Tuesday, August 31, 2010

നിന്നെ ഞാനറിയുന്നു കൃഷ്ണാ
അമ്മതന്‍ നാവില്‍ നിന്നാദ്യം കേട്ടു
വിസ്മയിപ്പിക്കും നിന്‍ കഥകള്‍ കൃഷ്ണാ
അതിലിഷ്ടം നിന്‍ ജനനവും കൊട്ടയിലേന്തിയ നീ -
പോകും വഴിയില്‍ ദുര്‍ഘടം നീങ്ങിയതും, അന്ന് പക്ഷെ,
നിന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല കൃഷ്ണാ

ദീപം സാക്ഷിയായ് സന്ധ്യാനേരത്ത്‍
നിന്‍ നാമം ജപിച്ചപ്പോഴും, "കാത്തു-
കൊള്ളണേ ദുര്‍ഘടങ്ങളില്‍"എന്നൊട്ടു
യാന്ത്രികമായ്‌ ഉരുവിട്ടപ്പോഴും
നിന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല കൃഷ്ണാ

കണ്ണുനീര്‍ ഉതിര്‍ത്തു ഞാനിന്നുരുവിട്ട
വിളികേട്ട് ദുര്‍ഘടങ്ങള്‍ ഒഴിക്കാന്‍
ഓടിയെത്തിയല്ലോ നീയീ വെന്തുരുകും
മനസ്സിന്നു കുളിര്‍മയുമായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

അമ്മയ്ക്ക് ചെറുപൈതാലായ്
രാധയ്ക്ക്‌ അനുരാഗമായ്
സുധാമാവിനു സുകൃതമായ്
മീരയ്ക്ക് ഭക്തിയായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

ദ്രൌപദിക്ക് സഹോദരനായ്
പാര്‍ത്ഥന് സാരഥിയായ്
ഗോപികമാര്‍ക്ക് തുണയായ്
യമുനക്ക് പ്രിയനായ്
നിന്നെ ഞാനറിയുന്നു കൃഷ്ണാ

അഴലില്‍ നിഴലായ്
അഗ്നിയില്‍ വര്‍ഷമായ്
അന്ധകാരത്തില്‍ കോടിസൂര്യപ്രഭയുമായ്
അജ്ഞതയില്‍ അറിവായ്‌
നിന്നെ ഞാനറിയുന്നു കൃഷ്ണാ

കഥകളല്ലിന്നു നിന്‍ സാമീപ്യമല്ലോ
വിസ്മയം കൊള്ളിക്കുന്നതെന്നെ.
പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ
നിന്നെ ഞാനറിയുന്നു കൃഷ്ണാ

42 comments:

 1. 'കഥകളല്ലിന്നു നിന്‍ സാമീപ്യമല്ലോ
  വിസ്മയം കൊള്ളിക്കുന്നതെന്നെ.
  പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
  നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ
  നിന്നെ ഞാനറിയുന്നു കൃഷ്ണാ ...'

  ഇതുവായിച്ച് ,എന്റെ പെണ്ണൊരുത്തിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വരികളാണിവ...കേട്ടൊ സുകന്യാ ...
  ഒപ്പം പറഞ്ഞു ... അവളൂടെ കൂടെയുള്ള ഈ കള്ളകൃഷ്ണനായ മുരളീമുകുന്ദനല്ലാ ഈ വരികളിലെന്നും....

  ReplyDelete
 2. "കഥകളല്ലിന്നു നിന്‍ സാമീപ്യമല്ലോ
  വിസ്മയം കൊള്ളിക്കുന്നതെന്നെ.
  പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
  നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ...
  നിന്നെ ഞാനറിയുന്നു കൃഷ്ണാ.."

  ഈ വരികള്‍ ഞാന്‍ എന്റെ നെഞ്ചോട് ചേര്‍ക്കുന്നു.
  നല്ല കവിത. എനിക്കൊരുപാടൊരുപാടിഷ്ടമായി. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

  ReplyDelete
 3. കള്ളാ കൃഷ്ണനെ അത്രയ്ക്കങ്ങട് വിശ്വസിക്കല്ലേ കൊറേ പണി തന്നു, പാര വെച്ച് വിഷമിപ്പിചിട്ടെ കാര്യം സാധിച്ചു തരൂ ..
  അത് ആള്‍ടെ ശീലവാ

  ReplyDelete
 4. കഥകളല്ലിന്നു നിന്‍ സാമീപ്യമല്ലോ
  വിസ്മയം കൊള്ളിക്കുന്നതെന്നെ.
  പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
  നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ
  നിന്നെ ഞാനറിയുന്നു കൃഷ്ണാ

  എല്ലാ വിശ്വാസങ്ങളുടെയും ആകെ തുക.
  ഒറ്റക്കാനെന്നു തോന്നുമ്പോള്‍ അപേക്ഷിക്കാതെ കിട്ടുന്ന ആശ്വാസം.

