Tuesday, November 10, 2009

മിഴികള്‍ സ്നേഹസാഗരങ്ങള്‍







ഇന്നീ മിഴികള്‍ക്ക് മങ്ങല്‍ ഏറ്റുവെങ്കിലും
തിളങ്ങുന്നു ഓര്‍മയില്‍ ആ മിഴികള്‍

ആ മിഴികള്‍ നിന്റെ സ്വത്ത്‌ ആണെന്ന് പലരും
പറഞ്ഞിരിക്കാം, കാരണം, അവ ചിരിച്ചിരുന്നു,
കുസൃതി നിറഞ്ഞിരുന്നു, അനന്തശാന്തത തുളുമ്പിയിരുന്നു,
ആലസ്യഭാവത്തോടെ ചിലപ്പോഴും, കൊച്ചുകുഞ്ഞിന്‍ -
നിഷ്കളങ്കതയോടെ പലപ്പോഴും കണ്ടിരിക്കാം

അതൊന്നുമല്ല എന്റെ സ്വത്ത്‌, ആ മിഴികള്‍ രണ്ടു -
സ്നേഹസാഗരങ്ങള്‍ എന്നറിഞ്ഞത് ഞാന്‍ മാത്രം
അലയടിക്കും സ്നേഹം കണ്ടതല്ലേ, പിന്നീടെന്നോ
ഞാന്‍ അതിലൂടെ കണ്ടു തുടങ്ങി, പിന്നെ
അതെന്റെ മിഴികള്‍ ആവുകയായിരുന്നോ

സ്നേഹ സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-
പാഴ്വാക്കുകള്‍ മായ്ച്ചു കളയൂ.

30 comments:

  1. ((((((((((((((((((((ഠോ))))))))))))))))))))))
    അപ്പോള്‍ അനുസരണ ഉണ്ട് അല്ലെ ഓപ്പോള്‍ക്ക്‌

    ആദ്യം തേങ്ങ പിടി വിശദമായി പിന്നെ

    ReplyDelete
  2. quite plain and simple to read ...
    but the more you read, the deeper its meaning turns out to be
    oops... i didnt quite grasp ....
    but i hope those eyes will embrace you in acceptance ....

    ReplyDelete
  3. ആ മിഴികള്‍ രണ്ടു -സ്നേഹസാഗരങ്ങള്‍ എന്നറിഞ്ഞത് ഞാന്‍ മാത്രം ... എത്ര നല്ല തിരിച്ചറിവ് സുകന്യേച്ചി...

    ReplyDelete
  4. ചേച്ചി,
    ഇഷ്ടപ്പെട്ടത് കവിത മാത്രമല്ല, കൂടെയുള്ള മിഴികളുമാണ്.അത് ഈ കവിതയെ രണ്ട് രീതിയില്‍ ചിന്തിക്കാന്‍ ഉള്ള കാരണമായി.വെറും കവിതയായി ഒരു അര്‍ത്ഥവും, പടത്തോട് കൂടി മറ്റൊരു അര്‍ത്ഥവും, നന്ദി:)

    ReplyDelete
  5. പടവും കവിതയും തമ്മില്‍ എന്തോ ഒരു പൊരുത്തമില്ലായ്മ ഉണ്ടോ എന്നൊരു സംശയം, ചിലപ്പോള്‍ എനിക്ക് മനസിലാവാത്തത് കൊണ്ടാവും, ക്ഷമിക്കുക, ഒപ്പോളിന്റെ സാധാരണ കവിതകള്‍ കവിതയെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് മനസിലാവുമായിരുന്നു. കാരണം ലളിതമായ ശൈലി തന്നെ. അരുണ്‍ പറഞ്ഞപോലെ രണ്ടു അര്‍ഥം ആവാം ഒരു പക്ഷെ എനിക്ക് മനസിലാവാതെ പോയത്.

    ReplyDelete
  6. അനിയാ എന്തൊക്കെയോ കുഴപ്പങ്ങള്‍ സംഭവിച്ചു കൊണ്ടേ ഇരുന്നു ഇതു പബ്ലിഷ് ചെയ്യുന്ന സമയത്ത്. ഒരു തേങ്ങ ഉടക്കേണ്ടത് അത്യാവശ്യവും ആയിരുന്നു. നന്ദി അത് നിര്‍വഹിച്ചതിന്.

