Thursday, November 26, 2009

സമയം പോകുന്നു...


സമയം പോകുന്നു, സമയം പോകുന്നു......,

പൊയ്ക്കോട്ടേ, ആരോടും ഒന്നും മിണ്ടാതെ-
കടന്നു കളഞ്ഞാല്‍ മതിയല്ലോ സമയത്തിന്,
അടുക്കള പാച്ചിലിനിടയില്‍ അവള്‍
അണുവിട വിട്ടുകൊടുത്തില്ല

"സമയത്തിന്" കുളിക്കേണ്ട,
ശൌചങ്ങളൊന്നുമേ വേണ്ട
ആരുടെ കാര്യവും നോക്കി വലയേണ്ട
ചോറും കറികളും ഒരുക്കേണ്ട,
ഉണ്ണുകയെവേണ്ട, ഉറങ്ങേണ്ട,
ഓഫീസില്‍ "സമയത്തിന്" എത്തണം എന്നുമില്ല
ഒരു മാന്ത്രികനെ പോലെ എല്ലായിടത്തും
എല്ലായ്പ്പോഴും ഉണ്ടല്ലോ

ദേ, പിന്നേം പോകുന്നു സമയം
എന്നെ വെല്ലുവിളിച്ചുകൊണ്ട്,
ഒന്നെത്താന്‍ ശ്രമിച്ചോട്ടെ ഞാന്‍,
ബാക്കി പിന്നെ.

47 comments:

 1. ഞാന്‍ തേങ്ങ ഉടച്ചുകൊണ്ട് ഈ ചിന്തിപ്പിച്ചു ചിരിപ്പിക്കുന്നതായ കവിതയുടെ കമന്ടുക്കള്‍ക്ക് ഗണപതി കുറിക്കുന്നു

  ReplyDelete
 2. ദേ..പിന്നേം പോണു...ഞാനീ തേങ്ങ വാങ്ങി വരുവോളമൊന്നു നിൽക്കൂ സമയമേ..
  ങ്ഹാ..ഇതാ എത്തിപ്പോയ്..
  “““ഠോ‍”””
  ങ്ഹാ ഇത്തവണ സമയത്തിനിട്ടാണല്ലോ പണി കൊടുത്തിരിക്കുന്നത്..ങ്ഹാ ഉത്തരവാദിത്തമില്ലാത്ത അവനിതു കിട്ടണം !! ആശംസകൾ !!

  ReplyDelete
 3. haa .. once a while only you come up with your posts ....
  but when you do update them, thats a feast for the readers ....

  waiting and waiting for the time to move
  that we see another post here,
  time never disappointed us
  despite being chased by time
  she has found time to scribble her
  lines with a sense of humour
  to ridicule time....

  kollatto ...

  ReplyDelete
 4. തേങ്ങ അടി എന്റെ കുത്തകയാണെന്ന് ഉറക്കെ പ്രഘ്യാപിച്ചു കൊണ്ട്

  (((((((ഠോ)))))))))

  ReplyDelete
 5. ഓപ്പോളേ എളുപ്പം ആവട്ടെ സമയം പോവുന്നു ന്നു.

  "ഒരു മാന്ത്രികനെ പോലെ എല്ലായിടത്തും
  എല്ലായ്പ്പോഴും ഉണ്ടല്ലോ"

  (കലക്കി, ലളിതം മനോഹരം, കഴിഞ്ഞ കവിത മനസിലായില്ലെങ്കിലും ഇത്തവണ എനിക്ക് മനസിലായി, ഇഷ്ടമായി, ദേ പിന്നേം സമയം പോണു)

  ReplyDelete
 6. സമയം അവനിലേക്ക് നമ്മെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു...

  ReplyDelete
 7. സമയം നോക്കുകയാണെങ്കില്‍ മയില്‍‌പീലി ആണ് ആദ്യം തേങ്ങ ഉടച്ചത്. പക്ഷെ വീരുവിനെയാണ് ആദ്യം കാണുക. എല്ലാം സമയത്തിന്റെ ഒരു കളിയെ. ഒപ്പോളിന്റെ അനിയന്‍ മൂന്നാമന്‍ ആയി. സാരമില്ലാട്ടോ കൂട്ടുകാരെ. സമയം അങ്ങ് മുന്നേറട്ടെ.

