Thursday, November 4, 2010

ഓപ്പോളിന്റെ കണക്കുപുസ്തകം



കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് കൂടെ-
കൂട്ടേണ്ടവര്‍ കൂട്ടാതെയും കുറച്ചധികം-
വേദനിപ്പിച്ചും ഗുണിതങ്ങളറിയാതെ
സ്നേഹത്തെ ഹരിച്ചു ഹരിച്ചില്ലാതാക്കുന്നകാലത്ത്
ബൂ ലോകത്തെനിക്കു കിട്ടി ഒരു ജീവനെ
(ര)ആ ജീവന്റെ കണക്കുപുസ്തകത്തില്‍
കൂട്ടിയിരിക്കുന്നുവെന്നെ സ്വന്തം ഓപ്പോളായി
പത്തരമാറ്റില്‍ ഒട്ടും കുറവില്ലാതെ സ്നേഹത്തിന്‍-
ഗുണിതങ്ങളാല്‍ കോര്‍ത്തൊരു മാലയിതാ
ഹരിക്കാതെടുത്തുകൊള്‍കയെന്‍ വിവാഹസമ്മാനമായ്‌




ഏഴാം തിയ്യതി ന്യൂ ഡല്‍ഹിയിലെ ഉത്തരഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ ദുര്‍ഗാ ദേവിയെ വിവാഹം കഴിക്കാന്‍ പോകുന്ന എന്‍റെ അനിയന്‍ രാജീവ് കുറുപ്പിന് (കുറുപ്പിന്റെ കണക്കുപുസ്തകം) ആശംസകള്‍ നേരുന്നു.

ബൂലോകരെ, രാജീവ് പറഞ്ഞു ഞാന്‍ അഞ്ചു പവന്റെ സ്വര്‍ണമാല അയക്കുന്നതായി ഫ്ലാഷ്ന്യൂസ്‌ ഉണ്ടായിരുന്നുവെന്ന്. അത് പ്രകാരം കായംകുളം സൂപ്പര്‍ഫാസ്റ്റ് അരുണ്‍ അനിയന്റെ കയ്യില്‍ മാല കൊടുത്തയച്ചിട്ടുണ്ട്. ഇതിനു സാക്ഷികള്‍ ബിലാത്തിപട്ടണം, വായാടിതത്തമ്മ, വിനുവേട്ടന്‍, ചാണ്ടികുഞ്ഞ്, അങ്ങനെ പോകുന്നു ലിസ്റ്റ്. ശ്രീ, കണ്ണനുണ്ണി, തുടങ്ങിയ ബാച്ചീസ് അറിഞ്ഞിട്ടില്ല. ഹാപ്പി ബാച്ചിലേര്‍സ് ഒട്ടും അറിയാന്‍ പാടില്ല. രണ്ട് ഗുണം അഞ്ച് സമം പത്ത് പവന്‍ പോയികിട്ടും. @ജിമ്മി എനിക്കും കണക്കറിയാം എന്ന് ഇപ്പൊ മനസ്സിലായില്ലേ?

41 comments:

  1. കുറുപ്പിനു വിവാഹമംഗളാശംസ്കൾ നേരുന്നു

    ReplyDelete
  2. മംഗളാശംസകൾ……. കുറുപ്പിന്റെ ജീവിതം വെറും കണക്ക് പുസ്തകത്തിൽ ഒതുങ്ങാതെ വിശാലമായി പടരട്ടെ….പന്തലിക്കട്ടെ…. പുഷ്പ്പിക്കട്ടെ…….

    ReplyDelete
  3. ഹാപ്പി ബാച്ചിലേര്‍സ് ഒട്ടും അറിയാന്‍ പാടില്ല. രണ്ട് ഗുണം അഞ്ച് സമം പത്ത് പവന്‍ പോയികിട്ടും

    അറിയണ്ട പയ്യന്മാര്‍ രണ്ടാള്‍ക്കും കൂടി പത്ത്.. വേറയും കുറെ പേരുണ്ട്..

