ഉള്ളുകള്ളിയറിഞ്ഞിട്ടല്ല
ഉള്‍പ്പോരുണ്ടോന്നുമറിയില്ല
ഉള്ളില്‍ തോന്നിയതീ പഴഞ്ചൊല്ലുമാത്രം
"കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് "
എന്നാലോ, പൊന്‍കുഞ്ഞായുള്ളത് തന്റെമാത്ര-
മെന്നാ ധാരണ ശരിയാണോ?
എന്നിട്ടൊരുകുഞ്ഞിനു കിട്ടിയ "ആ വാര്‍ഡ് "
കാക്കക്കൂട്ടത്തില്‍ കല്ലിട്ടപോല്‍
" 'കാക്ക' പിടിച്ചിട്ടാണ്, കാശുകൊടുത്തിട്ടാണ്,
കാലുപിടിച്ചിട്ടാണ്, കാര്യം കാണാനാണ് "
എന്നിങ്ങനെ കുറുകി കാറുമ്പോള്‍
കാകദൃഷ്ടിയാല്‍ കണ്ടുനോക്കു
ജനഹൃദയം നല്‍കും "പേ" വാര്‍ഡ്
കുറിപ്പ്
ഇത് വായിച്ച് "എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ് " എന്ന് തോന്നുന്നവര്‍ മാത്രം ക്ഷമിക്കു, അവസാനവരി ശ്രദ്ധിക്കൂ. എനിക്ക് നല്ല ധൈര്യം ഉണ്ട്, അവരൊന്നും ഇത് വായിക്കാന്‍ പോകുന്നില്ലല്ലോ ;-)
എന്നെ ഉദ്ദേശിച്ചിട്ടല്ലല്ലോ അല്ലേ, എന്തായിരുന്നു ആ അവാർഡ്, എന്നാലല്ലേ കാക്ക പിടിച്ചു കിട്ടിയതാണോ എന്നു പറയാനാകൂ, പിന്നെ എല്ലാരിന്റെ കുഞ്ഞും പൊന്നു തന്നവേ! നന്നായി ട്ടോ!
ReplyDeleteകാര്യം കാണാന്‍ കഴുതക്കാലും പിടിക്കും.
ReplyDeleteകാര്യം നടന്നാല്‍ പിന്നെ പേവാഡായാലും അവാര്‍ഡായല്ലോ...
Tongue in cheek !!
ReplyDeleteBut the intended readers will not see the post. Good luck to you
അല്ലാ..ഇതിനിടക്ക് പേ ചെയ്ത് , വല്ല അവാർഡും തരമാക്കിയോ...? വെറും ഒരു സംശയമാണ് ..കേട്ടൊ
ReplyDeletekaakka kulichal kokkakumo??? :P
ReplyDeleteby the way, i think i will give you an award!!!! :)
ReplyDeleteകലക്കി കാണേണ്ടവര്‍ ഇത് കണ്ടിരുന്നെങ്കില്‍...
ReplyDeleteഇത് സംഭവം പ്രശനമാണ്..
ReplyDeleteഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡിനെപ്പറ്റിയാണോ...
ReplyDeleteഎനിക്കങ്ങനെ തോന്നിയത് കൊണ്ടാ...അല്ലെങ്കില്‍ ഈ മണ്ടനോട് ക്ഷമിച്ചേക്കൂ...
ഹോ! എന്റെ സുകന്യേ...സമ്മതിച്ചു. ഹാസ്യത്തിലൂടെ ഈ പ്രവണതയെ ആക്ഷേപിച്ചത് വളരെ നന്നായി. അവാര്‍ഡ് കച്ചവടചരക്കാകുമ്പോള്‍ അതിനു പിന്നെ എന്തു മൂല്യം?
ReplyDeleteകലക്കി കേട്ടോ. ഇഷ്ടായി ഈ "കാക്ക" കവിത. :)
അവാര്‍ഡിനെ പറ്റി എന്നും വിവാദങ്ങള്‍ ഉണ്ടാവാറുണ്ടല്ലോ. നല്ല പ്രമേയം.
ReplyDeleteHi
ReplyDeleteIts nice
Pls visit my blog
www.veruthe-kurichath.blogspot.com
ശ്രീനാഥന്‍- ഒരു അവാര്‍ഡ് ഉണ്ടെങ്കില്‍ പിന്നാലെ വിവാദവും ഉണ്ടാവുമല്ലോ, അതിനെ കുറിച്ച് ഒരു കാക്കപുരാണം.