    എനിക്കും അത്രയ്ക്ക് അങ്ങോട്ട് തൃപ്തിയായിട്ടില്ല അനിയാ. *പോര അല്ലെ. സാരമില്ല അടുത്തത്‌ നന്നാക്കാം.

    *എന്റെ എഴുത്ത്‌ ആണ് പോര എന്ന് പറഞ്ഞത്. ഞാന്‍ എഴുതിയ മിഴികള്‍ അല്ലാട്ടോ., അത് സ്നേഹസാഗരം തന്നെ. :-)

    deeps - വളരെ കൃത്യമായി പറഞ്ഞു. നന്ദി ആ നല്ല മനസ്സിന്.

    patchikutty - തിരിച്ചറിവ് മാത്രമല്ല, ഒരു വഴിത്തിരിവും ആയിരുന്നു.

    അരുണ്‍ - എന്തായാലും മനസ്സിലായല്ലോ, ഇതു പോസ്റ്റ് ചെയ്യാന്‍ കൃഷ്ണന്റെ ഒരുപാട്‌ പരീക്ഷണങ്ങള്‍ക്ക് വിധേയയായി. സ്നേഹകൂടുതല്‍ കൊണ്ടാണെന്ന് അറിയാം.

    ReplyDelete
  7. മിഴിkal സ്നേഹസാഗരngal എന്ന്ന കവിത നന്നായിട്ടുണ്ട് , കണ്ണന്റെ പടം സങ്കല്പിച്ചു കവിതവയിക്കുമ്പോള്‍ എന്തോ പോരുതപെടുന്നില്ല, കണ്ണനെ സന്കല്പിക്കാതെ കവിത വായിച്ചപ്പോള്‍ ഞാന്‍ സുകന്യയുടെ കണ്ണുകളിലെ സ്നേഹസഗ്ഗരമാണ് കവിതയില്‍ കണ്ടത് .............. വരികള്‍ വളരെ ലളിതം .... മനോഹരം......

    ReplyDelete
  8. കണ്ണന്റെ ചിത്രത്തോട് കൂട്ടിവച്ചു തന്നെ കവിത വായിച്ചു...
    ആസ്വദിക്കാനും സാധിച്ചു...
    കവിതയുടെ ഗൂഡ സൌന്ദര്യം

    ReplyDelete
  9. ആ മിഴികളുടെ അഗാധ സൌന്ദര്യം കവിതയില്‍ വേണ്ടത്ര ഫലിക്കാതെ പോയി.

    ReplyDelete
  10. വഴിപോക്കന്‍ - നന്ദി ഇവിടെ എത്തിയതില്‍.

    ഗീത - പൊരുത്തക്കേട് തോന്നി അല്ലെ. കൃഷ്ണനെ മാറ്റാന്‍ ഇനി കഴിയില്ല ഗീത, എന്റെ കണ്ണില്‍ സ്നേഹസാഗരം... നന്ദി.

    മുരളി - നന്ദി വീണ്ടും ഇവിടെ എത്തിയതിലും അഭിപ്രായത്തിനും

    ഖാദര്‍ - പറഞ്ഞത് വളരെ ശരിയാണ്. നന്ദി.

    ReplyDelete
  11. ഇഷ്ടമായി, ചേച്ചീ...

    ReplyDelete
  12. സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-പാഴ്വാക്കുകള്‍ മായ്ച്ചു കളയൂ.



    നന്നായിട്ടുണ്ട്

    ReplyDelete
  13. മിഴികള്‍ നമുക്കു സ്വന്തമാണ്ണ്‍ എങ്കിലും അതിലുടെ കാണുന്നതൊന്നും നമുക്കു സ്വന്തമല്ല.

    ReplyDelete
  14. “അതൊന്നുമല്ല എന്റെ സ്വത്ത്‌, ആ മിഴികള്‍ രണ്ടു -
    സ്നേഹസാഗരങ്ങള്‍ എന്നറിഞ്ഞത് ഞാന്‍ മാത്രം !!!”
    അതു വെറുതേ...എനിക്കും അറിയാമായിരുന്നു..കവിത വഴങ്ങാത്താതുകൊണ്ട് എഴുതി ഫലിപ്പിച്ചില്ലെന്നേയുള്ളൂ..
    ഇച്ചിരി ലേറ്റായീലോ? ഹും യെന്താ പറ്റ്യേ?
    ലേറ്റായാലു ലേറ്റസ്റ്റായ് താൻ വന്നതു ട്ടാ..
    ആശംസകൾ !!

