Sunday, November 21, 2010

ദീപ്തംഎന്തെഴുതാന്‍ നിന്നെ കുറിച്ച്?

തെളിവാര്‍ന്ന ഓര്‍മകളില്‍ തിളങ്ങുന്നു നീയെങ്കിലും
തെളിയുന്നില്ലൊന്നുമീ കടലാസില്‍ മാത്രം
തെളിയിക്കട്ടെ ഒരു ദീപമെങ്കിലും ഇന്നാളില്‍
തെളിയിക്കാനല്ലീ സ്നേഹം, പറയുന്നു തെളിഞ്ഞമനസ്സോടെ

ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നീ നയിച്ചില്ലെങ്കില്‍ പുതിയപാതകള്‍ കാണുവതെങ്ങനെ?
നീ കൂടെയില്ലെങ്കില്‍ തളരാതെ മുന്‍പേ പറക്കുവതെങ്ങനെ ?
ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
നിന്‍ പ്രകാശമില്ലെങ്കില്‍ ഞാന്‍ എന്തെഴുതാന്‍ ?

53 comments:

 1. "Lead kindly light"

  Lines that you penned are thankful in its every le.tter and words

  ReplyDelete
 2. തെളിയിക്കട്ടെ ഞാനൊരു ദീപമെങ്കിലും
  സുകന്യേച്ചിക്കു കൂടുതല്‍ കവിതകള്‍ എഴുതുവാന്‍

  ReplyDelete
 3. '
  തെളിവാര്‍ന്ന ഓര്‍മകളില്‍ തിളങ്ങുന്നു നീയെങ്കിലും
  തെളിയുന്നില്ലൊന്നുമീ കടലാസില്‍ മാത്രം '

  മതിയല്ലോ. മനസ്സില്‍... ഓര്‍മ്മകളില്‍ മായാതെ ഉണ്ടായാല്‍ പോരേ എല്ലാം.

  ReplyDelete
 4. 'സന്ധ്യ മയങ്ങി കഴിഞ്ഞാല്‍ ഉടന്‍ തന്നെ പൊന്തിപരക്കുന്ന കൂരിരിരുട്ടെങ്ങുമേ...'
  പഴയ മൂന്നാം ക്ലാസ്സിലേക്ക് ഈ ദീപം കവിത എത്തിച്ചുവല്ലോ സുകന്യേ...
  നന്നായിട്ടുണ്ട്.

  ReplyDelete
 5. അതെ, ദൈവം കൂടെ ഇല്ലങ്കിൽ എന്ത് എഴുതാൻ?
  ദൈവം കൂടെ ഉണ്ടാകട്ടെ…..
  പ്രാർഥനയോടെ……………

  ReplyDelete
 6. അതെ, ദൈവം കൂടെ ഇല്ലങ്കിൽ എന്ത് എഴുതാൻ?
  ദൈവം കൂടെ ഉണ്ടാകട്ടെ…..
  പ്രാർഥനയോടെ……………

  ReplyDelete
 7. നേരമായ് തമസ്സിന്‍ കോട്ടകള്‍
  തകര്‍ത്തീടാന്‍
  നമുക്കൊരുമിച്ചു തെളിക്കണ-
  മൊരു കെടാവിളക്ക്

  ReplyDelete
 8. ദീപം, ദീപം, ദീപം
  നല്ല കവിത ചേച്ചീ...

  ReplyDelete
 9. നീ നയിച്ചില്ലയെങ്കില്‍ പുതിയപാതകള്‍ കാണുവതെങ്ങനെ?
  നീ കൂടെയില്ലെങ്കില്‍ തളരാതെ മുന്‍പേ പറക്കുവതെങ്ങനെ ?

  വെളിച്ചമേ നയിച്ചാലും...
  ഭംഗിയായി.

  ReplyDelete
 10. കാർത്തിക വിളക്കുകളുടെ ദീപ്തം മുഴുവൻ തെളിഞ്ഞുനിൽക്കുന്ന ഒരു ദീപക്കാഴച്ച ഞാനിവിടെ കണ്ടു കേട്ടൊ

  ReplyDelete
 11. എല്ലാ മനസ്സുകളിലും നന്മയുടേയും അറിവിന്റേയും വെളിച്ചം നിറയട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 12. പ്രാസം ഒപ്പിച്ച്‌ നന്നായി എഴുതിയിരിക്കുന്നു കേട്ടോ... ആശംസകള്‍...

  ReplyDelete
 13. ഇന്ന് നടക്കുന്ന പലതും കാണുമ്പോള്‍ വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം... എന്ന കവി വചനമാണ്‌ ഓര്‍മ്മ വരുന്നത്‌. എങ്കിലും ഒരു തിരിനാളത്തിന്റെ വെട്ടത്തില്‍ പ്രതീക്ഷകളുമായി മുന്നേറാം...