  ReplyDelete
 5. കൃഷ്ണഭക്തയുടെ സ്നേഹം തുളുമ്പുന്ന ഈ വരികള്‍ മനോഹരം....

  ReplyDelete
 6. ദീപം സാക്ഷിയായ് സന്ധ്യാനേരത്ത്‍
  നിന്‍ നാമം ജപിച്ചപ്പോഴും, "കാത്തു-
  കൊള്ളണേ ദുര്‍ഘടങ്ങളില്‍"എന്നൊട്ടു
  യാന്ത്രികമായ്‌ ഉരുവിട്ടപ്പോഴും
  നിന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല കൃഷ്ണാ..............
  കള്ളകൃഷ്ണന്റെ കഥകള്‍ ധാരാളം കേട്ടിരിക്കുന്നു.....ആധികാരികമായി ഒന്നും അറിയില്ല്, നല്ല് വരികള്‍ സുകന്യ

  ReplyDelete
 7. ഇപ്രാവശ്യം ഭക്തിമാര്‍ഗ്ഗത്തിലാണല്ലോ ... ഗുരുവായൂര്‍ സന്ദര്‍ശിച്ചുവെന്ന് തോന്നുന്നു...?

  ReplyDelete
 8. അറിയുന്നു ഗോപികേ, നിന്നെ ഞാനെന്റെയീ അകതാരിലൂറുന്നൊരറിവായി.. അഭിനന്ദനങ്ങൾ! കൃഷ്ണാ, ഗുരുവായൂരപ്പാ,മുരളീമുകുന്ദാ, നാരായണാ!

  ReplyDelete
 9. നല്ല വരികള്‍ കണ്ണന് പിറനാള്‍ പായസമായി....

  ReplyDelete
 10. നല്ല വരികള്‍ ചേച്ചീ... ഈ കൃഷ്ണജയന്തി ദിനങ്ങള്‍ക്ക് ഉചിതമായ കവിത.

  ReplyDelete
 11. i m speechless... superb lines...
  in fact i expected something as beautiful as these lines when you were not seen here the last few days...
  well, today is perhaps the best day to read these lines...
  simply perfect

  ReplyDelete
 12. മുരളീമുകുന്ദാ - എന്‍റെ സഹോദരിയോട് സ്നേഹം അറിയിക്കുന്നു. ശരിയാണ്. സ്വയം ഒരു കള്ളകൃഷ്ണന്‍ എന്ന തിരിച്ചറിവുണ്ടല്ലോ

  വായാടി - എന്‍റെ ഹൃദയം നിറച്ചു ആ അഭിനന്ദനങ്ങള്‍. :)

  കണ്ണനുണ്ണി - പാര വെച്ചാലും കുഴപ്പമില്ല, കൂടെ ഉണ്ടായാല്‍ എല്ലാമായി. കൃഷ്ണാ പാര എന്ന് പറഞ്ഞതിന് പരീക്ഷിക്കരുതേ, കണ്ണനുണ്ണി പറഞ്ഞപ്പോ ഞാനും ......

  kochu ravi - നന്ദി, തുടരണമെന്നാണ് കരുതുന്നത്.

  റാംജി - ശരിയാണ്, ഒരു വലിയ ആശ്വാസം, വിശ്വാസവും.

  ജിഷാദ് - സന്തോഷം. :)

  സപ്ന - ആധികാരികമായി എനിക്കും ?? ദുര്‍ഘടങ്ങളില്‍ തുണയായ് എത്തുന്നില്ലേ ഒരു ശക്തി?

  വിനുവേട്ടാ - ഓണത്തിന് തമിഴ്നാട്ടില്‍ ആയിരുന്നു. ആറുപടൈ വീട് സന്ദര്‍ശനത്തിന്, കേട്ടിട്ടുണ്ടോ?
  ഇത് ഞാന്‍ schedule ചെയ്തു വെച്ചിരുന്നതാ.

  ശ്രീനാഥന്‍ - ഈ അറിവിന്‌ നന്ദി, അഭിനന്ദനങ്ങള്‍ക്കും.

  രമണിക - നന്ദി, സന്തോഷം.

  സോണി - നേരത്തെ എഴുതിയതാണെങ്കിലും പിറന്നാളിന് പോസ്റ്റ്‌ ചെയ്തു. ശരിയായ കണ്ടെത്തല്‍.

  പ്രദീപ്‌ - നന്ദി സന്തോഷം.

  ശ്രീ - ഉചിതമായ സമയത്ത് പോസ്റ്റ്‌ ചെയ്യാനായി വെച്ചതായിരുന്നു.

  deeps - നന്ദി, ക്രെഡിറ്റ്‌ കൃഷ്ണന്, ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ഇതൊന്നും എഴുതാനും ആവില്ലല്ലോ.