    രാജീവ് കുറുപ്പിന് മംഗളാശംസകള്‍ നേരുന്നു.

    ReplyDelete
  4. മംഗളാശംസകൾ…….

    ReplyDelete
  5. ഗുണിതങ്ങളറിയാതെ സ്നേഹത്തെ ഹരിച്ചു ഹരിച്ചില്ലാതാക്കുന്നകാലത്ത്....

    രാജീവ്‌ കുറുപ്പിന് സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.

    ReplyDelete
  6. ആഹാ..

    near future -ല്‍ ഇല്ലെങ്കിലും എന്നെങ്കിലുമൊക്കെ ഉള്ള കല്യാണത്തിന് ദേ ഇപ്പോഴേ ക്ഷണിച്ചിരിക്കുന്നു.
    തലേന്ന് തന്നെ വരണം ട്ടോ.
    (beauty meets quality എന്നാണല്ലോ, സ്വര്‍ണം മലബാര്‍ ഗോള്‍ഡ്‌-ല്‍ തന്നെ വാങ്ങിയാല്‍ മതി. ലാലേട്ടന്റെ ഉറപ്പല്ലേ. രണ്ടാള്‍ക്കും ഇപ്പൊ തന്നെ വാങ്ങി വെച്ചോളൂ, ഇപ്പൊ ഉള്ളതിന്റെ ഇരട്ടി ആവും 2 -3 കൊല്ലം കഴിഞ്ഞാല്‍ )
    അപ്പൊ എല്ലാം പറഞ്ഞപോലെ...

    ReplyDelete
  7. ഹായ് ചേച്ചി, സുഖല്ലേ?
    കണ്ടോ കണ്ടോ ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞപ്പോ സുകന്യേച്ചി ശരിക്കും ക്ഷീണിച്ചു പോയി. സത്യം.
    ആരോഗ്യം ഒക്കെ ശരിക്കും ശ്രദ്ധിക്കണേ.
    ഈ അനിയന്മാര്‍ ഇടക്കിടെ സുഖവിവരങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കാന്‍ എത്തിയിരിക്കും. (മലബാര്‍ ഗോള്‍ഡ്‌ മറക്കണ്ട)

    ReplyDelete
  8. കുറുപ്പ് അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും.

    ReplyDelete
  9. ചിന്ത ഗുണം ബുദ്ധി ഹരണം
    വിട്ടു വീഴ്ച സമം (വിവാഹ) ജീവിതം

    ReplyDelete
  10. രാജീവിന് വിവാഹമംഗളാംശസകള്‍!!
    രാജീവിനും ഭാര്യയ്ക്കും വേണ്ടി ഞാനൊരു പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു.
    "വധൂവരന്മാരേ,
    പ്രിയ വധൂവരന്മാരേ..
    വിവാഹമംഗളാശംസയുടെ വിടര്‍ന്ന പൂക്കളിതാ..ഇതാ.."

    സുകന്യേ, ഞങ്ങളുടെ നാട്ടില്‍ രാജീവിനു പറ്റിയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. സുന്ദരി, സുശീല, പിന്നെ സ്വന്തമായി ഒരേക്കര്‍ ബ്ലോഗും കുറെ കൂട്ടുകാരുമുണ്ട്. ഇനി പറഞ്ഞിട്ടെന്താ കാര്യം? ആ കുട്ടീടെ കല്യാണം കഴിഞ്ഞുപോയി. അതിനൊക്കെ ഒരു യോഗം വേണം.

    ReplyDelete
  11. സ്നേഹത്താൽ പത്തരമാറ്റിലുള്ള ഈ മാലതീർക്കുവാൻ വേണ്ടിയാണേല്ലേ ഈ ഓപ്പോൾ ബൂ ലോകം മുഴുവൻ ഓടിനടന്ന് സ്നേഹം ഇരന്ന് വാങ്ങിയത് അല്ലേ....