  ReplyDelete
 14. Hope there is no power cut at your place.. :D
  But light is only a representation I guess alle?
  ‘light’ stands for someone I feel….

  ReplyDelete
 15. തമസോമ ജ്യോതിര്‍ ഗമയ
  അസതോമ സത് ഗമയ
  മൃത്യോമ അമൃതം ഗമയ
  ഓം ശാന്തി: ശാന്തി: ശാന്തി:

  ReplyDelete
 16. oru kochu deepanalathinsnehaprabhayal
  othungimariya erulinmarayilirunn
  orthupoy chanum pathivaykolutharulla
  ormathanpoonthoppile thrikkartika vilakkine.

  valare nannayirikkunnu.ashamsakalote
  kakkappulli

  ReplyDelete
 17. ചേച്ചി, ദീപത്തെ കുറിച് എഴുതിയത് കുറഞ്ഞു പോയി എന്ന് എനിക്ക് തോന്നുന്നു. മനസും ഒരു ദീപം ആണെന്ന് എനിക്ക് തോന്നാറുണ്ട്. ആ ദീപം തെളിഞ്ഞു നിന്നാല്‍ ഏതു കൂരിരുട്ടും മാഞ്ഞു പോകും.

  ReplyDelete
 18. തലക്കെട്ടു പോലെ തന്നെ കവിത

  ReplyDelete
 19. ദീപം! ദീപം! ഹാ! പ്രകാശമാനം!

  ReplyDelete
 20. അനില്‍ - മനസ്സിലായതില്‍ സന്തോഷം.

  ജിഷാദ് - നന്ദി, എനിക്ക് വേണ്ടി ദീപം തെളിയിക്കാന്‍ ഉണ്ടായല്ലോ.

  ശ്രീ - അതെ ശ്രീ. നന്ദി.

  jazmikutty - നന്ദി, വരവിനും അഭിപ്രായത്തിനും

  sm sadiq - വിളക്ക് തന്നെ ദൈവവും. നന്ദി.

  രമേശ്‌ - എല്ലാവരിലും വിളക്ക് തെളിയട്ടെ. നന്ദി.

  ചാണ്ടി കുഞ്ഞ് - ദീപം കണ്ടല്ലോ, നന്ദി.

  റാംജി - മുന്നോട്ട് പോവാന്‍ ഒരു വിളക്ക് എല്ലാവര്‍ക്കും വേണം. ഒരു വിളക്കിന്റെ പ്രകാശത്തില്‍ പലര്‍ക്കും മുന്‍പോട്ടു പോവാനും കഴിയും. നന്ദി.

  മുരളീ - ആണോ, സന്തോഷം.

  വായാടി - ശരിയാണ്. നന്മയുടെ, അറിവിന്റെ വെളിച്ചം നിറയട്ടെ. ആശംസകള്‍ക്ക് നന്ദി.

  നീലത്താമര - സന്തോഷം ഇവിടെ കണ്ടതില്‍. പ്രാസം കുഴപ്പമില്ലല്ലോ :)

  റിയാസ് - ഒരു ചിരി അങ്ങോട്ടും :)

  വിനുവേട്ടന്‍ - പ്രത്യാശയുടെ വെളിച്ചം. അതുതന്നെ ശരി. നന്ദി.

  ദീപ്സ്‌ - ശരിയാണ്. സമ്മതിച്ചു!!!!!

  ഭാനു - ഓം ശാന്തി. സന്തോഷം, നന്ദി.

  കാക്കപ്പുള്ളി - എനിക്കിങ്ങനെ എഴുതാന്‍ കഴിഞ്ഞില്ലല്ലോ, നല്ല വരികള്‍. :)

  മയില്‍‌പീലി - ശരിയാണ്, കുറഞ്ഞുപോയി. അതാ പറഞ്ഞത്, കടലാസ്സില്‍ ഒന്നും തെളിയുന്നില്ലെന്ന്. ആ മനസ്സിലെ വെളിച്ചം കാണുന്നു. ഇനിയും തുറന്ന മനസ്സാല്‍ വെളിച്ചം കാട്ടുക.

  ജെയിംസ്‌ - ആണോ, സന്തോഷം.

  ശ്രീനാഥന്‍ - പ്രകാശമാനമായ കമന്റിനു നന്ദി.

  ReplyDelete
 21. ദീപമേ എന്തെഴുതാന്‍ നിന്നെ കുറിച്ച്?
  നിന്‍ പ്രകാശമില്ലെങ്കില്‍ ഞാന്‍ എന്തെഴുതാന്‍ ?

  ReplyDelete
 22. ഈ ദീപം തന്നെയല്ലേ ഈശ്വരാനുഗ്രഹം. പുതിയ പാതകള്‍ കാണുവാനും , മുമ്പെ പറക്കുവാനും , എഴുതുവാനും ഒക്കെ കഴിയുന്നത് അതിനാലാണല്ലോ.

