
വിവരം നമ്മുടെ അവകാശം
സ്ഥാപിക്കാനായ് അവകാശം
വിവരക്കേട് ചോദിക്കുകില്‍
വിവരക്കേട് കൈവശം ഉള്ളോരും
വിവരം അറിയും പറഞ്ഞേക്കാം
വിവരം കൊടുത്തു അടി വാങ്ങിക്കും.
വിവരം നമ്മുടെ അവകാശം
സാധിക്കാനായ് അവകാശം
വിവരത്തോടെ ചോദിക്കുകില്‍
വിവരം സാവകാശം കൊടുത്തോരും
വിവരം അറിയും പറഞ്ഞേക്കാം.
വിവരാ(സാ)വകാശേ വിപരീതബുദ്ധി
വിവരം ചോദിച്ചപ്പോള്‍ വിവരക്കേട് കയ്യിലിരിപ്പുള്ള ആളുകളുടെ വാക്ക് കേട്ട് മറുപടി കൊടുക്കാന്‍ വൈകി വിവരക്കേട് കാണിച്ചപ്പോള്‍ തോന്നിയ ഒരു വിവരക്കേട്. ആകെ ഒരു വിവരക്കേടിന്റെ കളി അല്ലെ? വിവരമുള്ളവര്‍ ക്ഷമിക്കുക.
നമ്മുടെ ജന്മാവകാശം.
ReplyDeleteവിവരമില്ലാത്തവരുടെ ഉപദേശം വേണ്ടെന്നു മനസ്സിലായല്ലോ, നിയമപ്രകാരം ആരു ചോദിച്ചാലും വിവരം നൽകുക. വേറെ മാർഗ്ഗമില്ല. വിവരത്തിന്റെ വരികളേതായാലും വിവരക്കേടായില്ല, സുകന്യ, അഭിനന്ദനം.
ReplyDeleteരിയപ്പെട്ട സുകന്യ,
ReplyDeleteസുപ്രഭാതം!
സമകാലീന പ്രസക്തിയുള്ള ഒരു വിഷയം വിവരത്തോടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍!ഈ വിഷയത്തെ കുറിച്ച് അല്പം വിവരം എല്ലാവര്ക്കും അത്യാവശ്യം വേണ്ടതാണ്!
ഒരു മനോഹര ദിവസമാശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
Sarvavum vivarakedum vivaradoshavum!
ReplyDeleteഒരു വരദാനം പോലെ ഇപ്പോൾ നമുക്ക് കിട്ടുന്ന വിവരം കിട്ടും വിവരാവകാശത്തെ നല്ല്ല വിവരത്തോടെ വരികളിലാക്കി വിവരിച്ചത് ഒട്ടും വിപരീത ബുദ്ധിയല്ല ,അസ്സല് വിവരം നൽകുന്ന വിവരം തന്നെ കേട്ടൊ സുകന്യാജി.
ReplyDeleteവിവരാവകാശം - വിവരക്കേട് ചോദിച്ചാലും- അവകാശമായിപ്പോയി.മറുപടി താമസിക്കാൻ പാടില്ല. :)
ReplyDeleteour വിവരം maybe non sense for others and vice versa... draw the line where required and knowing where to draw is what counts, alle?
ReplyDeleteവിവരാവകാശനിയമപ്രകാരം ഞാനൊരു ചോദ്യം ചോദിക്കട്ടെ?
ReplyDeleteVIVERAMULLA CHAN
ReplyDeleteVIVERAMULA PENNINODU
VIVERATHODE CHODICHU
VIVERAM KITTI CEKITATHU
NANNAYIRIKKUNNU
KAKKAPULLI
ചുരുക്കിപ്പറഞ്ഞാൽ, വിവരമറിയാൻ ചോദിച്ചയാളും വിവരമറിയിക്കാൻ നിയോഗിക്കപ്പെട്ടയാളും ഒരുപോലെ വിവരമറിഞ്ഞു !!
ReplyDeleteറാംജി - ഈ അവകാശം ഇപ്പോഴുള്ള ജന്മങ്ങള്‍ക്ക് മാത്രം ലഭിച്ച ഒരു വരദാനം.
ReplyDeleteശ്രീനാഥന്‍ജി - മനസ്സിലായേ, വല്ലാത്ത ഒരു അനുഭവം ആയി. നന്ദി.
അനുപമ - അതെ, എല്ലാവര്ക്കും വേണം. ചോദിക്കുന്നവര്‍ക്കും വിവരം കൊടുക്കുന്നവര്‍ക്കും അത്യാവശ്യം വേണ്ട വിവരം ഇല്ലെങ്കില്‍...
അനില്‍ ജി - സര്‍വവും വിവരക്കേടും വിവരദോഷവും ആയി. എങ്ങനെ അറിഞ്ഞു? :)
മുരളീജി - ഒരു വരദാനം പോലെ തോന്നിയ കമന്റ്.
Sreee - വളരെ ശരിയാണ്. ശിവഭഗവാന് ഭസ്മാസുരന് വരം കൊടുത്ത പോലെയാണിപ്പോള്‍ ഈ അവകാശം.
Deeps - ശരിയായ നിര്‍വചനം. മനസ്സിലാക്കുന്നതിനു നന്ദി.
അജിത്ജി - ചോദിക്കൂ, ഇനി ഒരു സാവകാശവും എടുക്കില്ല. മതിയായി. പക്ഷെ അജിത്ജി മതിയായ ഫീസ് അടച്ചിരിക്കണം :)
കാക്കപ്പുള്ളി - അയ്യോ, സാരമില്ല. എനിക്ക് "വിവരം" കിട്ടിയപ്പോ, അങ്ങനെ വിവരക്കേട് കാണിച്ചു.