  ReplyDelete
 13. കൃഷ്ണന്‍ നമുക്കെന്തെല്ലാം ആണ് അല്ലെ.
  സുകന്യയുടെ കവിത പഴയ ചിട്ടങ്ങള്‍ വിടുന്നില്ല എന്ന് പരാതി ഉണ്ട്.

  ReplyDelete
 14. കവിതയെ വിലയിരുത്താനുള്ള ബോധം ഇല്ല...കുറച്ചു തറക്കഥകള്‍ എഴുതിയ പരിചയമേ, എഴുത്തുമായി ഉള്ളൂ....അതുകൊണ്ട് അഭിപ്രായം പറയുന്നില്ല...
  എനിക്ക് തോന്നുന്നു...ഇതൊരു കവിതാലാപനമായി ഓഡിയോപോസ്റ്റ്‌ ആയി ഇട്ടാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ആസ്വദിക്കാം...വെറുതെ പറയുന്നതല്ല...ഇത്തവണ, ബ്ലോഗ്‌ മീറ്റില്‍, മുരുകന്‍ കാട്ടാക്കടയുടെ രേണുക കേട്ടു, വളരെ ഇഷ്ടപ്പെട്ടു...വായിച്ചിരുന്നേല്‍ ഒന്നും മനസ്സിലാവില്ലായിരുന്നു...ഈ ബ്ലോഗ്‌ ഒന്ന് ശ്രദ്ധിക്കൂ...കിരണ്‍സ്-ന്റെയാ....http://saaandram.blogspot.com/

  ReplyDelete
 15. "പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍
  നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ
  നിന്നെ ഞാനറിയുന്നു കൃഷ്ണാ"

  മനോഹരമായ വരികള്‍.. 'മയില്‍‌പ്പീലി'യില്‍ തുടങ്ങി ഗുരുവായൂരപ്പനെ കുറിച്ചുള്ള ഭക്തിഗാനങ്ങളൊക്കെ ഇഷ്ടമാണെങ്കിലും ആദ്യമായിട്ടാണ് ഒരു കവിതാ ശകലം മനസ്സില്‍ കയറുന്നത്..

  'നിന്നെ ഞാനും അറിയുന്നു കൃഷ്ണാ...'

  ReplyDelete
 16. ഇവിടെ ബാക്കിയാകുന്ന രാധമാര്‍ ..

  ReplyDelete
 17. നന്നായിട്ടുണ്ട്... വളരെ സുന്ദരമായ വരികൾ ... ആശംസകൾ ...

  ReplyDelete
 18. ഭാനു - അതെ. പരാതി കണക്കിലെടുത്തു

  ചാണ്ടികുഞ്ഞ് - നല്ല ഒന്നാംതരം തെണ്ടിത്തരങ്ങളെ തറക്കഥകള്‍ എന്നുപറയല്ലേ, ഹഹഹ... കിരണ്‍സിന്റെ ബ്ലോഗില്‍ നോക്കാം. ഓഡിയോ ആയി ഇടാനൊക്കെ ഈ ജോലിക്കിടയില്‍ നേരം കിട്ടുമോ? സ്വന്തം സിസ്റ്റം ഒക്കെ വാങ്ങട്ടെ എന്നിട്ട് നോക്കാം.

  ജിമ്മി - അപ്പൊ അറിഞ്ഞു അല്ലെ? ഇഷ്ടമായി എന്നറിഞ്ഞു സന്തോഷം.

  ആയിരത്തൊന്നാം രാവേ - ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.

  ഗോപകുമാര്‍ - നന്നായോ? വളരെ സന്തോഷം. നന്ദി. തിരിച്ചും ആശംസകള്‍.

  ReplyDelete
 19. കഥകളല്ലിന്നു നിന്‍ സാമീപ്യമല്ലോ വിസ്മയം കൊള്ളിക്കുന്നതെന്നെ. പരീക്ഷിക്കുമ്പോഴും പതറാതിരിക്കാന്‍ നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ നിന്നെ ഞാനറിയുന്നു കൃഷ്ണാ..

  പരീക്ഷണങ്ങള്‍ക്കൊടുവില്‍ എല്ലാം നിരവേട്ടനെ കൃഷ്ണാ....

  ReplyDelete
 20. ലളിതമായ വരികള്‍..നന്നായിരിക്കുന്നു.

  ReplyDelete
 21. " നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു ".
  അതില്‍ കവിഞ്ഞ് മറ്റെന്ത് വേണം.

  ഞാനും സദാ മനസ്സിലോര്‍ക്കാറുണ്ട്
  " രഥാംഗപാണിരക്ഷോഭ്യ സര്‍വ്വ പ്രഹരണായുധ " എന്ന വരികള്‍.