ReplyDeleteറാംജി - പേ വാര്‍ഡ് എന്ന് ഉദ്ദേശിച്ചത്, ജനം പൈസ കൊടുത്ത് കാണുന്ന ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വാര്‍ഡ് :)
അനില്‍ - അതെ എന്‍റെ ഭാഗ്യം. ;)
മുരളീമുകുന്ദന്‍ - എന്താ സംശയം തോന്നാന്‍? അതിനൊക്കെ വല്ല വകുപ്പും കയ്യിലുണ്ടെങ്കിലല്ലേ, ആകെ ഉള്ളതീ ബ്ലോഗാണ്.
deeps - നിങ്ങളുടെ ഒക്കെ കമന്റ്സ് തന്നെ എനിക്കുള്ള അവാര്‍ഡ്
സോണി - അതല്ലേ എന്‍റെ ധൈര്യം. ഞാന്‍ അവാര്‍ഡ് കിട്ടാത്തവരോടും സമാധാനിക്കാന്‍ ആണ് പറഞ്ഞത്. ജനം കൂട്ടിനുണ്ടെന്നുപറഞ്ഞില്ലേ?
ജിഷാദ് - കാര്യമായാണോ? സോണിക്കുള്ള മറുപടി കമന്റ് കൂടി വായിക്കു.
ചാണ്ടികുഞ്ഞു - ആര് പറഞ്ഞു മണ്ടനാണെന്ന്? അത്തെന്നെ.
വായാടി - കച്ചവട ചരക്ക് ആണെങ്കില്‍ പിന്നതിനു പിന്നാലെ പോകുന്നതെന്തിന്? എനിക്ക് കിട്ടുമ്പോള്‍ നല്ലതും മറ്റുള്ളവര്‍ക്ക് കിട്ടുമ്പോള്‍ അത് "കച്ചവട ചരക്കും" ആ ചിന്ത നന്നല്ലല്ലോ?
പാലക്കാട്ടെട്ടാ - അതുതന്നെ. ഈ പ്രോത്സാഹനത്തിനു നന്ദി.
Sheriff - അഭിപ്രായത്തിന് നന്ദി, നോക്കുന്നുണ്ടുട്ടോ.
രണ്ടും കല്‍പ്പിച്ചാണല്ലോ ഇപ്രാവശ്യത്തെ കൊട്ട്... കൊള്ളാംട്ടോ...
ReplyDeleteകിട്ടാത്ത മുന്തിരിങ്ങ പുളിക്കും !!!!!!!!!!!!!!! അതുതെന്നെയാണ് പറ്റുന്നത്????? എല്ലാവിധ ഭാവുകങ്ങളും!!!
ReplyDeleteവിനുവേട്ടാ - ശരിയാണ്. "രണ്ടും" കല്‍പ്പിച്ചിട്ടുണ്ട്. :)
ReplyDeleteഗീത - മനസ്സിലായി അല്ലെ? എന്നുമുള്ള ഭാവുകങ്ങള്‍ക്ക് നന്ദി. തിരിച്ചും.
very good lines puns enjoyed...am still surviving!!!!
ReplyDeletePoor-me/പാവം-ഞാന്‍ - അഭിപ്രായത്തിന് എത്തിയതിന് നന്ദി. കട തത്കാലത്തേക്ക് അടച്ചിടുകയാണെന്ന് വായിച്ചു. തുറക്കട്ടെ എന്ന് കരുതി. ഞാനിവിടെ ഓണത്തിനു ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുറെ രചനകള്‍, എല്ലാരുടെയും മിസ്സ് ചെയ്തിട്ടുണ്ട്.
ReplyDeleteനമ്മുടെ പഞ്ചായത്ത് 'വാര്‍ഡുകള്‍' ഇതില്പ്പെടുമോ?
ReplyDeleteഏതെങ്കിലും 'ആ വാര്‍ഡ്' കമ്മറ്റിക്കാര്‍ ഈ വരികള്‍ കാണാനിട വരട്ടെ... അങ്ങനെയെങ്കിലും ഒരു അവാര്‍ഡ് കിട്ടുമോ എന്നറിയണമല്ലോ...
ജിമ്മി - അങ്ങനെയും തോന്നി അല്ലെ? അവരും കാണാനിടയില്ല, വോട്ടിനായ് ഇറങ്ങിയില്ലേ? കുഴപ്പമാക്കല്ലേ, ജനറല്‍ വാര്‍ഡ്‌പോലും കാണേണ്ടി വരില്ല.
ReplyDeleteഇഷ്ടപെട്ടു.
ReplyDeleteഎന്റെ ബ്ലോഗിലെക്കും സ്വഗതം
Ithu ennethanne ....!
ReplyDeletemanohram, Ashamsakal..!!!
സുധീര്‍ - ഇഷ്ടപ്പെട്ടോ? നന്ദി.
ReplyDeleteസുരേഷ് - എന്താ അങ്ങനെ തോന്നാന്‍? അപ്പൊ, അവാര്‍ഡിന്റെ അടുത്തു വരെ വന്നിട്ടുണ്ടല്ലേ
:-)
ഇതു എന്നെ മാത്രം ഉദ്ദേശിച്ചാണല്ലോ????
ReplyDeleteപിന്നെ...ഇപ്പോൾ പേവാർഡ് കിട്ടാനാ പാട്.. അവാർഡ് കിട്ടാൻ എളുപ്പ്മാണ്...!!!