    കുറുപ്പിന്റെ ഭാഗ്യം..മൂപ്പരുടെ കണക്കുബുക്കിൽ പത്ത് പവൻ വരവായി...!
    ശ്രീ ,കണ്ണനുണ്ണി,ബാച്ചീസ് മുതലുള്ള ബൂലോഗത്തെ പുരനിറഞ്ഞൂനിൽക്കുന്ന പുരുഷപ്രജകളെല്ലാം കൊതിയോടെ നോക്കിനിൽക്കണ കാഴ്ച്ചകണ്ടോ..അല്ലേ

    ReplyDelete
  12. ഇത്രയൊക്കെ പറഞ്ഞിട്ടും, നമ്മളെ ക്ഷണിച്ചോ എന്ന് നോക്കിയേ!!!

    മാലയോ...ഏത്??? എപ്പേ?? എനിക്കോര്‍മയില്ലല്ലോ.....
    (ആ മാല അരുണും ഞാനും കൂടി പണയം വെച്ചു, ഒന്ന് അറുമാദിച്ചു.....കുമാരനും, ജയന്‍ ഡാക്കിട്ടരും, ചിതലും ഒഴാക്കാനും ഉണ്ടായിരുന്നു കൂടെ...)

    കുറുപ്പിന് എല്ലാ വിവാഹാശംസകളും...
    ഇനി ചേച്ചിക്ക് നാത്തൂന്‍ പോര് നടത്താമല്ലോ!!!

    പിന്നെ വായാടി പറഞ്ഞ പെണ്‍കുട്ടിയെ വിശ്വസിക്കരുത് കേട്ടോ...ഈ പാവം ചാണ്ടിയെ നാല് കൊല്ലം പ്രേമിച്ചു ചതിച്ചിട്ടാ ആ കുട്ടി അമേരിക്കയിലേക്ക് പറന്നത്...(അത് കാരണം ഞാന്‍ രക്ഷപെട്ടു...അല്ലാ പിന്നെ)

    ReplyDelete
  13. ദൈവമേ... എന്തൊക്കെയാ ഇവിടെ നടക്കുന്നേ...
    :)

    കുറുപ്പേട്ടന് വിവാഹാശംസകള്‍!

    ReplyDelete
  14. സുകന്യാജീ… സമ്മതിച്ചു, കണക്കൊക്കെ കിറുകൃത്യം !

    ആ സാക്ഷിപ്പട്ടികയില് കടന്നുകൂടാഞ്ഞത് എന്റെ ഭാഗ്യം… അല്ലെങ്കില് മാല കിട്ടാതെ വരുമ്പോള് ‘കുറുപ്പിന്റെ‘ പിടി എന്റെ കഴുത്തിലും വീണേനെ..

    ശാന്തിയും സമാധാനവും നിറഞ്ഞ ഒരു വിവാഹജീവിതം രാജീവ് കുറുപ്പിന് ആശംസിക്കുന്നു… (ഇതൊക്കെ അനുഭവിക്കണമെന്ന് കുറുപ്പിന്റെ കണക്കുപുസ്തകത്തില് പടച്ചോന് കുറിച്ചുവച്ചിട്ടുണ്ടാവും… സര് വ മനോരാജ്യം ഭവന്തു: )

    ReplyDelete
  15. I guess ‘congratulations’ or ‘happy married life’ are expressions that spontaneously flow out of our mouth when we think about occasions such as marriage, but the fact of the matter need not be as pleasant alle? Esply wen we do a lot of plus up and subtraction n multiplication around the marriage season…but I m sure you got something special and beautiful for Kurup when he scripts a new chapter in his life…

    ReplyDelete
  16. ഹോ... സാക്ഷിപ്പട്ടികയില്‍ എന്റെ പേര്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ജിമ്മിയുടെ കമന്റ്‌ കണ്ടതോടെ ഭീതിയായി മാറി...

    ReplyDelete
  17. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഓപ്പോള്‍ സ്ഥാനത്തു നിന്ന് നന്ദി അറിയിക്കുന്നു.