  ReplyDelete
 22. താന്തോന്നി - ആഗ്രഹങ്ങളൊന്നും ഇല്ല. ആപത്തില്‍ തുണയാകണം എന്നുമാത്രം. നന്ദി.

  സ്മിത - കുറെയായി കണ്ടിട്ട്. നന്ദി

  കേരളദാസനുണ്ണി - അതെ. അതില്‍ കവിഞ്ഞൊന്നും ആഗ്രഹമില്ല. നന്ദി.

  ReplyDelete
 23. നല്ല വരികള്‍ ചേച്ചി , ഇഷ്ടമായി

  ReplyDelete
 24. mattoru meera pole.... manoharamaayi....... aashamsakal...........

  ReplyDelete
 25. അഭി - സന്തോഷം അഭീ

  ജയരാജ്‌ - നന്ദി അഭിപ്രായത്തിന്, ആശംസകള്‍ക്ക്

  ReplyDelete
 26. നല്ലൊരു കൃഷ്ണഭക്തി ഗാനം.

  ReplyDelete
 27. കണ്ണാ.. കൃഷ്ണാ എന്നൊക്കെ ഉള്ള വിളി കെൽക്കുമ്പോൾ ഉള്ളിരൊരു കുളിരാ.... നന്ദി ആ കുളിർ സമ്മാനിച്ചതിനു...

  ReplyDelete
 28. കുമാരന്‍ - വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. നന്ദി.

  വേണുഗോപാല്‍ - നന്ദി മാഷേ.

  ReplyDelete
 29. കൃഷ്ണ................ഗുരുവായൂരപ്പാ!!!!! കൃഷ്ണന്റെ ലീലകള്‍ ......... എത്ര വായിച്ചാലും...എത്ര കേട്ടാലും മതിയാവില്ല... നല്ല വരികള്‍ ..... ellavidha aasamsakalum !!!!!!!!!!

  ReplyDelete
 30. ഗീത - ലീലാവിലാസം തന്നെ. മറ്റൊരു ഭക്തയെ കണ്ടതില്‍ സന്തോഷം.

  ReplyDelete
 31. This the first of my certainly many more regular visits to this Blog.
  Apologise for not commenting in malayalam.
  I spent all my childhood and till early teens with "sandhya nam japam" and almost all traditonal keertanams where etched in my heart.
  But I have not been this stumped by any other verse as these on Krishna.
  Your lines might eclipse the devotion of Meera.

  ReplyDelete
 32. എല്ലാമറിയുന്നു കൃഷ്ണന്‍ എന്നിട്ടും..........

  ReplyDelete
 33. നീ കൂടെയുണ്ടെന്ന് ഞാനറിയുന്നു കൃഷ്ണാ...

  കുറെ കാർവ്ര്ണ്ണാശംസ്കൾ

  ReplyDelete
 34. അനില്‍ കുറുപ്പ് - ഞാന്‍ ധന്യയായി. സന്തോഷം.

  മയില്‍‌പീലി - കൃഷ്ണന്‍ എല്ലാം അറിയുന്നുണ്ടല്ലോ. എന്നിട്ടും എന്ന് പറഞ്ഞാല്‍ കുറച്ചു കരുത്ത് നേടാന്‍ വേണ്ടി ഓരോ പരീക്ഷണങ്ങള്‍.

  വരവൂരാന്‍ - അത് ഇഷ്ടമായി, കാര്‍വര്‍ണാശംസകളെ, ഇവിടെ കണ്ടാല്‍ തന്നെ സന്തോഷമായി.

  ReplyDelete
 35. മോളേ:ഉണ്ണി കണ്ണനില്‍ ഭക്തിയും വിശ്വാസവും അര്‍പ്പിച്ചാല്‍ നമുക്ക് എതുആപല്ഘട്ടത്തിലും നമുക്ക് ര്ക്ഷകനായെത്തും ...എന്റെ അനുഭവത്തിലൂടെ പറയുകയാണ്‌ .പിന്നെ ഭഗവാനെ മറന്നാല്‍ ദുഃഖം തന്നു പരിക്ഷിക്കുകയും ചെയ്യുക പുള്ളിക്കാരന്റെ രീതിയാ .

  ReplyDelete
 36. വിജിചേച്ചി - അതെ. പരീക്ഷണങ്ങളിലും തളരാതെ നോക്കുകയും ചെയ്യും.

  ReplyDelete
 37. Neeyente swantham....
  Neeyente jeevan....
  Neeyallathe mattarum enikkilla...

  ente
  krishna....Guruvayoorappa......

  Nannayi...

  ReplyDelete
 38. റാണിപ്രിയ - നന്ദി, കൃഷ്ണന്‍ തന്നെ ആശ്രയം. ശരിയാണ്.

  ReplyDelete
 39. ഇങ്ങോരായി എങ്ങനാ direct dealings ആണോ??

  ReplyDelete