  വീരു - കമന്റ്‌ വായിച്ച് ചിരിച്ചു. ആശംസകള്‍.

  Deeps‌ - ഒരുപാട് നന്നായി ബ്ലോഗ് എഴുതുന്ന ഒരാളില്‍ നിന്നും ഈ കമന്റ്‌, അവാര്‍ഡ്‌ ലഭിച്ച പോലെ തോന്നുന്നു. നന്ദി.

  ഖാദര്‍ - ചിന്തിപ്പിക്കുന്ന കമന്റിനു നന്ദി.

  മയില്‍‌പീലി - രാവിലത്തെ തിരക്കാണോ ചിന്തിച്ചത് ? ഗണപതി കുറിച്ചതിന് പ്രത്യേക നന്ദി.

  അനിയാ - ഈദ്‌ ഒഴിവൊക്കെ കഴിഞ്ഞ് ഇപ്പൊ വന്നതേ ഉള്ളു. എളുപ്പം വരാന്‍ സമയത്തെ പോലെ നമുക്കാവില്ലല്ലോ? ഇഷ്ടമായോ, സന്തോഷം, അവസാനത്തെ വരി ഒന്നുകൂടി പറഞ്ഞത് ചിരി ഉണര്‍ത്തി.

  ReplyDelete
 8. പ്രബന്ജ്ജതിലെ ഓരോന്നിനെയും കീഴടക്കികൊണ്ടിരിക്കുന്ന... പ്രബന്ജ്ജതിലെ ഓരോന്നിനെയും കീഴടക്കികൊണ്ടിരിക്കുന്ന മനുഷ്യനെപോലും തോല്പിച്ചുകൊണ്ട് ഇതാപോകുന്നു സമയം!!!!!!!!!!!!!!!!! വളരെ നന്നായിട്ടുണ്ട് , ചിന്തിപ്പിക്കുന്ന കവിത !!!!!!!!!!!

  ReplyDelete
 9. ആരാലും പിടിച്ചു നിർത്ഥാൻ സാധിക്കാത്ത/പിടികൊടുക്കാത്ത കുന്തമാണല്ലൊയീസമയം....

  ReplyDelete
 10. nashttappedunna samayam...!

  manoharam, Ashamsakal...!!!

  ReplyDelete
 11. samayamillathore samayathupoluma
  samayam kuthichu neengunnu jettupola
  samayathin soojikalil allippitichu
  swanthanikkunnu orikkalum pattatha
  samayathin niyanthrana mettupatiya
  samayathil alinchuchernitta
  samayathin alavalathitharthin
  samaya soojikalay maruvan moham.

  nannayirikkunnu.arthavathaya varikal ezuthuvan eniyum kazinchitette
  kakkapulli

  ReplyDelete
 12. സമയം എപ്പോഴും അങ്ങനെയാണ് ടീച്ചറെ

  ReplyDelete
 13. സമയത്തിന് മറ്റൊന്നും ചിന്തിയ്ക്കേണ്ടതില്ലല്ലോ. അതിനൊപ്പമെത്താന്‍ പാടു പെടേണ്ടത് നമ്മളല്ലേ?

  കവിത നന്നായി, ചേച്ചീ.

  ReplyDelete
 14. ഗീത വാപ്പാല - ശരിയാണ്. സമയത്തിന് നമോവാകം.

  സുരേഷ് - നന്ദി ഓരോ വരവിനും.

  ബിലാത്തിപട്ടണം - ആണല്ലോ, സമയത്തിന് വരുന്നതില്‍ സന്തോഷം.

  കാക്കപ്പുള്ളി - "സ"മയത്തില്‍ ഒരു എട്ടുവരി കവിത കുറിച്ചതിനു നന്ദി. അനുഗ്രഹത്തിന് നന്ദി.

  ഉമേഷ് മാഷേ, ഞാന്‍ ടീച്ചര്‍ അല്ലാട്ടോ, ഗുമസ്ഥ ആണ്. അഭിപ്രായത്തിന് നന്ദി.

  ശ്രീ - നന്നായോ, ശ്രീ എത്തിയപ്പോള്‍ എനിക്കും സന്തോഷം.