    വരവൂരാന്‍ - ആദ്യം വന്ന് ആശംസകള്‍ അറിയിച്ചതിന്പ്രത്യേക നന്ദി.

    sms - ശരിയാണ്. അങ്ങനെ തന്നെ ഭവിക്കട്ടെ.

    ഹംസ - അതാരാ? ഹംസയല്ലല്ലോ? കല്യാണം കഴിഞ്ഞതല്ലേ?

    ജിഷാദ് - ആശംസകള്‍ക്ക് നന്ദി, സാക്ഷി :)

    റാംജി - മംഗളങ്ങള്‍ക്ക് നന്ദി

    ഹാപ്പി ബാച്ചിലേര്‍സ് - അപ്പൊ എല്ലാം അറിഞ്ഞു അല്ലെ? അവിടെ ഹാപ്പി ആയി ഇരുന്നാല്‍ പോരെ? വെറുതെ എന്നെകൊണ്ട്‌ നാത്തൂന്‍ പോരടിപ്പിക്കണോ? മലബാര്‍ ഗോള്‍ഡ്‌ വേണ്ട. ഗോള്‍ഡില്‍ മികച്ചത് റോള്‍ഡ് ആണ് കുട്ടികളെ :)

    ജെയിംസ്‌ - സമവാക്യം കൊള്ളാമല്ലോ, :) @രാജീവ്‌ ഹൃദിസ്ഥമാക്കുക.

    ഇസ്മൈല്‍ - നന്ദി.

    വായാടി - നല്ല പാട്ട് ഡെഡിക്കേറ്റ് ചെയ്തതിനു പ്രത്യേക നന്ദി. അയ്യേ, ആ പെണ്‍കുട്ടി ആരാണെന്നറിയാന്‍ ഞാന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഒരേക്കര്‍ ബ്ലോഗും പത്തേക്കര്‍ സ്നേഹവും ഉള്ള വായാടി എന്‍റെ സുഹൃത്താവാന്‍ യോഗം ഉള്ളപ്പോള്‍ നാത്തൂന്‍ പോരടിക്കാനോ?

    ബിലാത്തിപട്ടണം - കണ്ടോ കണ്ടോ സാക്ഷി തന്നെ പറഞ്ഞു പത്തു പവന്‍ എന്ന്, ഇനി കിട്ടിയില്ല എന്ന് രാജീവ്‌ പറഞ്ഞാല്‍ .....
    എല്ലാ ബാച്ചീസും അറിഞ്ഞുന്നാ തോന്നണേ, ഓടി രക്ഷപ്പെടട്ടെ. ;)

    ചാണ്ടി കുഞ്ഞ് - അതൊന്നും എനിക്കറിയേണ്ട. കുമാരനായാലും ഡോക്ടര്‍ ആയാലും ചിതലോ ഒഴാക്കനോ ആരായാലും എല്ലാരും കുടുങ്ങുമേ, കമന്റ്‌ സാക്ഷി ആണ്.
    നാത്തൂന്‍ പോരോ ? അതെന്താ ? ഞാന്‍ ഒരു പാവം ഓപ്പോള്‍. ;)
    [പിന്നെ വായാടി പറഞ്ഞ പെണ്‍കുട്ടിയെ വിശ്വസിക്കരുത് കേട്ടോ...ഈ പാവം ചാണ്ടിയെ നാല് കൊല്ലം പ്രേമിച്ചു ചതിച്ചിട്ടാ ആ കുട്ടി അമേരിക്കയിലേക്ക് പറന്നത്...(അത് കാരണം ഞാന്‍ രക്ഷപെട്ടു...അല്ലാ പിന്നെ)] വായാടി മറുപടി പറയുന്നതായിരിക്കും

    ശ്രീ - ശ്രീയെ സാക്ഷിയാക്കിയാലും കുഴപ്പം ഇല്ല. ശ്രീ ഒന്നും ആവശ്യപ്പെട്ടില്ല. @ ഹാപ്പി ബാച്ചിലേര്‍സ് കണ്ടു പഠിക്കൂ