    ReplyDelete
  15. ശ്രീ - ഇഷ്ടായോ :-),

    ഉമേഷ് - നന്ദി, സന്തോഷം.

    മയില്‍‌പീലി - ഇഷ്ടമായി ഈ കമന്റ്‌. ഒരു വലിയ തത്വം ആണ് പറഞ്ഞത്. അല്ല ഒന്നു ചോദിച്ചോട്ടെ, ഈ ഏടാകൂടങ്ങള് വിടാറായില്ലല്ലേ?

    വീരു - ഹഹഹഹ....ഇത്തിരി സ്വാര്‍ത്ഥത കാണിച്ചുവോ? ലേറ്റസ്റ്റ് ആയിട്ട് തന്നെയാ വന്നത്. സമ്മതിച്ചു. കവിത വഴങ്ങിയില്ലെങ്കിലും നര്‍മത്തിന്റെ രാജാക്കന്മാരില്‍ ഒരാളല്ലേ, പിന്നെന്താ
    "നാന്‍ ഒരു തടവ സൊന്നാല്‍ നൂറു തടവ സൊന്ന മാതിരി" (തിരിച്ച് ഒരു ഡയലോഗ് പറയാമെന്നു കരുതി.

    ReplyDelete
  16. സ്നേഹസാഗരങ്ങളാമഴകുറ്റരണ്ടുമിഴികൾ
    സ്നേഹംകിട്ടാതെ മങ്ങലേറ്റുകേഴുന്നുവോ?

    ReplyDelete
  17. സ്നേഹ സാഗരങ്ങളെ വരൂ.... ഞാന്‍ എഴുതി വെച്ച-പാഴ്വാക്കുകള്‍ മായ്ച്ചു കളയൂ


    ഇത്ര മനോഹരമായത് എങ്ങനെ മായ്ച്ചു കളയാന്‍ തോന്നും !

    ReplyDelete
  18. മിഴികള്‍ സ്നേഹസാഗരങ്ങള്‍ തന്നെ!!!
    മറ്റെല്ലാ പാഴ്‌വാക്കുകളും മായ്ച്ചുകളയുന്നു....

    ReplyDelete
  19. mizhikalil nira kathiraayi
    sneham
    mozhikalil sangeethamaayi

    nice...

    ReplyDelete
  20. ബിലാത്തിപട്ടണം, രമണിക, ജോയ് പാലക്കല്‍, പൂതന, akosoto - നന്ദി. :-)

    ReplyDelete
  21. കടൽകരയിൽ എഴുതിയിട്ട്‌ സാഗരത്തോട്‌ മായ്ക്കാൻ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ നടന്നേനെ!!..ഒരിക്കലും നശിക്കാത്ത ഈ ബ്ബൂലോകത്ത്‌ അനശ്വരമായ്‌ നിലകൊള്ളൂം ഈ കവിതകൾ ..നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  22. മന്‍സൂര്‍ - നന്ദി ഇവിടെ എത്തിയതിനും, അഭിപ്രായത്തിനും, ആശംസകള്‍ക്കും. ആശംസകള്‍ അങ്ങോട്ടും. :)

    ReplyDelete
  23. ആ മിഴികള്‍ കുസൃതി നിറഞ്ഞിരുന്നു, അനന്തശാന്തത തുളുമ്പിയിരുന്നു..

    എനിക്കും തോന്നിയിട്ടുണ്ട്‌ അങ്ങിനെ

    ReplyDelete
  24. നിന്റെ മിഴികളില്‍ ഞാന്‍ കണ്ട ഈറന്‍,
    ഉള്ളില്‍ അലയടിക്കുന്ന സാഗരത്തിന്റെ
    വേദനയെഴും കൈവഴികളോ.
    വളരെ നല്ല കവിത,
    വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്,
    സ്നേഹപൂര്‍വം
    താബു.

    ReplyDelete
  25. mole ,nammude ethu karyangalkkum (nanmakkum thinmakkum)mizhikalaanallo sakshi...ava sneha saagarangal koodiyaanennathil ottum samshaya milla..nalla varikal..

    ReplyDelete
  26. മനോഹരമായ ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്ന വരികള്‍

    ReplyDelete
  27. വരവൂരാന്‍, താബു, the man to walk with, വിജയലക്ഷ്മി ചേച്ചി - എല്ലാവര്‍ക്കും നന്ദി

    ReplyDelete
  28. ചേച്ചി
    കവിത ഇഷ്ടായിട്ടോ :)

    ReplyDelete