Wednesday, June 23, 2010

നിര്‍വചിക്കാനുണ്ടോ?


ഭൂതം, വര്‍ത്തമാനം, ഭാവി നിര്‍വചിക്കാനുണ്ടോ....?
ഉണ്ടേ, ഈ (സദ്‌) ബുദ്ധിയില്‍ തോന്നിയത് ഇതാ

ഭൂതം ഒട്ടും "ഭൂത"മല്ല ഓര്‍മയില്‍ സൂക്ഷിക്കുന്നു-
ഭൂതത്തെ ഗൃഹാതുരത്വത്തോടെ

വര്‍ത്തമാനം ഒട്ടൊക്കെ വര്‍ത്തമാന-
ത്തില്‍ മാത്രം വര്‍ത്തിക്കുന്നു,

ഭാവി ഒട്ടാകെ ശോഭനം എന്ന്
ഭാവിക്കുന്നു ഭാവനാപൂര്‍വ്വം

അപ്പൊ അറിഞ്ഞില്ലേ ഭൂതത്തെ, വെറും പാവം
കേട്ടില്ലേ വര്‍ത്തമാനത്തെ, ഈ വര്‍ത്തമാനമേ ഉള്ളു
കണ്ടില്ലേ ഭാവിയെ ഇതാ ശോഭിക്കുവാണെന്ന്
പാവത്താന്മാരിവരല്ലോ കൂട്ടരേ ജീവിതം

ഇതെന്റെ (കു)ബുദ്ധിയാണെന്ന് ധരിച്ചെങ്കില്‍, ഹാ കഷ്ടം!!

31 comments:

 1. കുബുധിയയിട്ടല്ല........ സ്ധ്ബുധിയയിതന്നെ ധരിക്കുന്നു!!!!!!!! all the Best !!!!!!!!!

  ReplyDelete
 2. ഭൂതം, ഭാവി, വര്‍ത്തമാനം....ശുഭം....ഇതാ പിടിച്ചോ തേങ്ങ...

  ReplyDelete
 3. ചൊറിഞ്ഞ് ചൊറിഞ്ഞ് എന്‍റെ തലയിലെ മുടിയെല്ലാം കൊഴിഞ്ഞതു മിച്ചം ഒന്നും പിടികിട്ടിയില്ല.. മണ്ടന്‍ . ഞാന്‍ ..:)

  ReplyDelete
 4. അപ്പോൾ ഭൂതം,വർത്തമാനം,ഭാവിയെല്ലാം പ്രവചിച്ച് കാക്കാലത്തിയാവാനാണൊ ഭാവം...?
  ഈ നിർവചനങ്ങൾ ഇഷ്ട്ടപ്പെട്ടു കേട്ടൊ.

  ReplyDelete
 5. ohhh thats after a long while...
  yea i know you had the reason for that ... but you were missed around here...
  i m not able to read a line though...oops :-(

  ReplyDelete
 6. അതു കൊള്ളാമല്ലോ ചേച്ചീ... :)

  ReplyDelete
 7. ഇത് കാക്കാലത്തി ആണോ ?

  ReplyDelete
 8. "ഭൂത" മല്ലാത്ത ഭൂതത്തെ ഗൃഹാതുരത്വത്തോടെ
  സൂക്ഷിക്കുന്ന ഓര്‍മ്മകളും, വര്‍ത്തമാനത്തില്‍ ഒതുങ്ങുന്ന വര്‍ത്തമാനവും, ഭാവന നിറയ്ക്കുന്ന ഭാവിയും ഇന്നിന്‍റെ നേര്‍ചിത്രം തന്നെ.

  സമ്മതിച്ചു.
  ഭാവന നെയ്ത കാഴ്ച ഉള്‍ക്കാമ്പ് നിറഞ്ഞത്.
  ഭാവുകങ്ങള്‍.

  ReplyDelete
 9. ഭൂതം, വര്‍‌ത്തമാനം, ഭാവി.. ഇതൊക്കെ പറയാനായി ചീട്ടുകൊത്തിയെടുത്ത് കൊടുക്കലായിരുന്നു എന്റെ പണി. ആ ചക്കിക്കുറത്തീടെ കയ്യീന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വന്നപ്പോഴുണ്ട് ദേ, ഇവിടേം അത് തന്നെ. ഞാന്‍ പറന്നു...പറ പറന്നു.....