    ജിമ്മി - അങ്ങനെ ആശ്വസിക്കണ്ട. ലിസ്റ്റ് തുടരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ജിമ്മിയില്ലാതെന്തു സാക്ഷി?

    deeps - നന്ദി ആശംസകള്‍ക്ക് മാത്രമല്ല, ഈ കവിതയിലെ സത്യം മനസ്സിലാക്കിയതിന്

    വിനുവേട്ടന്‍ - ജിമ്മിയും സാക്ഷിയാണ്. ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തു വെച്ചിട്ടുണ്ട് ഞാന്‍, ലിസ്റ്റ് തുടരുന്നു എന്ന് പറഞ്ഞിട്ടുണ്ട്, ഇല്ലേ ?

    ശ്രീനാഥന്‍ - അങ്ങനെ മംഗളം പറഞ്ഞു പോയാലോ? ഒരു സാക്ഷി മാഷാണ്.

    ReplyDelete
  18. ആശംസകള്‍ അറിയിക്കുമല്ലോ?...

    ReplyDelete
  19. "ന്യൂ ഡല്‍ഹിയിലെ ഉത്തരഗുരുവായുരപ്പന്‍
    ----------------------------------
    ക്ഷേത്രത്തില്‍ ദുര്‍ഗാ ദേവിയെ വിവാഹം
    ------------------------------------
    കഴിക്കാന്‍ പോകുന്ന...."
    ------------------------
    എന്റമ്മോ ഇതെപ്പോ സംഭവിച്ചു ?ഗുരുവായുരപ്പന്റെ ക്ഷേത്രത്തില്‍ ശ്രീ ദുര്ഗ ദേവിയുടെ പ്രതിഷ്ടയോ ?
    ഏതായാലും കല്യാണത്തിനു ഞാനും ഉണ്ട് അമ്പലത്തില്‍ അല്ലെ കല്യാണം ..ഇനി ബിരിയാണി എങ്ങാനും വിളമ്പിയാലോ???

    ReplyDelete
  20. മാലയുടെ കാര്യത്തില്‍ എന്റെ പേരില്ല.ഫാഗ്യം........

    വരനും, വധുവിനും ആശംസകള്‍

    ReplyDelete
  21. സുഖല്ലേ?
    പവന് 15120 രൂപ.
    ഹി ഹി ഹി. ഓര്‍മ്മപെടുതാന്‍ വന്നതാ

    ReplyDelete
  22. കൃഷ്ണകുമാര്‍ - തീര്‍ച്ചയായും. നന്ദി.

    രമേശ്‌ - നിങ്ങള്‍ ഡല്‍ഹിക്കാര്‍ ആണല്ലോ അല്ലെ? എന്നിട്ട് വിളിച്ചില്ലേ? ഒരു സദ്യ മിസ്സ്‌ ആയി. :)

    റിയാസ് - അപ്പൊ നിങ്ങളൊക്കെ പറയുന്നത് ഞാന്‍ മല കൊടുത്തില്ലെന്നാണോ? ഹും. ആശംസ അറിയിക്കാം. നന്ദി.

    ഹാപ്പി ബാച്ചിലേര്‍സ് - അതുകൊണ്ട് റോള്‍ഡ് അല്ലെ നല്ലത്?

    സുജിത് കയ്യൂര്‍ - നന്ദി.

    ReplyDelete
  23. ആരാ പറഞ്ഞെ ഞാന്‍ അറിഞ്ഞില്ലെന്നു.. ഞാന്‍ പണ്ടേ അറിഞ്ഞെയാ.. മിന്ന്ടാതെ ഇരുന്നതല്ലേ.. ഗ്ര്ര്ര്‍ ..

