
സമയം പോകുന്നു, സമയം പോകുന്നു......,
പൊയ്ക്കോട്ടേ, ആരോടും ഒന്നും മിണ്ടാതെ-
കടന്നു കളഞ്ഞാല്‍ മതിയല്ലോ സമയത്തിന്,
അടുക്കള പാച്ചിലിനിടയില്‍ അവള്
അണുവിട വിട്ടുകൊടുത്തില്ല
"സമയത്തിന്" കുളിക്കേണ്ട,
ശൌചങ്ങളൊന്നുമേ വേണ്ട
ആരുടെ കാര്യവും നോക്കി വലയേണ്ട
ചോറും കറികളും ഒരുക്കേണ്ട,
ഉണ്ണുകയെവേണ്ട, ഉറങ്ങേണ്ട,
ഓഫീസില്‍ "സമയത്തിന്" എത്തണം എന്നുമില്ല
ഒരു മാന്ത്രികനെ പോലെ എല്ലായിടത്തും
എല്ലായ്പ്പോഴും ഉണ്ടല്ലോ
ദേ, പിന്നേം പോകുന്നു സമയം
എന്നെ വെല്ലുവിളിച്ചുകൊണ്ട്,
ഒന്നെത്താന്‍ ശ്രമിച്ചോട്ടെ ഞാന്‍,
ബാക്കി പിന്നെ.