നന്മകള്‍ ഉള്ള മനസ്സിന് നന്ദി.

  കുട്ടന്‍ - ശരിയാണ്. നേരിട്ടറിയാത്ത ഞാനും നേരിട്ടറിയുന്ന നിങ്ങളും ആ മനസ്സിന്റെ വലുപ്പം അറിയുന്നു.

  കണ്ണനുണ്ണി - ഈ വാക്കുകള്‍ ആത്മാര്‍ത്ഥതയുടേത്‌ .

  G - നന്ദി ഈ സന്ദര്‍ശനത്തിന്. അതിന് തീര്‍ത്തും അര്‍ഹനല്ലേ അങ്കിള്‍?

  അരുണ്‍ കായംകുളം - അങ്കിളിന്റെ ഒരു പടം തന്നെ ഇടുന്നു. എന്റെയും ഓണാശംസകള്‍. ഓണത്തിനു സ്പെഷ്യല്‍ ആയി ഓടുന്നുണ്ടോ കായംകുളം സൂപ്പര്‍ ഫാസ്റ്റ്‌?

  രാധ - നന്ദി, തിരിച്ചങ്ങോട്ടും ആശംസകള്‍.

  സുരേഷ് കുമാര്‍ - പ്രാര്‍ത്ഥനക്ക് ഫലം ഉണ്ടാകും. എന്റെയും ആശംസകള്‍.

  ചാരുദത്തന്‍ - നന്ദി, ആദ്യസന്ദര്‍ശനത്തിനും ആ നല്ല വാക്കുകള്‍ക്കും. നന്മകള്‍ നേരുന്നു.

  Deeps - ആദ്യം മുതല്‍ പ്രോല്‍സാഹിപ്പിക്കുന്ന സുഹൃത്തേ, നന്ദി.

  വീരു - ലളിതോദ്യമങ്ങള്‍ നിങ്ങളുടെ ഒക്കെ പ്രോത്സാഹനത്താല്‍ തുടരുന്നു സഹോദരാ

  കുട്ടന്‍ മേനോന്‍ - അതെ. വേഗം സുഖം ആവട്ടെ. (പെട്ടെന്ന് get well soon എന്ന് കണ്ടപ്പോള്‍ ചിരിച്ചു പോയി. അരുണ്‍ കായംകുളം എഴുതിയ പോസ്റ്റ് വായിച്ചുവോ? അപ്പോള്‍ അതിന്റെ അര്‍ത്ഥം പിടികിട്ടും.)

  കുറുപ്പേ, അനിയാ - നന്ദി, ഓണ സമ്മാനമായി ആശംസ അറിയിക്കുന്നു. {വലിയ അല്ല ഒരു ചിലവും ഇല്ലാത്ത ഓണ സമ്മാനങ്ങള്‍ മാത്രമെ നല്‍കാറുള്ളൂ :)}

  വയനാടന്‍ - അതാണ്‌ എനിക്കും ഈ ബ്ലോഗിലൂടെ കിട്ടിയത്‌

  വഴിപോക്കന്‍ - നന്ദി ഈ വരവിനും കമന്റിനും.

  വരവൂരാന്‍ - അതെ ബ്ലോഗിലെ മാവേലി. :)

  ReplyDelete
 17. നന്നായിട്ടുണ്ട്

  ReplyDelete
 18. haaa
  thats almost seasonl ...

  hope you will come up with something onam manavum niravum ulla something ...

  ReplyDelete
 19. ശ്രീ : നന്ദി, ഓണാശംസകള്‍.
  deeps : ഓണത്തെ കുറിച്ച് ? :)

  ReplyDelete
 20. ആത്മാര്‍ത്ഥമായ വരികള്‍ക്കു അഭിനന്ദനങ്ങള്‍ ...ഓണാശംസകള്‍!!!

  ReplyDelete
 21. haha thank you for that timly comment ....

  ReplyDelete
 22. achane pole snehikan upadesham tharan orale kittunath bhagyaman. kavitha nannayittund.

  ReplyDelete
 23. നന്നായിട്ടുണ്ട്. കവിത..

  ReplyDelete
 24. നന്നായി..നല്ല വരികള്‍..

  ReplyDelete
 25. നന്നായിരിക്കുന്നു.....ഓണാശംസകള്‍

  ReplyDelete
 26. Happy Onam ....

  not all of us have same experinces .. thats why we are capable of learning from others' alle?

  yea.. Divoo is having a great time

  ReplyDelete
 27. മഹേഷ്‌
  Deeps
  മയില്‍‌പീലി
  കുമാരന്‍
  കുഞ്ഞായി
  പ്രവാസി
  വിഷ്ണു
  നന്ദി, ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും :)

  ReplyDelete
 28. mole uddheshashudhiyodeyulla samarppanam athimanoharam.nalla varikal.

  ReplyDelete