  ReplyDelete
 15. ആസ്വദിച്ചു ചേച്ചീ ഈ സമയചിന്തകള്‍...നന്നായി ട്ടോ..

  ReplyDelete
 16. ഉമേഷേ :)
  നിറക്കൂട്ടെ, തേജസ്വിനി - സന്തോഷം ഈ വഴി വന്നതില്‍

  ReplyDelete
 17. ഒന്നിനും സമയമായില്ലാ എന്നു പറയുന്നവർക്കു ഒരു മുന്നറിയിപ്പ്‌ അല്ലേ...തുടരുക

  ReplyDelete
 18. 'പുല്ലാണേ... പുല്ലാണേ... സമയം ഞങ്ങള്‍ക്കു പുല്ലാണേ...'
  എന്നൊക്കെ വിളിച്ചുപറയണമെന്നുണ്ട്
  പക്ഷെ..ഈ നേരമില്ലാത്ത നേരത്ത് ആരെയും വകവെയ്ക്കാത്ത സമയത്തിനെതിരെ മുദ്രാവാക്യം വിളിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം.
  സമയം സമയത്തിന്റെ വഴിക്ക്
  ഞാന്‍ എന്റെവഴിക്കും.
  സുകന്യേച്ചീ..ആശംസകള്‍

  ReplyDelete
 19. വരവൂരാന്‍ - വരവൊന്നും കാണാതെ വിഷമം തോന്നി. സ്ഥിരം വരുന്ന ആളായത് കൊണ്ടാവാം. നിങ്ങളില്ലാതെ എനിക്കെന്തു ബ്ലോഗ് ?

  നീലു - ഇഷ്ടപ്പെട്ടു ഈ കമന്റ്‌. ഇനിയും വരില്ലേ?

  കുഞ്ഞിപ്പെണ്ണേ - സമയത്തിനോ എനിക്കോ, സമയത്തിന് എന്ത് ഏശാന്‍ ഹും....

  ReplyDelete
 20. സമയം പോകുന്നു....
  സമയം പോകുന്നു...
  ജീവിതമെത്തിപിടിയ്ക്കാനാവുമ്പോഴേയ്ക്കും..
  സമയം പോകുന്നു..സമയം പോകുന്നു!!!!
  നന്നായിരിക്കുന്നു ടീച്ചറെ.

  ReplyDelete
 21. സമയത്തെക്കുറിച്ചെഴുതിയതു വായിക്കാനായതു കൊണ്ടാവാം സമയത്തിനെത്താൻ പറ്റിയില്ല;
  :)

  ReplyDelete
 22. poor-me/പാവം-ഞാന്‍ - ഹഹഹ അത് തന്നെയാ സംഭവിക്കുന്നത്.

  ജോയ് - വളരെ നല്ല കാഴ്ചപ്പാടോട് കൂടി ഇതു വായിച്ചതിനു നന്ദി. പിന്നെ ടീച്ചര്‍ അല്ലാത്തതുകൊണ്ട് ഈ വിളി ഒഴിവാക്കിക്കൂടെ?

  എം. സങ്ങ് - സന്തോഷം. ഇനിയും വരണം.

  വയനാടന്‍ - വൈകിയെന്നോ. സാരമില്ല. എത്തിയല്ലോ. :)

  ReplyDelete
 23. സുന്ദരമായ വരികള്‍. ഇഷ്ടായി കവിത

  ReplyDelete
 24. നഷ്ടപ്പെട്ടാല്‍ തിരികെ കിട്ടാത്തത് സമയമാണെന്ന് കേട്ടിട്ടുണ്ട് :)
  (ചുമ്മാതാ, എത്രയോ പ്രാവശ്യം നഷ്ടപ്പെട്ടിരിക്കുന്നു)
  പോസ്റ്റിലെ നര്‍മ്മബോധം രസിച്ചു :)

  ReplyDelete
 25. ആഭ - നന്ദി, സന്തോഷം, ഇവിടെ എത്തിയതിന്, കമന്റ്‌ പറഞ്ഞതിന്

  അരുണ്‍ - നര്‍മത്തിന്റെ രാജാവിന്റെ കൈയ്യില്‍ നിന്ന് സമയമില്ലാത്ത സമയത്തും ഈ കമന്റ്‌ കിട്ടിയതില്‍ സന്തോഷം.