ജിമ്മി - അതെ. അതാണ് ശരി. പക്ഷെ കൂടുതല്‍ കുഴപ്പം വിവരം കൊടുക്കുന്ന ആള്‍ക്കുതന്നെ.
കടമകളെ മറന്നു എന്നു ഭാവിക്കുന്ന അവകാശകളെക്കുറിച്ചു മാത്രം ബോധമുള്ള തലമുറ
ReplyDeleteവിവരാ(സാ)വകാശേ വിപരീത ബുദ്ധി ... ഇത് കൊള്ളാല്ലോ :)
ReplyDeleteഅപ്പോള്‍ ഇനി ആരും വിവരം വയ്ക്കാന്‍ വേണ്ടി ഗവണ്മന്റ് ആപ്പീസുകള്‍ കയറിയിറങ്ങണ്ട എന്നാണോ സുകന്യാജീ...?
ReplyDelete:)
ReplyDeleteVivaram paranja ellavarkkum nandi.
ReplyDelete:-)
ഈ കവിത വായിക്കാന്‍ വേണ്ട വിവരം എനിക്കില്ലാത്തതിനാല്‍
ReplyDeleteവിവരമുള്ള ഒരു ഒപ്പ് ചാര്‍ത്തുന്നു
ഓപ്പോളൂ കൊള്ളാം ട്ടാ
രാജീവേ, ഒപ്പ് കണ്ടു ഓപ്പോള്‍ക്ക് സന്തോഷമായി.
ReplyDeleteവിവരാവകാശം ഒരു തലവേദനയാണെന്ന് മനസ്സിലായിത്തുടങ്ങിയത് ഈയടുത്താണ്.
ReplyDeleteഎന്തൊരു പൊല്ലാപ്പ്!
ജയന് ജി - അപ്പൊ ഡോക്ടറും അതിന്റെ "വിവരം" അറിഞ്ഞു അല്ലെ?
ReplyDeleteഈ വരികൾ കൊള്ളാം കേട്ടൊ. സ്പീഡിൽ ചൊല്ലി നോക്കിയാൽ നല്ല രസം.
ReplyDeleteഎനിക്കിഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
എച്ച്മുകുട്ടി - നന്ദി. സന്തോഷം.
ReplyDeleteവിവരാവകാശം ഉള്ളതുകൊണ്ട് എന്ത് വിവരക്കേടും ചോദിക്കാമെന്നായി.
ReplyDeleteഅതാണല്ലോ നമ്മളുടെ നാട്ടിലെ രീതി.
ഇതിനു മറുപടി വിവരമുള്ളവര്‍ പറയട്ടെ
ReplyDeleteഇസ്മയില്‍ - വിവരം ഇല്ലാത്തവരായി ആരും ഇല്ല. വിവരക്കേട് കാണിച്ചു എന്ന് കരുതി വിവരമില്ല എന്ന് പറയാന്‍ പറ്റില്ല.
ReplyDeleteകേരളദാസന്‍ ജി - അതും ഇപ്പൊ വിനയായി അല്ലെ?
ReplyDeleteding dong..!!
ReplyDelete:P
@deepu - Reason for not positng new is another bill "Right to Service".
ReplyDeleteService first, then post. :D
അവലോകനം ചെയ്യാനറിയില്ല... നന്നായിരിക്കുന്നു...
ReplyDeleteഓര്‍മ്മകള്‍ - നന്ദി. സന്തോഷം.
ReplyDeleteഅപ്പോ വിവരം????????
ReplyDeleteസീത - "അപ്പൊ വിവരം???" ചോദ്യചിന്ഹത്തിനു മുന്‍പ് ഇല്ലേ എന്നാണോ ഉദ്ദേശിച്ചത്? :-) നന്ദിട്ടോ. സന്തോഷം ഇവിടെ വന്നതിനും അഭിപ്രായത്തിനും.
ReplyDeleteസ്വാനുഭാവമാണോ സുകന്യാ? ആ ചിത്രം വളരെ ഇഷ്ടപ്പെട്ടു ട്ടോ? എത്റ നിഷ്ക്കളങ്കം. ആരാണ് വരച്ചേ? മക്കള്‍ ആണോ?
ReplyDeleteഭാനു - സ്വാനുഭവം തന്നെ. ചിത്രം നന്നായോ? വരച്ചത്......... പറയണോ, അത് വേണോ? ഈ ഞാന്‍ തന്നെ. :)
ReplyDeleteവിവരം അറിഞ്ഞല്ലേ :)
ReplyDeleteഎനിക്ക് വിവരമുണ്ടോ എന്നവിവരം കെട്ട ചോദ്യം താന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ തന്നോട് തിരിച്ചു ചോദിക്കും എടൊ വിവരം ഇലലാത്തവനെ,,ഈ വിവരം ഇല്ലാത്ത എന്നോട് ഇത് പോലുള്ള വിവരക്കേടുകള്‍ ചോദിച്ചാല്‍ വിവരം ഉള്ളവരുടെ വിവരം കൂടി ഇല്ലാതാകുമല്ലോ ? തനിക്കു ഇതേക്കുറിച്ച് വിവരം ഒന്നും ഇല്ലെല്ന്കില് താന്‍ അതെന്നോട് പറ ..:)
happy independence day... :)
ReplyDelete@രമേശ് - അത് കലക്കി. :)
ReplyDelete@ deepu - :)
ഷെമിച്ചിരിക്ക്ണു.
ReplyDelete@കുമാരന് - അപ്പൊ വിവരകുമാരന് ആണ് അല്ലെ? :)
ReplyDeleteചേച്ചിയുടെ ഫോട്ടോ നന്നായിട്ടുണ്ട്
ReplyDeleteമയില്‍പീലി - ഓ, അങ്ങനെ. :)
ReplyDelete