  ReplyDelete
 23. നന്നായിരിക്കുന്നു...

  (വെറുതെ ഒരു 'കുറ്റം" പറഞ്ഞോട്ടെ..?)

  'നീ നയിച്ചില്ലയെങ്കില്‍' എന്നത് 'നീ നയിച്ചില്ലെങ്കില്‍' എന്നാക്കിയാല്‍ അടുത്ത വരിയുടെ (നീ കൂടെയില്ലെങ്കില്‍)
  പ്രാസവുമായി കൂടുതല്‍ ചേരത്തില്ലേ? അല്ലെങ്കില്‍ രണ്ടാമത്തെ വരി തിരുത്തിയാലും മതി..

  എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ.. :)

  ReplyDelete
 24. തെളിവാര്‍ന്ന ഓര്‍മകളില്‍
  തിളങ്ങുന്നു നീയെങ്കിലും
  തെളിയുന്നില്ലൊന്നുമീ കടലാസില്‍ മാത്രം  പ്രാസം ഒപ്പിച്ച് എഴുതിയ കവിത നന്നായിരിക്കുന്നു

  ReplyDelete
 25. ഇങ്ങനെ ഒരാൾ ഇവീടെ വന്നിരുന്നു!

  കവിത കൊള്ളാം!

  ReplyDelete
 26. ഇസ്മായില്‍ - നന്ദി, തെളിയട്ടെ ദീപങ്ങള്‍.

  Moideen‍ - നന്ദി, ഇവിടെ തെളിഞ്ഞതിനും അഭിപ്രായത്തിനും.

  പാലക്കാട്ടേട്ടന്‍ - കറക്റ്റ്. നന്ദി

  ജിമ്മി - തിരക്കിലായിരുന്നു. ഇപ്പൊ ശരിയാക്കിട്ടോ. കുറ്റമായി എടുത്തില്ല. നല്ല വായന ഉണ്ടെന്നറിഞ്ഞ് സന്തോഷം.

  ഹംസ - തെളിഞ്ഞു വന്നപ്പോള്‍ പ്രാസമായി എന്ന് മാത്രം. :)

  സജിം - വന്നു എന്നറിഞ്ഞു സന്തോഷം. കമന്റിനു നന്ദി.

  ReplyDelete
 27. " Deepame, entezhuthum ninne kurich... " varikal nannaayitund.

  ReplyDelete
 28. Sujith - Thank u for the comment.:)

  ReplyDelete
 29. ദീപമേ നയിച്ചാലും .....

  ReplyDelete
 30. അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

  ReplyDelete
 31. അയ്യോ ചേച്ചീ....അങ്ങനെ പറയല്ലേ....ആരെയും കുറിച്ചു എന്തും എഴുതിയതല്ല....
  ഇതിന്റെ കഥാതന്തു ഞാന്‍ ചിതലിനോട് പറഞ്ഞു അനുവാദം വാങ്ങിയ ശേഷമാ പോസ്റ്റിയത്...

  ReplyDelete
 32. രമണിക - നന്ദി.

  Deeps‌ - കുറച്ചു തിരക്കിലാണ്. വരുന്നുണ്ട് വീണ്ടും. :)

  ജോഷി - സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. വീണ്ടും വരുക.

  ചാണ്ടി കുഞ്ഞ് - ഞാന്‍ ഒരു തമാശ പറഞ്ഞതാ അയ്യോ കാര്യമാക്കിയോ?

  ReplyDelete
 33. ഇരുട്ടാകുന്ന അറിവില്ലായ്മയെ അകറ്റി, അറിവെന്ന വെളിച്ചത്തിലേയ്ക്കു നീന്തി നീന്തി എത്തി ചോദിക്കട്ടെ, സ്വര്‍ണതിനുള്ളത് സേവ് ചെയ്യുനുണ്ടല്ലോ അല്ലേ?
  പാറുക്കുട്ടിയെ കവിത ഇഷ്ടായി.