  ReplyDelete
 26. നന്നായിരിക്കുന്നു ചേച്ചി ,
  സമയം പോയി ബാക്കി പിന്നെ പറയട്ടോ

  ReplyDelete
 27. അഭി ചിരിച്ചു ഈ കമന്റ്‌ വായിച്ച്. നന്ദി.

  ReplyDelete
 28. ummm time poyee ....
  now rewind & start all over

  ReplyDelete
 29. നഷ്ടപ്പെട്ടതിനെക്കുറിച്ച് നാമെന്തിനു ദു:ഖിയ്ക്കുന്നു? നഷ്ടപ്പെട്ടതെന്തെങ്കിലും നാം കൊണ്ടു വന്നതാണോ? സമയം കുറേ ആയി, ഇനി ഭക്ഷണം കഴിച്ചു വരാട്ടാ...

  ReplyDelete
 30. സമയമാം ജഗത്തില്‍ നാം സ്വര്‍ഗയാത്ര നടത്തും
  എത്രമാനോഹരമായ അര്‍ത്ഥമുള്ള വരികള്‍

  ReplyDelete
 31. കാലം സമയം എന്താണ് ..ആപേക്ഷികമാണ്
  അങ്ങിനെയൊന്നുണ്ടോ ? എല്ലാം സങ്കല്പങ്ങള്‍

  ReplyDelete
 32. നില്‍ക്കാന്‍ സമയമില്ല സുകന്യേ .... ഓ ഇപ്പോള്‍ തന്നെ കുറേ സമയമായി ...ബാക്കി പിന്നെ പറയട്ടോ...

  ReplyDelete
 33. Deeps - ടൈം പോയി. ശരിയാണ്.

  കൊട്ടോട്ടിക്കാരന്‍ - കുറെ വൈകി നിങ്ങളുടെ ഒക്കെ കമന്റ്‌ ഇതില്‍ വരാന്‍. കാരണം ഞാന്‍ ഓഫീസില്‍ നിന്നാണ് ബ്ലോഗ് നോക്കുന്നത്. രണ്ടു ദിവസം അവധിയായതിനാല്‍ ആണ് ഈ താമസം. അല്ലാതെ വേറൊന്നും അല്ല. ഭക്ഷണം കഴിച്ചു വേഗം വരണെ.

  നന്ദന - അതും ശരിയാണ്. അന്ന് സമയം കൂടെ ഉണ്ടാകും.

  ഇ കെ യം എളംപിലാട് - നന്ദി ഇവിടെ എത്തിയതിന്‌, കമന്റ്‌ പറഞ്ഞതിന്

  പ്രേം - കുറച്ചു സമയം ഇവിടെ ഉണ്ടായതിന് ആദ്യം നന്ദി. ഈ കമന്റ്‌ :)

  കുമാരന്‍ - ഇഷ്ടപ്പെട്ടോ സന്തോഷം,

  ReplyDelete
 34. SAMAYAM AALLU PULIYAANNU KETTO...
  ONNU NIYATHRIKKAN KAZHINJU ENKIL ENNU PALPPOZHUM VICHARICHITTUNDE.

  NALLA AASAYAM NALL AVTHARANAM

  SORRY MALAYALAM FONT KITTUNNILLA

  ReplyDelete
 35. ഉഷശ്രീ - ഈ വഴി വന്നതില്‍ വളരെ സന്തോഷം.

  ReplyDelete
 36. better late than never alle?
  time poyee theernille????

  ReplyDelete
 37. എന്തെങ്കിലും ഒരു കമന്റിടണമെന്നുണ്ട്..
  പക്ഷെ, സമയം തീരെയില്ല...
  വരട്ടെ..!!

  ReplyDelete
 38. Deeps - :)
  വീ കെ - നന്ദി, വരാനും വായിക്കാനും സമയം കിട്ടിയല്ലോ. :)

  ReplyDelete
 39. chechiiiiiiiiiiiiiiiiiiii

  kalakki tto kodu kai...:)

  ReplyDelete
 40. സോണ ജി - നന്ദി, സന്തോഷം.

  ReplyDelete
 41. സമയം പോകുന്നു.ഓര്‍മ്മപ്പെടുത്തലിന് നന്ദിയോടെ..

  ReplyDelete