    ReplyDelete
  24. അമ്മെ... ചതി.. ആ അടിച്ചുപൊളി ഈ അഞ്ചു പവന്‍ കൊണ്ട് ആയിരുന്നു എന്ന് അറിഞ്ഞില്ല. ആ ചാണ്ടികുട്ടി പറഞ്ഞുമില്ല
    ആ പോട്ടെ എന്റെ കല്യാണത്തിന് അയക്കുമ്പോ ചേച്ചി ഒരു 2 ഗ്രാം കുറച്ചു അയച്ചാമതി.
    @ വായാടി .. എനിക്ക് മധാമ തന്നെ വേണമെന്നില്ല ... മുകളില്‍ പറഞ്ഞ ആ സുന്ദരി കുട്ടി ആയാലും മതി ( ഈ ഒഴാക്കന്റെ ഒരു കൊതി)

    ReplyDelete
  25. കണ്ണനുണ്ണി - ഇങ്ങനെ ഉറങ്ങിയാലോ? പക്ഷെ എല്ലാം അറിയുന്നോരുണ്ണി ....

    ഒഴാക്കന്‍- രണ്ടു ഗ്രാമായിട്ടു കുറക്കുന്നില്ല. അഞ്ചു പവന്‍ മൊത്തം തരാം. ആദ്യം ആ മാല കുറുപ്പിന് കിട്ടട്ടെ ;)

    എന്തൊക്കെ ആഗ്രഹങ്ങളാണ്? വായാടി അറിയണ്ട

    ReplyDelete
  26. Though I am not an invitee I do gate crashing and blessing the cople...a stranger poor-me

    ReplyDelete
  27. കണക്കു പുസ്തകത്തിനൊരു കവറിട്ടു.
    ഇനി കവർ പേജ് കാണാൻ പറ്റില്ല അല്ലേ
    മംഗളാശംസകൾ

    ReplyDelete
  28. ഈ കണക്കു പുസ്തകം നന്നായിട്ടുണ്ട് ചെചിക്കെന്റെ ആശംസകള്‍

    ReplyDelete
  29. ആദ്യമായിട്ട് ഇത് വഴി വന്നതാണ്...വന്നത് ഏതായാലും ഒരു മംഗള കര്‍മം നടക്കുന്ന അവസരത്തിലും...പവനൊക്കെ ഇപ്പൊ എന്താ വില? കുറുപ്പിന്റെ ഒരു യോഗം..ഏത്? അനുഭവിക്കാനേ..

    ReplyDelete
  30. വീകെ - നന്ദി.

    Poor-me /പാവം-ഞാന്‍ - എങ്ങനെ വന്നാലും സന്തോഷം. പക്ഷെ ഒരു stranger‍ അല്ല. ഒരു പാവം അല്ലെ?

    കലാവല്ലഭന്‍ - ബ്ലോഗ്‌ ലോകത്ത് അധികം വൈകാതെ കണക്കുപുസ്തകം എത്തും എന്ന് പ്രതീക്ഷയുണ്ട്.

    നൌഷാദ് - നന്നായി എന്നറിഞ്ഞു സന്തോഷിക്കുന്നു.

    രാധ - ഹല്ല പിന്നെ? . ഞാന്‍ പവന്‍ കൊടുത്തില്ലെന്ന് വിശ്വസിക്കുന്നവരെ, എല്ലാവരും രാധയെ കണ്ടുപഠിക്കു :)

    ReplyDelete
  31. ഞാന്‍ ഡല്‍ഹിയില്‍ അല്ല ;കുറച്ചു തെക്ക് മാറി സൌ
    ഇവിടെ വരൂ ദിയില്‍ ആണ്

    ReplyDelete
  32. കുറുപ്പിന് വിവാഹ മംഗളാശംസകള്‍.
    ഓപ്പോളിന് വെറും ആശംസകള്‍.

    ReplyDelete
  33. ശൊ, ഞാൻ വൈകിപ്പോയല്ലോ, ഇനിയിപ്പോ എന്താ പറയുക.

    എന്തായാലും ജീവിതം പുതുമ നിറഞ്ഞ വഴികളിലൂടെ ഒഴുകട്ടെ.

    ReplyDelete
  34. Aliya Asamsakal Orayiram Asamsakalllllll

    ReplyDelete
  35. ALIYA ASAMSAKAL NERUNNUUUUUUU

    ReplyDelete