Saturday, March 26, 2011

അക്കരപ്പച്ച ചക്കരപ്പച്ച




സീറ്റ്‌ ഉണ്ടോ, ഞാനുണ്ടേ
സീറ്റ്‌ ഇല്ലേ, ചാടുന്നുണ്ടേ
അക്കരപ്പച്ച കാണുന്നുണ്ടെ
സേവിക്കാനായ് തുടിക്കുന്നുണ്ടേ

പൊതുജനവും അറിയുന്നുണ്ടേ
നല്‍കിയ മൂല്യം ഇടിയുന്നുണ്ടേ
അതിനാല്‍ പ്രതികരിക്കുന്നുണ്ടേ
മറ്റൊന്നും വിചാരിക്കണ്ടേ



ഇലക്ഷന്‍ അടുത്തു വരുമ്പോള്‍ സീറ്റ്‌ കിട്ടാതെ മറുകണ്ടം ചാടുന്നവര്‍ക്കായ്. ആരെയെങ്കിലും ഒരാളെ കണ്ടുകൊണ്ടു എഴുതിയതല്ല, ആ പ്രവണതക്കെതിരെ എഴുതിയത്.

41 comments:

  1. 'സീറ്റ്‌ ഉണ്ടോ, ഞാനുണ്ടേ
    സീറ്റ്‌ ഇല്ലേ, ചാടുന്നുണ്ടേ'

    ഹഹ, ഇതിലുണ്ടല്ലോ എല്ലാം :)

    ReplyDelete
  2. പ്രസക്തമായ പോസ്റ്റ്‌.ജനങ്ങളെ സേവിക്കാനായി ഒരാള്‍ അങ്ങ് ദില്ലി വരെ എത്തിക്കഴിഞ്ഞു.കുഞ്ചന്‍ നമ്പിയാരെ ഓര്‍മ്മ വരുന്നു."ദീപസ്തംഭം മഹാശ്ച്രര്യം എനിക്കും കിട്ടണം പണം." ആശംസകളുണ്ടേ.

    ReplyDelete
  3. ഹ ഹ ഹ ..ഇത് ആരെയും കണ്ടു എഴുതിയതല്ലെന്നു ഉറപ്പു ......

    ReplyDelete
  4. നന്നായി എഴുതി...:)

    ReplyDelete
  5. ഇക്കൂട്ടരുടെമേല്‍ ഡിക്ഷ്ണറിയില്‍ ഇല്ലാത്ത ഏേതോ ഒരു പദം നാട്ടിന്‍പുറത്തുകാര്‍ ചാര്‍ത്തിക്കൊടുക്കാറുണ്ട്‌.

    ReplyDelete
  6. ആയാ റാം ഗയാ റാം..

    ReplyDelete
  7. സ്ഥാന’ആർത്തി’ പിടിപെട്ടവരെ സുകന്യ ശരിക്കു പിടികൂടിയിരിക്കുന്നു!

    ReplyDelete
  8. That’s a fitting one with the election time around…

    But I guess this tendency is not just a habit of a few politicians… we all have such temperaments once a while…the other side of the wall somehow is more attractive….

    ReplyDelete
  9. ശ്രീ - :) നന്ദി.

    ഷാനവാസ്ജി - നന്ദിയുണ്ടേ :)

    രമേശ്‌ - ഉറപ്പിച്ചല്ലോ, നന്ദി.

    Jazmikutty - ആണോ, നന്ദി.

    ഖാദര്‍ജി - :) നന്ദി.

    അജിത്‌ - അതുതന്നെ. :)

    ശ്രീനാഥന്‍ജി - ആണോ, ;)

    Deeps ‌- ഇവിടെ ഇല്ലാത്തത് അവിടെ കിട്ടുമെന്ന പ്രതീക്ഷ :)

    വഴിപോക്കന്‍ - :)

    ReplyDelete
  10. അന്തിമമായി എല്ലാ മനുഷ്യരും അങ്ങിനെ തന്നെ...പല പല കാര്യങ്ങളിലാണെന്നു മാത്രം...
    അല്‍പ്പം ശമ്പളം കൂട്ടിത്തരാമെന്നു പറഞ്ഞാ, പതിനാറു കണ്ടം ഒരുമിച്ചു ചാടുന്നവരല്ലേ നമ്മള്‍....കോളേജില്‍ വല്യ ബൂര്‍ഷ്വാവിരുദ്ധന്മാരായി നടന്നവര്‍, ഇന്ന് അമേരിക്കയില്‍ ബഹുരാഷ്ട്രക്കുത്തകകളുടെ തലപ്പത്തിരിക്കുന്നത് കാണുന്ന ആളാ ഞാന്‍...
    പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...