  ReplyDelete
 10. ഭൂതത്തെ ആലോചിക്കുമ്പോള്‍ ചിരി വരുന്നു. വര്‍ത്തമാനത്തില്‍ ചിരിക്കാനും ചിരിപ്പിക്കാനും ചിരികള്‍ കാണാനും ശ്രമിക്കുന്നു, ഭാവിയില്‍ ചിരി ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഐ മിസ്സ്‌ യൂ

  ReplyDelete
 11. ചാണ്ടികുഞ്ഞ് - ശുഭമായി തേങ്ങ ഉടച്ചതിന് നന്ദി.

  ഗീത വാപ്പാല - നന്ദി, ഗീതയുടെ സദ്‌ബുദ്ധിയാണ് അങ്ങനെ തോന്നിച്ചത്.

  ജിഷാദ് - അപ്പൊ ധരിച്ചു അല്ലെ ? ഹാ കഷ്ടം :)

  ഹംസ - അങ്ങനെ ചൊറിഞ്ഞു ചൊറിഞ്ഞു നല്ലൊരു വര്‍ത്തമാനത്തെ കളഞ്ഞു. ഇനി നല്ല ഭാവിയെങ്കിലും ഉണ്ടാവട്ടെ. ഇനി ഇതും മനസ്സിലായില്ലെങ്കില്‍ ചൊറിഞ്ഞ് വെറുതെ തല പുണ്ണാക്കണ്ട.
  അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയേണ്ടതാണ്. എന്തായാലും ചിരിക്ക് നന്ദി.

  വഴിപോക്കന്‍ - :) നന്ദി സുഹൃത്തെ.

  ബിലാത്തിപട്ടണം - നമ്മളോരോരുത്തരും കാക്കാലന്മാരും കാക്കാലത്തികളും അല്ലെ. നമ്മുടെ ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം നമ്മുടെ കൈകളില്‍ തന്നെ. പ്രവചനമില്ല. നിര്‍വചനം മാത്രം. ഒരുപാട് നന്ദി ഈ പ്രോത്സാഹനത്തിന്

  Deeps - ശരിയാണ്. പക്ഷെ വരാതിരിക്കാന്‍ കഴിയില്ലല്ലോ. സുഹൃത്തുക്കള്‍ ഒരു ആശ്വാസം തന്നെ. വായിക്കാന്‍ കഴിഞ്ഞാല്‍ അഭിപ്രായം പറയുമല്ലോ.

  ശ്രീ - ആണോ ശ്രീ, നന്ദിട്ടോ.

  ഒഴാക്കന്‍ - പകരം വീട്ടി അല്ലെ "ഫുട്സ്ടോനെരേ", ഹും...

  പട്ടേപാടം റാംജി - അത് തന്നെയാണ് ഉദ്ദേശിച്ചത്. ഭാവുകങ്ങള്‍ക്ക്, പ്രോത്സാഹനത്തിന് ഒക്കെ നന്ദി.

  വായാടി - എന്നെ സഹായിക്കു. പറന്നു പോകല്ലേ, പാലും പഴവും, പിന്നെ കാപ്ഷന്‍ ഒക്കെ "എടുത്തു വെച്ചിട്ടുണ്ട്". :)

  മയില്‍‌പീലി - ഇത് വായിച്ചെന്റെ കണ്‍ നിറഞ്ഞു. ഗീതയുമായി പങ്കുവെച്ചു, നമ്മുടെ കൂട്ടായ്മ. അതായത് എന്നെ "ഭൂത"ത്തിലേക്ക് കൊണ്ടുപോയിന്ന്:)

  ReplyDelete
 12. ഹേയ്, സദ് ബുദ്ധി തന്നെ :)

  ReplyDelete
 13. ഞാനീ വഴിക്കേ വന്നിട്ടില്ല.നല്ല ഒരു ഭാവിയുള്ളതാണേ :)

  ReplyDelete
 14. ഭൂതം... ഇങ്ങിനിയെത്താതെ പോയ മറഞ്ഞ കുട്ടിക്കാലം ...

  വര്‍ത്തമാനം... നാളേയ്ക്ക്‌ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ ആസ്വദിക്കുവാന്‍ പലപ്പോഴും മറന്നുപോകുന്ന കുമിള...

  ഭാവി... ശോഭനമായ ഭാവിയുടെ പ്രതീക്ഷയായി, ഒരു ഉത്തേജകമായി വര്‍ത്തിക്കുന്നു.

  നന്നായി എഴുതി കേട്ടോ... ആശംസകള്‍..