  കഠിനതരമായ മലകയറി അയ്യനെ കണ്ടു തിരിചെത്തിട്ടോ. സുഖമല്ലേ? എങ്ങനെ സുഖമല്ലാതിരിക്കും, നിങ്ങള്‍ കുറച്ചു ദിവസം ഇല്ലായിരുന്നല്ലോ എന്നല്ലേ മനസ്സില്‍ ചിന്തിച്ചത്. :-(

  ReplyDelete
 34. Happy Bachelors - പലരുടെയും ബ്ലോഗില്‍ നിന്ന് തിരിച്ചെത്തിയ വിവരം അറിഞ്ഞു. ഇവിടെ സ്വര്‍ണം ചോദിക്കാന്‍ ഇനി വരില്ല, നല്ല കുട്ടികള്‍ ആയി എന്ന് കരുതിയിരിക്കുമ്പോഴാണ്, .... എല്ലാരും പറയുന്നപോലെ അയ്യപ്പനെ കണ്ടിട്ട് വന്നിട്ടും പിന്നേം തെങ്ങില്‍ കയറി ഇരിപ്പായി അല്ലെ? :P

  ReplyDelete
 35. തെളിയുമൊരിക്കല്‍
  അന്ന് കുറിച്ചിടാം
  ഈ വിരലാല്‍
  എന്നിലെ കറുപ്പിനാല്‍
  നിന്നെലെ വെണ്മയില്‍
  എല്ലാം എല്ലാം..

  ReplyDelete
 36. തിരക്കായതുകൊണ്ട്‌ മറുപടി വൈകിയതില്‍ ക്ഷമിക്കുമല്ലോ

  പ്രണവം രവികുമാര്‍ - നന്ദി.

  നിശാസുരഭി - നല്ല വരികള്‍. ശരിയായ നിര്‍വചനം. നന്ദി.

  ശിഹാബ് - വീണ്ടും കാണുന്നതില്‍ സന്തോഷം.

  ReplyDelete
 37. "എത്രയോ തോണികളിൽ എത്രയോതവണ
  എന്റെ കൊച്ചുവെളിച്ചമേ ഞാൻ
  നിന്നടുത്തേക്ക്‌ തുഴഞ്ഞെത്തിയിരുന്നൂ....."

  ഏതാണ്ട്‌ ഈ അർഥമുള്ള വരികൾ സച്ചിദാനന്ദ്‌ വാത്സ്യായൻ എന്ന ഹിന്ദി കവിയുടേതായിട്ടുണ്ട്‌
  ( അദ്ദേഹം ജ്ഞാൻപീഠജേതാവാണ്‌)

  സുകന്യയുടെ കവിത അങ്ങനെ വായനയുടെ ചില മറവിപ്പുറങ്ങൾ ഓർമ്മിപ്പിച്ചു. നന്ദി

  ReplyDelete
 38. വെളിച്ചത്തിനെന്തു വെൾലിച്ചം എന്ന ബഷീറിയൻ വചനത്തെ ഓർമ്മിപ്പിക്കുന്നു.

  പി.കുഞ്ഞിരാമൻ നായരുടെ ഒരു കവിതയുണ്ട്.’ദീപം’. മനുഷ്യന്റെ ജനനം മുതൽ മരണം വരെ കൂടെ നടക്കുന്ന ദീപത്തെ കൂറീച്ച്.

  തെളിക്കുക എന്ന വാക്കിന്റെ ആവർത്തനം ഒരു വല്ലായ്മ ഉണ്ടാക്കുന്നുണ്ടോ?

  ReplyDelete
 39. Deeps - Thank u and same to u.

  അശോക്‌ - നന്ദി. ഒരു കൊച്ചു ദീപം, അതിന്റെ വെളിച്ചത്തില്‍ എഴുതി അത്ര തന്നെ.

  സുരേഷ് - ഞാന്‍ ശരിക്കും ചിരിച്ചു. തെളിക്കുക മനപൂര്‍വം ആവര്‍ത്തിച്ചതല്ല. അങ്ങനെ സംഭവിച്ചു.

  ReplyDelete
 40. ഏവരുടെയും ജീവിതത്തില്‍ പ്രകാശമെകട്ടെ,
  എലാവേരെയും നേര്‍വഴിയിലേക്ക് നയിക്കട്ടെ,
  ഇവിടെ വ്യാപിച്ചിരിക്കുന്ന അന്ധകാരം മാറ്റാന്‍
  അതിനു കഴിയട്ടെ

  ReplyDelete
 41. ദീപമേ, നയിച്ചാലും!

  ReplyDelete
 42. ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹം ദീപമെ മിഴി തുറക്കു.... നന്നായിരുന്നു.... വൈകിയാണു ശ്രദ്ധയിൽ പെട്ടതു..... :)

  ReplyDelete
 43. Aneesa - അന്ധകാരത്തില്‍ നിന്ന് മോചനം നല്‍കാന്‍ മറ്റാരുണ്ട്?

  Khaderji - നന്ദിയുണ്ട് ഇവിടെ വീണ്ടും കണ്ടതില്‍

  വേണുഗോപാല്‍ ജി - നന്ദി. സന്തോഷം.

  ReplyDelete
 44. "ദീപ്തം" ഈ വരികൾ...ആശംസകൾ

  ReplyDelete
 45. സുകുമാരന്‍ ജി, വരവൂരാന്‍, റാംജി - നന്ദി. എന്റെയും ആശംസകള്‍.

  ReplyDelete