എന്നെ അല്ല എന്നെ അല്ല എന്നെ അല്ല
ReplyDeleteഉം ..കൊള്ളാം ...നടക്കട്ടെ
ReplyDeleteനര്‍മം മര്മത്തു തന്നെ കൊള്ളട്ടെ ..
ജിയാസ് - ശരിയാണ്. ഉദ്ദേശിച്ചു എന്നതല്ല, പേ വാര്‍ഡ് കാര്യേ :-)
ReplyDeleteഒഴാക്കന്‍- അങ്ങനെ ആണയിട്ടതുകൊണ്ടൊന്നും
കാര്യമില്ല. ആളാരാണെന്ന് ഇപ്പൊ പിടികിട്ടിയില്ലേ വായനക്കാരെ? ;-)
രമേശ് അരൂര്‍ - സന്തോഷം. നന്ദി. കമന്റിലെ പ്രാസം കൊള്ളാം.:)
കാക്കകളും, മരപ്പട്ടികളും ഈനാംപേച്ചികളും അവിടെ 'പേ'വാര്‍ഡില്‍ കുത്തി മറിയുമ്പോള്‍, ഈ അവാര്‍ഡ് വേണ്ടാത്ത കോഴിയ്ക്കുണ്ടോ നെല്ലും പതിരും? അതുകൊണ്ട് ഗാപ്പില്‍ കിട്ടിയതും കൊണ്ട് ഞാന്‍ പോകും!
ReplyDeleteജെ കെ - കിട്ടിയത് തന്നെ ലാഭം. നന്ദി.
ReplyDeleteഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അറിയാം ആർക്ക് “അ വാർഡ്“ കിട്ടുമെന്നും ആർക്ക് “പേ”വാർഡ് കിട്ടുമെന്നും. എന്തായാലും വാർഡുകളെപ്പറ്റിയുള്ള ഈ നർമ്മം ഇഷ്ടായിട്ടോ..
ReplyDeleteഹാപ്പി ബാച്ചിലെര്‍സ് - അതെയതെ. നര്‍മം ഇഷ്ടമായതില്‍ സന്തോഷം.
ReplyDelete""കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് "
ReplyDeleteഎന്നാലോ,
പൊന്‍കുഞ്ഞായുള്ളത് തന്റെമാത്ര-
മെന്നാ ധാരണ ശരിയാണോ? "
ന്യായമായ ചോദ്യം തന്നെ, ചേച്ചീ...
ശ്രീ - ഈ വരിയില്‍ കാര്യം മനസ്സിലാക്കിയതിനു നന്ദി.
ReplyDeleteഅവാര്‍ഡ് കിട്ടാത്തതിനു പണ്ട് മണി ബോധം കെട്ടതോട് കൂടി ഞാന്‍ ഈ അവാര്‍ഡ് കൊടുക്കുന്ന കാര്യം ശ്രദ്ധിക്കാതെയായി . പിന്നെ ഇലക്ഷനായതുകൊണ്ട് പലരും വാര്‍ഡ് തിരഞ്ഞു നടക്കുന്നുണ്ട് . കിട്ടാത്തവര്‍ പാര്‍ട്ടി മാറുന്നും ഉണ്ട് .
ReplyDeleteഇനി ഇലക്ഷന്‍ കഴിഞ്ഞാല്‍ ആരെല്ലാം പേ വാര്‍ഡില്‍ എന്നറിയില്ല.
........................................................
ശ്രീ പറഞ്ഞത് പോലെ
കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് "
എന്നാലോ,
പൊന്‍കുഞ്ഞായുള്ളത് തന്റെമാത്ര-
ഈ ചിന്ത തന്നെയാണ് എല്ലാവര്‍ക്കും .
ഹംസ - മറ്റുള്ളവരെ അംഗീകരിക്കാന്‍ മനസ്സ് വരാത്തതാണ് കുഴപ്പം. അതാണ് വിവാദം ഉണ്ടാക്കുന്നത്.
ReplyDeleteപിന്നെ തിരഞ്ഞെടുപ്പിന്റെ കാര്യം. വാര്‍ഡ് കിട്ടുന്നതുവരെ ജപവും പിന്നെ .. ആവാതിരുന്നാല്‍ നാട് നന്നാവും.
ബ്ലോഗ്ഗില്‍ ഒരു നര്‍മ്മ കവിത വായിക്കുന്നത് ആദ്യം. അസ്സലായി, കുറിക്കു കൊള്ളുന്ന നര്‍മ്മം. :-D
ReplyDeleteസിബു - വളരെ സന്തോഷം. അവാര്‍ഡ് കിട്ടിയപോലെ, :)
ReplyDeleteനല്ല കവിത. നര്‍മ്മത്തില്‍ പൊതിഞ്ഞത്
ReplyDeleteaashayam kollaam mole
ReplyDeleteBhanu &
ReplyDeleteVijichechi - Thanks.