  ReplyDelete
 15. മനസ്സ്June 25, 2010 at 3:52 PM

  അറില്ലെനിക്ക് ആ ഭൂതവും പിന്നെ അലയടിക്കുമാ വര്‍ത്തമാനവും ചിന്തയില്‍ ഉത്ഭവിക്കുന്നതാര്‍ക്കും അറിയാത്തോരാ ഭാവിയും

  ReplyDelete
 16. അരുണ്‍ - സമാധാനം. കായംകുളം സൂപ്പര്‍ഫാസ്റ്റ് സിന്ദാബാദ് :)

  ശിഹാബ് - നന്ദി, :)

  ജിപ്പൂസ് - നല്ല നുണയന്‍ ആണല്ലേ, ഈ വഴിക്ക് കണ്ടല്ലോ, പിന്നെ കമന്റും പാസ്സാക്കി. പക്ഷെ നല്ല ഭാവി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. :) ലോകാ സമസ്ത സുഖിനോ ഭവന്തു.

  വിനുവേട്ടന്‍ - ശരിയായ നിര്‍വചനം. നന്ദി.

  മനസ്സ് - മനസ്സിന്റെ ഈ രാഗധാര ഇഷ്ടമായി.

  ReplyDelete
 17. നിര്‍വചനം ഇഷ്ടമായീ

  ReplyDelete
 18. ഭൂതം ഭാവി വര്‍ത്തമാനം.... മൂന്നു കാലങ്ങള്‍ ...കൈവിട്ടതും.. കൈപ്പിടിയിലുള്ളതും... കൈവരുന്നതും...

  ReplyDelete
 19. കൊള്ളാമല്ലോ, 'ഭൂത'വും 'ഭാവി'യും കൂടെയുള്ള ഈ 'വര്‍ത്തമാനം' പറച്ചില്‍..

  സത്ബുദ്ധി കൂടുതല്‍ ദീപ്തമാവട്ടെ... ആശംസകള്‍ !

  ReplyDelete
 20. ഭൂതം ഒട്ടും "ഭൂത"മല്ല ഓര്‍മയില്‍ സൂക്ഷിക്കുന്നു-
  ഭൂതത്തെ ഗൃഹാതുരത്വത്തോടെ


  വര്‍ത്തമാനം ഒട്ടൊക്കെ വര്‍ത്തമാന-
  ത്തില്‍ മാത്രം വര്‍ത്തിക്കുന്നു,


  ഭാവി ഒട്ടാകെ ശോഭനം എന്ന്
  ഭാവിക്കുന്നു ഭാവനാപൂര്‍വ്വം

  നിര്‍വ്വചനങ്ങള്‍ നന്നായി....

  ReplyDelete
 21. ഹാ കഷ്ടം ഈ ചിന്ത എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍ ............
  ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം നാം തന്നെയല്ലേ.....
  ശംഭോ മഹാദേവ........

  ReplyDelete
 22. ഉമേഷ്‌ - ആശംസകള്‍ക്ക് നന്ദി.

  ഗീത - നന്ദി ഗീത

  സുമേഷ് - ഒറ്റവാക്കില്‍ നിര്‍വചിച്ചത് അതിസുന്ദരം.

  ജിമ്മി ജോണ്‍ - കമന്റ്‌ ഇഷ്ടമായി. നന്ദി.

  പാലക്കുഴി - ഇഷ്ടമായി എന്നറിഞ്ഞു സന്തോഷിക്കുന്നു.

  ജയരാജ്‌ - നന്ദി സുഹൃത്തെ

  ReplyDelete
 23. നാമരൂപങ്ങളഴിഞ്ഞുകിടന്നു പാഴാവുന്ന നമ്മളിലൂടെ
  കാലം ക്ഷീണസാന്ദ്രമൊഴുകുന്നു.
  (ചുള്ളിക്കാട്)
  ശരിയാ, വർത്തമാനത്തിൽ മാത്രമേ നാം ജീവിക്കുന്നുള്ളൂ.
  കാലം എന്ന നദിയുടെ വർത്തമാനത്തിൽ മാത്രമല്ലേ നമുക്കു മുങ്ങാൻ കഴിയൂ.

  എഴുത്തിന്റെ രൂപത്തിൽ നവീകരണമാവാം.

  ReplyDelete
 24. :) :)നന്നായിട്ടുണ്ട്. ആശംസകള്‍.....

  ReplyDelete
 25. സുരേഷ് - തുറന്ന അഭിപ്രായത്തിന് നന്ദി. ശ്രദ്ധിക്കാം.

  വിജയന്‍ സര്‍ - നന്ദി സര്‍, (കുറെ നാളായല്ലോ കണ്ടിട്ട്. സുഖമല്ലേ? )

  ReplyDelete
 26. എനിക്ക് ഇഷ്ടായില്ലട്ടോ

  ReplyDelete
 27. കാലങ്ങളാകെ കുഴഞ്ഞുമറിഞ്ഞല്ലോ സുകന്യേ!

  ReplyDelete