    ReplyDelete
  11. ഇതിപ്പോ ആരേം കണ്ടെഴുതിയതല്ല.....!!
    പക്ഷേ... ആളേ ഞാനുദ്ദേശിച്ചുട്ടാ.......!!
    :)

    ReplyDelete
  12. കസേരയാണ്‌ മുഖ്യം... കസേരയില്ലാതെ ജീവിക്കുന്ന കാര്യം ഓര്‍ക്കാനേ സാധിക്കുന്നില്ല...

    കൊള്ളേണ്ടിടത്ത്‌ കൊള്ളുന്ന കവിത... സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും ബ്ലോഗുമുള്ളത്‌ കൊണ്ട്‌ ഇതൊക്കെ കാണാതിരിക്കില്ല എന്ന് കരുതാം...

    ReplyDelete
  13. നല്‍കിയ മൂല്യം ഇടിയുന്നുണ്ടേ
    അതിനാല്‍ പ്രതികരിക്കുന്നുണ്ടേ

    ആരേയും കണ്ടുകൊണ്ടല്ലെന്നു കൃത്യമായി അറിയാം.

    ReplyDelete
  14. ഇരിക്കാനൊരു കസേരക്കു മാത്രമാണ് ഇങ്ങനെ
    തൊണ്ട പൊട്ടി നടന്നത്.കസേര കിട്ടില്ലാന്നു വെച്ചാല്‍
    പിന്നന്തു ചെയ്യും. പാവങ്ങള്‍.

    ReplyDelete
  15. കൊള്ളാം കേട്ടൊ...:ഇതിലെ കഥാപാത്രത്തിന് ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായി ഒരു വ്യത്യാസവും ഇല്ല!! :)

    ReplyDelete
  16. ചാണ്ടിക്കുഞ്ഞ് - ഏതു മുങ്ങുന്ന കപ്പല്‍ ആയാലും അതില്‍ തന്നെ നിലയുറപ്പിക്കുന്നവരും ഉണ്ട്. :)

    മനു - ഉചിതം പോലെ. :)

    വിനുവേട്ടന്‍ - അതുതന്നെ. കിസ്സാ കുര്‍സ്സിക്കാ :)

    റാംജി - എന്തായാലും ഒരാളെ കണ്ടുകൊണ്ടു എഴുതിയതല്ല. സത്യം. :)

    ഒരില വെറുതെ - :) നന്ദി അഭിപ്രായത്തിന്.

    മഴവില്ലേ, മയില്‍പീലിയെ - കുഴപ്പിക്കല്ലേ, :)

    ReplyDelete
  17. ഇതു ആരെ നോക്കി എഴുതിയതാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ആളാരാണെന്ന് ഞാന്‍ പറയില്യ. എന്നെ നിര്‍‌ബ്ബദ്ധിക്കരുത് പ്ലീസ്. :)

    ReplyDelete
  18. വായാടി - തത്തമ്മേ, അതുമാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയേ, മറ്റൊന്നും പറയണ്ടേ, :)

    ReplyDelete
  19. anything on world cup win in the pipeline??

    ReplyDelete
  20. നന്നായ്.ചാടട്ടെ എല്ലാവരും.

    ReplyDelete
  21. Deeps - യെവടെ? :)

    മുല്ല - അതെയല്ലേ? ;) നന്ദി

    ReplyDelete
  22. Medapponnaniyunna Vishu Pulariyil Vishu kai Neettamayi nerunnu Ayiramayiram Vishu Ashamsakal


    nothing on Vishu???????

    ReplyDelete
  23. അപ്പോൾ ചാട്ടം ശീലിച്ചാൽ , ചാടുമെന്ന് പേടിപ്പിച്ചാൽ സീറ്റ് ഉണ്ട് അല്ലേ

    ReplyDelete
  24. ആഹാ.. ആരാ ന്റെ ചേച്ചിക്ക് സീറ്റ് തരാതിരുന്നത്?? അതോ ആപ്പീസിലെ ഉള്ള സീറ്റും പോയോ??

    ഹഹഹ... കവിത കലക്കി ചേച്ചീ, പ്രത്യേകിച്ച് ആദ്യത്തെ 2 വരികള്‍... കര്‍ത്താവ്, കര്‍മ്മം, ക്രിയ - എല്ലാം അതിലുണ്ട്... :)

    ReplyDelete
  25. Deeps - ആശംസകള്‍ക്ക് നന്ദി. ഇലക്ഷന്‍ തിരക്കുകൊണ്ട് കഴിഞ്ഞില്ല.

    മുരളീജീ - ഉണ്ടോ? കമന്റ്‌ ഇടാതെ മുങ്ങാം എന്ന് മാത്രം കരുതണ്ടേ...

    ജിമ്മി - ഓഫീസില്‍ ഇപ്പൊ ഒരുപാട് സീറ്റുകള്‍ അല്ലെ? ഏതിലാണ് ഇരിക്കേണ്ടത് എന്നൊരു കണ്‍ഫ്യൂഷന്‍. ഹഹഹ .., കമന്റും കലക്കി.

    ReplyDelete
  26. നല്ലനമസ്ക്കാരം.സുഖം?? ചെറിയൊരു ഇടവേള എടുത്തത് വലിയൊരു ഇടവേള ആയിപ്പോയി. ഓർത്തതിനു നന്ദിട്ടൊ സുകന്യേച്ചി. തുഞ്ചൻ പറമ്പിലെത്തി തിരിച്ചു വരവ് ആഘോഷിക്കണം എന്ന് വിചാരിച്ചു അതും നടന്നില്ല. ഇനി ഇവിടെ കമന്റ് ഇട്ടാവാം മടങ്ങി വരവ്.. ഇലക്ഷൻ ഒക്കെ ഗംഭീരായി എന്ന് കരുതുന്നു. ഇനി ഇവിടെയൊക്കെ കാണും.. കാണാം.. കവിത നന്നായി.

    ReplyDelete
  27. അനില്‍ -ഉണ്ട്. വഴിയാധാരം. :)

    ഹാപ്പി ബാച്ചിലേര്‍സ് - പിന്നെ, കാണണം. ഇനിയങ്ങോട്ട് തുടരൂ. നിങ്ങളില്ലാതെ ബ്ലോഗുലകം ഉറങ്ങുകയായിരുന്നു. (മറ്റു ബ്ലോഗ്ഗര്‍മാരെ, വെറുതെ, ചുമ്മാ. ബാച്ചിലേര്‍സ് ഹാപ്പി ആയിക്കോട്ടെന്നെ)

    ReplyDelete
  28. ജനം പ്രതികരിച്ചു തുടങ്ങീ...ഇനി ചാട്ടമൊക്കെ സൂക്ഷിച്ച് ചെയ്യട്ടെ അവർ..

    ReplyDelete
  29. സജിം - സന്തോഷം.

    ഗൌരിനന്ദന്‍ - സന്തോഷം ഈ വഴി വന്നതിനും അഭിപ്രായത്തിനും.

    ReplyDelete
  30. ഇവര്‍ക്കൊക്കെ വേണ്ടി ഒരു ചെടിയുടെ
    അനുഭവകഥ കാലം പറഞ്ഞു തരും
    വേണമെങ്ങിലൊരു ക്ലൂ തരാം കറിയിലുമുണ്ട്
    വേപ്പിലുമുണ്ട്. ഒടുവില്‍ ഇലയ്ക്കു പുറത്തു കിടക്കും

    ReplyDelete
  31. ജെയിംസ്‌ ജി - ഹഹഹ... നല്ല കമന്റ്‌. ക്ലൂ കലക്കി.

    ReplyDelete
  32. Pavizhamalli pookkalude manam thedi vannathaanividey....vannappo dhey seat tharkkam...hihi...chummaathaa tto...kollaam...iniyum varaam

    ReplyDelete
  33. എപ്പോള്‍ ചാടുന്നു എന്നുള്ളതിലാണ് കാര്യം ! ട്യ്മിംഗ് പ്രധാനമാനേ!

    ReplyDelete
  34. സീത - വൈകിയതില്‍ ക്ഷമിക്കണേ, കമന്റ്‌ ഇഷ്ടമായി. നന്ദി.
    വില്ലേജ്മാന്‍ - വൈകിയതില്‍ ക്ഷമിക്കണേ,ആ ടൈം അല്ലെ ടൈം! നന്ദി

    ReplyDelete
  35. സുകന്യേ.... സല്യൂട്ട്...
    കുറിക്കു കൊള്ളുന്ന കവിത...

    ReplyDelete
  36. സന്തോഷ്‌ - ആണല്ലേ, സന്തോഷം.

    ReplyDelete
  37. സന്തോഷ്‌ - ആണല്ലേ....!!

    എന്തേ അങ്ങിനെ ചോദിച്ചത്... :) :)

    ReplyDelete
  38. സന്തോഷേ - കുറിക്കു കൊള്ളുന്ന കവിത എന്ന് പറഞ്ഞപ്പോള്‍ ആണല്ലേ? എന്ന്. അത്രേന്നെ. :)

    ReplyDelete